സ്കൂൾ ബസ് കുഴിയിലേക്ക് മറിഞ്ഞ് 10 വിദ്യാർത്ഥികൾക്ക് പരിക്ക്

ബെംഗളൂരു: വ്യാഴാഴ്ച രാവിലെ രാമനഗര ജില്ലയിലെ മഗഡി ഗ്രാമത്തിൾ വെച്ച് 12 വിദ്യാർത്ഥികളടങ്ങുന്ന സ്കൂൾ ബസ് കുഴിയിൽ മറിഞ്ഞ് പത്തോളം വിദ്യാർത്ഥികൾക്ക് പരിക്ക്. കൊടും വളവിൽ വെച്ച് ഡ്രൈവർക്ക് നിയന്ത്രണം വിട്ട് ബസ് കുഴിയിലേക്ക് വീഴുകയായിരുന്നുവെന്ന് സംഭവം കണ്ടു നിന്നവർ വിവരിക്കുന്നു . ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്റർ അകലെ മഗഡി താലൂക്കിലെ ഹുലിക്കൽ ഗ്രാമത്തിലാണ് സംഭവം. അപകടത്തിൽ ഒരു അധ്യാപകനും ബസ് ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

  മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കുടകിൽ; ഭഗണ്ഡേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി

ഹുലിക്കൽ വില്ലേജിലെ മാനസ ഗംഗോത്രി വിദ്യാലയത്തിലെ ബസ് ഡ്രൈവർ രംഗനാഥാണ് ഓടിച്ചിരുന്നത്. 25 നഴ്‌സറി, ഹയർ പ്രൈമറി വിദ്യാർഥികൾ അധ്യാപികയ്‌ക്കൊപ്പം ബസിൽ യാത്ര ചെയ്യുകയായിരുന്നു. കുടൂരിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ സ്ഥലങ്ങളിൽനിന്നാണ് ഡ്രൈവർ വിദ്യാർഥികളെ കൂട്ടിക്കൊണ്ടുപോയത്. രാവിലെ 9.30 ഓടെ ഹുലിക്കൽ വില്ലേജിലെ തുമകുരു-കുഡൂർ റോഡിലെ വളവിൽ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് കുഴിയിലേക്ക് വീഴുകയായിരുന്നു. സ്‌കൂൾ പ്രിൻസിപ്പൽ സന്തോഷ് എച്ച്‌എം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രംഗനാഥയ്‌ക്കെതിരെ അലക്ഷ്യമായും അശ്രദ്ധമായും വാഹനമോടിച്ചതിന് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂരിൽ സഫാരി ഉൾപ്പടെ എന്തിൽ തൊട്ടാലും ഇനി പൊള്ളും; എല്ലാത്തിനും ഉള്ള പുതിയ നിരക്ക് അറിയാൻ വായിക്കൂ
[masterslider id="10"]

Related posts