ഗതിശക്തി സര്‍വകലാശാല വഡോദരയില്‍; റെയില്‍വേ മന്ത്രാലയത്തിന് നടത്തിപ്പുചുമതല

ന്യൂഡല്‍ഹി: അടിസ്ഥാന സൗകര്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവേഷണത്തിനും പഠനത്തിനുമായി രാജ്യത്തെ ആദ്യത്തെ ഗതിശക്തി സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ബിൽ ലോക്സഭ ബുധനാഴ്ച പാസാക്കി. ഗുജറാത്തിലെ വഡോദരയിലാണ് സർവകലാശാലയുടെ ആസ്ഥാനം. ഇന്ത്യക്കകത്തും പുറത്തുമുള്ള വിവിധ പ്രദേശങ്ങളിൽ ഓഫ് കാമ്പസുകൾ സ്ഥാപിക്കുമെന്ന് യോഗത്തിൽ സംസാരിച്ച റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം

നാഷണൽ ഹെറാൾഡിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച പ്രതിപക്ഷം ബില്ലിൻ മേലുള്ള ചർച്ചയിൽ പങ്കെടുത്തില്ല. 2009ലെ കേന്ദ്ര സർവകലാശാലാ നിയമത്തിൽ ഭേദഗതി വരുത്തി പ്രതിപക്ഷ പാർട്ടികളുടെ ബഹളത്തിനിടയിലാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ബിൽ അവതരിപ്പിച്ചത്.

വഡോദരയിലെ നാഷണൽ റെയിൽ ട്രാൻസ്പോർട്ടേഷൻ ഇൻസ്റ്റിറ്റ്യൂട്ട് (എൻആർടിഐ) ഗതിശക്തി സർവകലാശാലയായി ഉയർത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. റെയിൽവേ മന്ത്രാലയത്തിനാണ് മാനേജ്മെന്‍റിന്‍റെ ചുമതല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ലക്ഷ്യം ഇന്ത്യയെ തകർക്കൽ, വിദേശത്ത് വൻ ഗൂഢാലോചന'; കോക്രോച്ച് പാർട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 
[masterslider id="10"]

Related posts