ആട്ടിറച്ചിയെന്ന പേരിൽ ഹോട്ടലിൽ വിളമ്പിയത് പട്ടിയിറച്ചിയെന്ന് പരാതി

ബെംഗളൂരു: ഹോട്ടലില്‍ ആട്ടിറച്ചി എന്ന പേരില്‍ പട്ടിയിറച്ചി വിളമ്പിയതായി പരാതി. പരാതികളെ തുടർന്ന് മാംസം പിടിച്ചെടുത്ത് അവയുടെ സാമ്പിളുകള്‍ പരിശോധനയ്‌ക്ക് അയച്ചു. ആർപിഎഫിനെയും ഇവിടെ വിന്യസിച്ചിട്ടുണ്ട്. 5,000 കിലോ മാംസമാണ് പിടിച്ചെടുത്തത് . ആട്ടിറച്ചി കിലോയ്‌ക്ക് 800 രൂപയായിരിക്കെ, കിലോയ്‌ക്ക് 600 രൂപ നിരക്കിലാണ് ഈ ഇറച്ചി വിപണിയില്‍ വില്‍ക്കുന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. ജയ്പൂരില്‍ നിന്നാണ് മാംസം നിറഞ്ഞ കാർട്ടണുകള്‍ ഇന്നലെ വൈകിട്ട് ബെംഗളൂരുവിലെ കെസിആർ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. 150 പെട്ടികളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ആട്ടിറച്ചി എന്ന പേരില്‍…

Read More

ഹോട്ടലുകളുടെ പ്രവർത്തനസമയം പുലർച്ചെ രണ്ടു വരെയെങ്കിലും അനുവദിക്കണമെന്ന് ഹോട്ടലേഴ്‌സ് അസോസിയേഷൻ

ബെംഗളൂരു: നഗരപരിധിയില്‍ ഹോട്ടലുകളുടെ പ്രവർത്തനസമയം പുലർച്ചെ രണ്ടു വരെയെങ്കിലും അനുവദിക്കണമെന്ന് ബെംഗളൂരു ഹോട്ടലേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഭാരവാഹികള്‍ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായി ഈ ആവശ്യം ചർച്ചചെയ്തു. ഹോട്ടലുകള്‍ക്ക് 24 മണിക്കൂർ പ്രവർത്തനാനുമതി നല്‍കണമെന്ന ആവശ്യം കഴിഞ്ഞ വർഷം സർക്കാർ തള്ളിയതായി അസോസിയേഷൻ പ്രസിഡന്റ് പി.സി. റാവു പറഞ്ഞു. കേന്ദ്ര ബജറ്റില്‍ ഹോട്ടലുകളുടെ പ്രവർത്തനസമയം വർധിപ്പിക്കാനുള്ള നടപടി വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിർമല സീതാരാമനും നിവേദനം നല്‍കി. നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നതോടെ ഹോട്ടല്‍ മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് റാവു പറഞ്ഞു.

Read More

ഹോട്ടലുകളിൽ ഭക്ഷണത്തിന് വില വർധിപ്പിക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടന 

ബെംഗളൂരു : ഇത്തവണ നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷണത്തിന് വിലവർധിപ്പിക്കില്ലെന്ന് ഹോട്ടൽ ഉടമകളുടെ സംഘടനയായ ബൃഹദ്‌ ബെംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ. വില കൂട്ടിയാൽ പൊതുജനങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് തീരുമാനം. എല്ലാവർഷവും ഏപ്രിൽ-മേയ് മാസങ്ങളിലാണ് വില വർധിപ്പിക്കുന്നത്. കാപ്പിപ്പൊടി, ഭക്ഷ്യഎണ്ണ തുടങ്ങിയവയ്ക്ക് വില കുത്തനെ വർധിച്ചിട്ടുണ്ടെങ്കിലും പച്ചക്കറിക്ക് കഴിഞ്ഞ വർഷത്തെക്കാൾ വില കുറഞ്ഞിട്ടുണ്ട്. അതിനാൽ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടിയില്ലെങ്കിലും നഷ്ടമുണ്ടാകില്ലെന്നാണ് അസോസിയേഷന്റെ കണക്കുകൂട്ടൽ. സാധാരണയായി വർഷത്തിൽ അഞ്ചുശതമാനംമുതൽ പത്തുശതമാനംവരെയാണ് ഹോട്ടലുകളിൽ വില വർധിപ്പിക്കുന്നത്. ഭക്ഷണസാധനങ്ങളുടെ വില കുത്തനെ ഉയർന്നതോടെ കഴിഞ്ഞവർഷം ഹോട്ടലുകളിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായതായും…

Read More

ഹോട്ടലിൽ അല്‍ഫാം കഴിക്കുന്ന എലി!!! വൈറൽ ആയി ചിത്രം; ഒടുവിൽ കടയ്ക്ക് പൂട്ട് വീണു

തൃശൂർ: ഹോട്ടലില്‍ കഴിക്കാനായി തയ്യാറാക്കിയ അല്‍ഫാം എലി തിന്നുന്നതിന്റെ ചിത്രം പുറത്ത്. കുന്നംകുളം പട്ടാമ്പി റോഡില്‍ പാറേമ്പാടത്ത് പ്രവർത്തിച്ചുവന്ന അറബിക് റെസ്റ്റോറന്റില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ഭക്ഷണം പാഴ്‌സല്‍ വാങ്ങാനെത്തിയ ഉപഭോക്താവ് തന്നെയാണ് ചിത്രം പകർത്തിയത്. ഇയാളുടെ പരാതിയില്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ അടച്ചു പൂട്ടി. ഉപഭോക്താവ് പകർത്തിയ ചിത്രം നഗരസഭ പൊതുജനാരോഗ്യ വിഭാഗം മേധാവിയ്‌ക്ക് വാട്ട്‌സ്‌ആപ്പ് വഴി സന്ദേശമയച്ചു. പിന്നാലെ നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്‌ളീൻ സിറ്റി മാനേജർ ആറ്റ്‌ലി പി ജോണ്‍ സ്ഥലം സന്ദർശിച്ച്‌…

Read More

ഓംലെറ്റ് കിട്ടാൻ വൈകി; അഞ്ചംഗ സംഘം ദോശക്കട തകർത്തു 

കൊല്ലം: കരുനാഗപ്പള്ളിയില്‍ മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം ദോശക്കട അടിച്ചു തകര്‍ത്തു. ആലുമുക്കിലെ ഗോപകുമാറിന്റെ കടയാണ് തകര്‍ത്തത്. ഓര്‍ഡര്‍ ചെയ്ത ഓംലെറ്റ് കിട്ടാന്‍ വൈകുമെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. ഭക്ഷണം കഴിക്കാനെത്തിയ രണ്ടുപേരെയും ഇവര്‍ ആക്രമിച്ചതായി ആരോപണം ഉണ്ട്.

Read More

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്; പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ 

ബെംഗളൂരു : സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തുന്ന സർക്കാർ നടപടിയിൽ പ്രതിഷേധം അറിയിച്ച് നഗരത്തിലെ ഹോട്ടൽ ഉടമകൾ. ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തരുതെന്നാവശ്യപ്പെട്ട് ബൃഹത് ബെംഗളൂരു ഹോട്ടൽസ് അസോസിയേഷൻ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനും വൈദ്യുതി മന്ത്രി കെ.ജെ. ജോർജിനും കത്തെഴുതി. അനിയന്ത്രിത ലോഡ് ഷെഡ്ഡിംഗ് കാരണം ഹോട്ടൽ വ്യവസായം പല പ്രശ്നങ്ങളും നേരിടാൻ ആവശ്യമായ കോൾഡ് സ്റ്റോറേജ്, റെഫ്രിജറേറ്റർ, ഗ്രൈൻഡർ തുടങ്ങിയവയുടെ പ്രവർത്തനം തടസ്സപ്പെടുമെന്നും ഇത് ഹോട്ടൽ വ്യവസായത്തെ ബാധിക്കുമെന്നും സംഘടന പറഞ്ഞു. അനിയന്ത്രിത ലോഡ് ഷെഡ്ഡിങ്ങിൽ അതൃപ്തി അറിയിച്ചു ഹോട്ടൽ അസോസിയേഷൻ സർക്കാർ ഇടപെട്ട്…

Read More

പൊറോട്ടയും ബീഫും കടം നൽകിയില്ല; ഭക്ഷണത്തിൽ മണ്ണു വാരിയെറിഞ്ഞ് യുവാവ്

കൊല്ലം: പൊറോട്ടയും ബീഫും കടം നൽകാതിരുന്നതിനെ തുടർന്ന് ഭക്ഷണ സാധനങ്ങളിൽ മണ്ണ് വാരിയിട്ടതായി പരാതി. എഴുകോണിലെ അക്ഷരാ ഹോട്ടലിലാണ് സംഭവം. സംഭവത്തിൽ ചിറ്റാകോട് പുത്തൻനട ക്ഷേത്രത്തിന് സമീപം കെ എസ്‌ നിവാസിലെ അനന്തു(33)വിനെ കൊല്ലം എഴുകോൺ പോലീസ് അറസ്റ്റ് ചെയ്‌തു. മാറനാട് സ്വദേശികളായ രാധയും മകൻ തങ്കപ്പനും ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. ഹോട്ടലിലെത്തിയ യുവാവ് പൊറോട്ടയും ബീഫ് കറിയും കടമായി ആവശ്യപ്പെട്ടു. എന്നാൽ മുൻപ് വാങ്ങിയതിന്റെ പണം തരാതെ ഇനി കടമായി ഭക്ഷണം തരില്ലെന്ന് പറഞ്ഞതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കടയുടമ രാധയെ ദേഹോപദ്രവം ചെയ്യുകയും…

Read More

ഹോട്ടലിൽ സ്റ്റീം ബോയ്‌ലർ പൊട്ടിത്തെറിച്ച് മൂന്നുജീവനക്കാർക്ക് പരിക്ക് 

ബെംഗളൂരു : നാഗർഭാവിയിൽ ഹോട്ടലിൽ സ്റ്റീം ബോയ്‌ലർ പൊട്ടിത്തെറിച്ച് മൂന്നുജീവനക്കാർക്ക് പരിക്കേറ്റു. രവികുമാർ (20), കാർത്തിക് (18), ഐശ്വര്യ (18) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ നമ്മൂര തിണ്ടി ഹോട്ടലിലായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തെ ജി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസമയത്ത് നിരവധി പേർ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ജ്ഞാനഭാരതി പോലീസ് ഹോട്ടൽ സന്ദർശിച്ചു.

Read More

പാചക വാതക വില വർധിച്ചതോടെ ആശങ്ക അറിയിച്ച് റസ്റ്റോറന്റുടമകൾ

ബെംഗളൂരു: പാചക വാതക വില വർധിച്ചതോടെ ആശങ്കയുമായി നഗരത്തിലെ റസ്റ്റോറന്റുടമകൾ. ഭക്ഷണ വില ഉയർത്താതെ പിടിച്ചു നിൽക്കാൻ ആവില്ലെന്ന് റസ്റ്റോറന്റുടമകൾ അറിയിച്ചു. ഗാർഹിക സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ച് നിലവിൽ 1105.50 രൂപയും വാണിജ്യ സിലിണ്ടറിന് 350.30 രൂപ വർദ്ധിപ്പിച്ച് 2280 രൂപയും ആയി. വിതരണക്കാർക്ക് 100 രൂപ വേറെയും നൽകണം. നിലവിൽ പാൽ, ഭക്ഷ്യ എണ്ണ എന്നിവയുടെ വില വർദ്ധിപ്പിച്ചതിനു പിന്നാലെ ഗ്യാസ് സിലിണ്ടർ വില കൂടി വർധിച്ചത് ഹോട്ടൽ മേഖലയെ വൻ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി 16 ന്…

Read More

നാളെ മുതൽ കർശന പരിശോധന, ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ പൂട്ടു വീഴും

തിരുവനന്തപുരം: ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ഭക്ഷ്യസാധനങ്ങൾ തയാറാക്കുന്നവരും വിതരണം ചെയ്യുന്നവരും ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെ മുതൽ ഉദ്യോഗസ്ഥർ വ്യാപകമായി കടകൾ പരിശോധിക്കും. ഹെൽത്ത് കാർഡ് ഇല്ലെങ്കിൽ കടകൾ പൂട്ടുമെന്നാണു സർക്കാരിന്റെ മുന്നറിയിപ്പ്. കാർഡ് നൽകിയെന്ന് ഉറപ്പാക്കിയശേഷമേ തുറക്കാൻ അനുമതിയുള്ളൂ. ഇതിന് ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ അനുമതിയും വേണം. സംസ്ഥാനത്തിന്റെ പലഭാഗവും ഭക്ഷ്യവിഷബാധ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്.സംസ്ഥാനത്ത് 6 ലക്ഷത്തോളം ഭക്ഷ്യോൽപ്പന്ന വിതരണം, വിൽപന കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഹോട്ടൽ, റസ്റ്റോറന്റ്, ബേക്കറി വിഭാഗത്തിൽ ഒന്നര…

Read More
Click Here to Follow Us