ബെംഗളുരു; അപാർട്ട്മെന്റിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് അമ്മയും മകളും വെന്തു മരിച്ചു, ദേവരചിക്കനഹള്ളിയിലെ എസ്ബിഐ കോളനിയിലാണ് ദാരുണ സംഭവം നടന്നത്. ആശ്രിത് ആസ്പെയറെന്ന അഞ്ച് നില അപ്പാർട്ട്മെന്റിലാണ് അപകടം നടന്നത്. ലക്ഷ്മിദേവി( 80 ), മകൾ ഭാഗ്യരേഖ (58) എന്നിവരാണ് മരണപ്പെട്ടത്. ഭാഗ്യരേഖയുടെ ഭർത്താവ് റാവുവിന്റെ നില ഗുരുതരമായി തുടരുകയാണ്. അപാർട്മെന്റിൽ കുടുങ്ങിയ മറ്റ് 5 പേരെ അഗ്നിരക്ഷാ സേന സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു, ബാൽക്കണി ഗ്രിൽ ചെയ്ത് അടച്ചിരുന്നതിനാൽ രക്ഷാപ്രവർത്തനം ദുഷ്ക്കരമായി.
Read MoreTag: hospital
പ്രധാന ആശുപത്രികളിൽ കോവിഡ് വാർഡുകൾ ഭൂരിഭാഗവും നിറഞ്ഞിരിക്കുന്നതിനാൽ ഡോക്ടർമാർ ആശങ്കയിൽ
ബെംഗളൂരു: കോവിഡ് 19 കേസുകൾ ദിനം പ്രതി വർദ്ധിച്ചുകൊണ്ടിരിക്കെ, നഗരത്തിൽ കോവിഡ് ചികിത്സയുള്ള പ്രധാന ആശുപത്രികളിലെ കോവിഡ് വാർഡുകൾ ഭൂരിഭാഗവും നിറഞ്ഞിരിക്കുന്നതിനാൽ ഡോക്ടർമാർ ആശങ്കയിലാണ്. വരും ദിവസങ്ങളിൽ ഐസിയു കിടക്കകളുടെയും മറ്റ് അടിസ്ഥാന സകര്യങ്ങളുടെയും ആവശ്യം കൂടിവരാൻ സാധ്യത ഉണ്ടെന്നും ഡോക്ടർമാർ ഭയപ്പെടുന്നു. രണ്ടാം തരംഗത്തിലെ 80% കേസുകളും ലക്ഷണങ്ങളില്ലാത്തവയാണെങ്കിലും ഹോം ഐസോലേഷൻ മാത്രമേ ആവശ്യമുള്ളൂ എന്നിരുന്നാലും, നഗരത്തിലെ പ്രധാന ആശുപത്രികളിലെ കോവിഡ് വാർഡുകൾ ഇപ്പോഴേ ഏതാണ്ട് നിറഞ്ഞിരിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. 1,000 കിടക്കകളുള്ള ആശുപത്രിയിൽ 10% കിടക്കകൾ സാധാരണയായി തീവ്രപരിചരണ വിഭാഗത്തിലാണ് ഉണ്ടാവുക. പക്ഷെ ഒരു കോവിഡ് കെയറിൽ ഗുരുതരമായ ലക്ഷണങ്ങളോട് കൂടിയ രോഗികൾക്കായുള്ള…
Read Moreആശുപത്രിയിൽ വിലസി പന്നിക്കൂട്ടം; അനങ്ങാതെ അധികൃതർ; നടപടിയെടുത്ത് ആരോഗ്യമന്ത്രി ബി. ശ്രീരാമുലു
ബെംഗളുരു; ആശുപത്രിയിൽ പന്നികൾ കയറിയ വീഡിയോ പ്രചരിക്കുന്നു, വടക്കൻ കർണാടകയിലെ കലബുറഗിയിലെ കോവിഡ് ആശുപത്രിക്കകത്തുകൂടി പന്നിക്കൂട്ടങ്ങൾ ചുറ്റിക്കറങ്ങുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. വീഡിയോയിൽ ഒരുകൂട്ടം പന്നികൾ ആശുപത്രി വരാന്തയിലൂടെ നടന്നുപോകുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. പന്നിക്കൂട്ടത്തെ ശ്രദ്ധിക്കാതെ ജോലിയിൽ മുഴുകിയിരിക്കുന്ന ആശുപത്രി അധികൃതരെയും വീഡിയോയിൽ കാണാനാകും. എന്നാൽ വീഡിയോ വൈറലായതോടെ കലബുറഗി ഡെപ്യൂട്ടി കമ്മിഷണർ ശരത് ആശുപത്രി സന്ദർശിച്ച് പന്നികളെ പിടികൂടി ഉടമയ്ക്കെതിരേ കേസെടുക്കാൻ നിർദേശിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ നടപടിയെടുക്കാൻ ആശുപത്രി അധികൃതർക്കു നിർദേശം നൽകിയതായി ആരോഗ്യമന്ത്രി ബി. ശ്രീരാമുലു ‘ട്വീറ്റ്’ചെയ്തു. ആശുപത്രിക്ക് സമീപത്തെ പന്നി…
Read Moreകോവിഡ് രോഗികളോട് മുഖം തിരിച്ച് സ്വകാര്യ ആശുപത്രികൾ; കർശന നടപടിയെടുക്കുമെന്ന് സർക്കാർ
ബെംഗളുരു; കോവിഡ് കാലത്ത് രോഗികൾക്കെതിരെ മുഖം തിരിക്കുന്നവർക്കെതിരെ കടുത്ത നടപടി, കോവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ തയ്യാറാകാത്ത സ്വകാര്യ ആശുപത്രികൾക്കെതിരേ നടപടിയെടുക്കുമെന്ന് സർക്കാർ അറിയിച്ചു. ആശുപത്രിയിലെത്തുന്ന കോവിഡ് രോഗികളെയും രോഗലക്ഷണങ്ങളുള്ളവരെയും പ്രവേശിപ്പിക്കാതെ സർക്കാർ ആശുപത്രിയിലേക്ക് അയക്കുന്ന സംഭവങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. അപരിഷ്കൃതമായ നടപടികളെടുക്കുന്ന ഇത്തരം ആശുപത്രികൾക്കെതിരേ ദുരന്തനിവരാണ നിയമമനുസരിച്ചും മെഡിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമമനുസരിച്ചും നടപടിയെടുക്കുമെന്ന് ചീഫ് സെക്രട്ടറി ടി.എം. വിജയഭാസ്‌കർ മുന്നറിയിപ്പ് നൽകി. എന്നാൽ രോഗികളെ പ്രവേശിപ്പിക്കുന്ന സാഹചര്യത്തിൽ മറ്റുരോഗികൾ എത്താതാകുമെന്നാണ് ചെറുകിട സ്വകാര്യ ആശുപത്രികളുടെ ആശങ്ക. കൂടാതെ, സുരക്ഷാ…
Read Moreവിവാദമായി കോവിഡ് രോഗികൾ ആശുപത്രി മുറി വൃത്തിയാക്കുന്ന വീഡിയോ; അനാസ്ഥയെന്ന് ആരോപണം.
ബെംഗളുരു; ജനങ്ങളെ ഞെട്ടിച്ച് സ്വകാര്യ ചാനൽ പുറത്ത് വിട്ട വീഡിയോ , ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ കോവിഡ് രോഗികൾ ഐസൊലേഷൻ വാർഡിന്റെ തറ വൃത്തിയാക്കുന്നതിന്റെ വീഡിയോ സ്വകാര്യ ചാനൽ പുറത്തുവിട്ടത് വിവാദമായി മാറുന്നു. വിക്ടോറിയ ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലാണ് രോഗികൾ തന്നെ വാർഡ് വൃത്തിയാക്കേണ്ടിവന്നതെന്നാണ് ആരോപണം ശക്തമാകുന്നത്. ചികിത്സയിലുള്ളരോഗികൾ തറ തുടയ്ക്കുകയും കിടക്ക വിരി മാറ്റുകയും ചെയ്യുന്നതിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്. ചില ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശുപത്രിയിലെ ശുചീകരണ തൊഴിലാളികളുടെ എണ്ണത്തിൽ കുറവ് വന്നിരിയ്ക്കുന്നത്.
Read Moreവിക്ടോറിയ ആശുപത്രിയിലെ 3 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു
ബെംഗളുരു; ബെംഗളുരുവിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്ന വിക്ടോറിയ ആശുപത്രിയിലെ മൂന്ന് നഴ്‌സുമാർക്കുകൂടി കോവിഡ്. രണ്ട് വനിതാ നഴ്‌സിനും ഒരു പുരുഷ നഴ്‌സിനുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിക്ടോറിയ ആശുപത്രിയിലെ ജോലിക്കുശേഷം സമ്പർക്കരഹിത നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേർക്കും രോഗ ലക്ഷണങ്ങൾ ഇല്ലാതിരുന്നതും തിരിച്ചടിയായി. കുറച്ച് ദിവസങ്ങൾക്ക് മുൻപ് നേരത്തേ ഒരു നഴ്‌സിന് രോഗം ബാധിച്ചിരുന്നു. പി.പി.ഇ. കിറ്റ് ഉപയോഗിച്ച നഴ്‌സുമാർക്ക് രോഗം ബാധിച്ചതിൽ ആശങ്കയുണ്ട്. നിംഹാൻസ് ആശുപത്രിയിലെ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത്തരത്തിൽ ആശുപത്രിയിൽ രോഗംബാധിക്കുന്ന ഏഴാമത്തെ ജീവനക്കാരനാണ്. എൻജിനിയറിങ്…
Read Moreവരവരറാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ബെംഗളുരു: മനുഷ്യാവകാശ പ്രവർത്തകനും , തെലുങ്ക് കവിയുമായ വരവരറാവുവിനെ ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ മാംസ 26 വരെ പുണെ കോടതി അദ്ദേഹത്തെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
Read More