ബെംഗളൂരു: ഹിന്ദു എന്ന വാക്ക് ഇന്ത്യന്‍ പദമല്ലെന്ന് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ. ഹിന്ദു എന്നത് പേര്‍ഷ്യന്‍ പദമാണെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും എംഎല്‍എയുമായ സതീഷ് ജര്‍കിഹോളി പറഞ്ഞു. ബെല്‍ഗാവിയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേയാണ് സതീഷ് ജര്‍കിഹോളിയുടെ ഈ വിവാദ പരാമര്‍ശം. “ഹിന്ദു എന്ന വാക്ക് എവിടെ നിന്നും വന്നു? അത് നമ്മുടെയാണോ? അല്ല. ഹിന്ദു എന്ന വാക്ക് പേര്‍ഷ്യന്‍ പദമാണ്.ഇറാന്‍, ഇറാഖ്, തുര്‍ക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും വന്നതാണ്.”- സതീഷ് ജര്‍ക്കിഹോളി പറഞ്ഞു. ഹിന്ദു എന്ന വാക്കിന് ആ വാക്കിന്‍റെ അര്‍ത്ഥമറിഞ്ഞാല്‍ നാണിച്ചുപോകുമെന്നും അദ്ദേഹം പറഞ്ഞു.ഹിന്ദു…
Read MoreTag: hindu
ഈദ്ഗാഹ് മൈതാനത്തെ ഖിബില മതിൽ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ
ബെംഗളൂരു: ചാമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് മാസങ്ങളായി ഹിന്ദു സംഘടനകൾ പ്രതിഷേധത്തിലായിരുന്നു. ഒടുവിൽ ഈദ്ഗാഹ് മൈതാനത്തിന്റെ വസ്‌തു കർണാടക സർക്കാരിന്റെ റവന്യൂ വകുപ്പിന്റേതാണെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉത്തരവിട്ടതോടെ, മൈതാനത്തെ ഖിബ്‌ല മതിൽ പൊളിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു സംഘടനകൾ. മുസ്‌ലിംകൾ പ്രാർത്ഥന നടത്തുന്ന ദിശയാണ് (ഇന്ത്യയിൽ പടിഞ്ഞാറ്) ഖിബില, ഈ ദിശയെ സൂചിപ്പിക്കുന്ന മതിലിനെയാണ് ഖിബില മതിൽ എന്ന് വിളിക്കുന്നത്. കർണാടക സ്റ്റേറ്റ് ബോർഡ് ഓഫ് ഔഖാഫ് (വഖഫ്) അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയതിനാൽ, മൈതാനത്ത് വഖഫ് ബോർഡ് നടത്തുന്ന…
Read Moreഹിന്ദു യുവതിയുടെ അന്ത്യകർമങ്ങൾക്കായി കൈകോർത്ത് മുസ്ലീങ്ങൾ
ബെംഗളൂരു: കർണാടകയിൽ വർഗീയ സംഘർഷം നടക്കുമ്പോഴും മൈസൂരുവിൽ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സാമുദായിക സൗഹാർദത്തിന്റെ സംഭവമാണ് ഇപ്പോൾ ശ്രദ്ധപിടിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച മരണമടഞ്ഞ സ്ത്രീയുടെ അന്ത്യകർമങ്ങൾ നടത്തുന്നതിനായി ഒരു ഹിന്ദു കുടുംബത്തെ സഹായിക്കാൻ നഗരത്തിലെ ഒരു കൂട്ടം മുസ്ലീം യുവാക്കൾ കൈകോർത്തു. ഗൗസിയ നഗറിലെ ജയക്ക(60) ആണ് മരണമടഞ്ഞത്. വിരലിലെണ്ണാവുന്ന ഹിന്ദു കുടുംബങ്ങൾ മാത്രമാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. ഹൈന്ദവ ആചാരപ്രകാരം ജയക്കയുടെ അന്ത്യകർമങ്ങൾ നടത്തുന്നതിന് അയൽവാസികളായ ഏതാനും മുസ്ലീം യുവാക്കൾ സഹായഹസ്തം നീട്ടുകയായിരുന്നു. കുറച്ച് കുടുംബങ്ങൾ മാത്രമാണ് ഈ പ്രദേശത്ത് താമസിക്കുന്നതെന്നും ഗൗസിയ…
Read Moreതടവ് പുള്ളികൾക്ക് മതഗ്രന്ഥം നൽകി മതപരിവർത്തനത്തിന് ശ്രമം
ബെംഗളൂരു: ജയിലിലെ തടവ് പുള്ളികള്‍ക്ക് മതഗ്രന്ഥത്തിന്റെ പകര്‍പ്പുകള്‍ വിതരണം ചെയ്ത് മതപരിവര്‍ത്തനം നടത്തുന്നതായി കര്‍ണാടകയിലെ ഗഡാഗ് ജില്ല ജയിലിൽ പരാതി. ക്രിസ്ത്യന്‍ മിഷനറിമാരെ ഗദഗ് ജില്ലാ ജയിലിനകത്തും സംസ്ഥാനത്തെ മറ്റ് ജയിലുകളിലും പ്രവേശിപ്പിക്കരുതെന്ന് ഹിന്ദു പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പ്രവര്‍ത്തകരില്‍ ഒരാള്‍ തടവുകാരനെ കാണാന്‍ പോയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വിതരണം ചെയ്ത ഗ്രന്ഥത്തിന്റെ ഫോട്ടോകളും കോപ്പികളും പ്രവര്‍ത്തകര്‍ ശേഖരിച്ചിട്ടുണ്ട്. മാര്‍ച്ച് 12ന് ഏഴംഗ സംഘം ഗദാഗ് ജില്ലാ ജയിലില്‍ സന്ദര്‍ശനം നടത്തിയതായി പരാതിയില്‍ പറയുന്നു. പ്രാര്‍ത്ഥന നടത്താനും തടവുകാരുടെ മാനസികാവസ്ഥ മാറ്റാനും സംഘം എത്തിയിരുന്നുവെന്നും പുതിയ…
Read Moreഹിന്ദു ഭീകരർ എന്ന പരാമർശം , റാണാ അയ്യുബിനെതിരെ കേസ്
ബെംഗളൂരു:കര്‍ണാടകയിലെ ഹിജാബ് വിലക്ക് സംബന്ധിച്ച ചാനല്‍ ചര്‍ച്ചയ്ക്കിടെ ‘ഹിന്ദു ഭീകരര്‍’ എന്ന് പരാമർശം നടത്തിയ മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ റാണാ അയ്യൂബിനെതിരേ കര്‍ണാടക പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹിജാബ് ധരിച്ച മുസ് ലിം വിദ്യാര്‍ത്ഥിനികളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എബിവിപി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ ‘ഹിന്ദു ഭീകരര്‍’ എന്ന് വിശേഷിപ്പിച്ചതിനെ തുടർന്ന് ഉണ്ടായ പരാതിയിൽ ആണ് കേസ്. ഹിന്ദു ഐടി സെല്‍ വോളന്റിയറായ അശ്വതി നല്‍കിയ പരാതിയിലാണ് പോലീസ് നടപടി എടുത്തത്.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295 എ വകുപ്പ് പ്രകാരം ധാര്‍വാഡിലെ വിദ്യാഗിരി പോലിസ് സ്‌റ്റേഷനില്‍…
Read Moreതീർഥാടകരെ കല്ലെറിഞ്ഞ സംഭവം ; കോലാറിൽ ഹിന്ദുസംഘടനകൾ ബന്ദാചരിച്ചു
ബെംഗളുരു : കഴിഞ്ഞ ദിവസം ചിക്കമഗളൂരു ബാ ബാ ബുധാൻഗിരി ദത്താത്രേയ പീഠത്തിലേക്കു പോയ തീർഥാടകാരുടെ ബസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതിഷേധിച്ച് കോലാറിൽ ശ്രീ രാമ സേന ഉൾപ്പെടെയുള്ള ഹിന്ദുസംഘടനകൾ ബന്ദ് ആചരിച്ചു. കല്ലെറിൽ 4 പേർക്ക് സാരമായി പരിക്കേറ്റു. നൂറോളം പേർ ചേർന്ന് നടത്തിയ കുറ്റകൃത്യത്തിൽ പോലീസ് ഇതുവരെ 10 പേരെയാണു അറസ്റ്റ് ചെയ്തത്. മുഴുവൻ അക്രമികളെയും അറസ്റ്റ് ചെയ്യണമെന്ന ആവിശ്യപ്പെട്ടാണ് ജില്ലയിൽ ബന്ദ് ആചരിച്ചത്. ഇന്നലെ മുതൽ 7 ദിവസത്തേ – ശ്രീരാമസേന ദേശീയ അധ്യക്ഷൻ പ്രമോദ് മുത്തലിക് ജില്ലയിൽ…
Read More