ബെംഗളൂരു: ചാമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് മാസങ്ങളായി ഹിന്ദു സംഘടനകൾ പ്രതിഷേധത്തിലായിരുന്നു. ഒടുവിൽ ഈദ്ഗാഹ് മൈതാനത്തിന്റെ വസ്‌തു കർണാടക സർക്കാരിന്റെ റവന്യൂ വകുപ്പിന്റേതാണെന്ന് ബൃഹത് ബംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഉത്തരവിട്ടതോടെ, മൈതാനത്തെ ഖിബ്‌ല മതിൽ പൊളിക്കണമെന്ന് ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹിന്ദു സംഘടനകൾ. മുസ്‌ലിംകൾ പ്രാർത്ഥന നടത്തുന്ന ദിശയാണ് (ഇന്ത്യയിൽ പടിഞ്ഞാറ്) ഖിബില, ഈ ദിശയെ സൂചിപ്പിക്കുന്ന മതിലിനെയാണ് ഖിബില മതിൽ എന്ന് വിളിക്കുന്നത്.
കർണാടക സ്റ്റേറ്റ് ബോർഡ് ഓഫ് ഔഖാഫ് (വഖഫ്) അനധികൃതമായി ഭൂമി കൈവശപ്പെടുത്തിയതിനാൽ, മൈതാനത്ത് വഖഫ് ബോർഡ് നടത്തുന്ന ഏതൊരു നിർമ്മാണവും നിയമവിരുദ്ധമാണെന്നും അതിനാൽ ഇത് പൊളിക്കണമെന്നും ആഗസ്റ്റ് 6 ലെ ബിബിഎംപി ഉത്തരവ് ഉദ്ധരിച്ച് ഹിന്ദു ജനജാഗ്രതി സമിതിയിലെ മോഹൻ കുമാർ ഗൗഡ പറഞ്ഞു. നിർമ്മാണം അവിടെ തുടരാൻ അനുവദിച്ചാൽ, അത് ഭാവിയിൽ മറ്റ് പരിപാടികൾ ആഘോഷിക്കുന്നതിന് പ്രശ്‌നമുണ്ടാക്കുകയും വർഗീയ സംഘർഷങ്ങൾക്ക് വഴിവെക്കുകയും ചെയ്യും. ഒരു സമുദായത്തിനും എതിരല്ല ഞങ്ങൾ, പക്ഷേ അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കണമെന്നും 2006ൽ വഖഫ് ബോർഡ് നിയമവിരുദ്ധമായി ഖിബില മതിൽ നിർമിച്ചതെന്നും നിർമാണത്തിന് വ്യാജരേഖ ചമച്ചുവെന്നും ഗൗഡ അവകാശപ്പെട്ടു.
സെൻട്രൽ മുസ്ലീം അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ഹുസൈൻ ഷെരീഫ്, ഗൗഡയുടെ അവകാശവാദങ്ങൾ നിരാകരിക്കുകയും യഥാർത്ഥ ഖിബില മതിൽ 1817 ൽ നിർമ്മിച്ചതാണെന്ന് പറഞ്ഞു. മതിൽ ജീർണിക്കാൻ തുടങ്ങിയിരുന്നു, അതിനാൽ ഞങ്ങൾ അത് ഒത്തുചേർന്നു 2006-ൽ ചുറ്റും പുതിയ മതിൽ നിർമ്മിച്ചു. എന്നാൽ യഥാർത്ഥ മതിൽ 1817-ലാണ് നിർമ്മിച്ചത്. ആവശ്യമായ എല്ലാ രേഖകളും ഞങ്ങൾ വഖഫ് ബോർഡിന് സമർപ്പിച്ചട്ടുണ്ട് എന്നും തുടർന്ന് അവ ബിബിഎംപിക്ക് സമർപ്പിച്ചു, എന്നിട്ടും ഉടമസ്ഥാവകാശം റവന്യൂ വകുപ്പിന് നൽകി എന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.