ബെംഗളൂരു : കർണാടക സ്റ്റേറ്റ് ഐ.ടി / ഐ.ടി.ഇ.എസ് എംപ്ലോയീസ് യൂണിയൻ (കെ.ഐ.ടി.യു) ഐ.ടി കമ്പനിയായ ഡി.എക്സ്സി ടെക്നോളജി ബെംഗളൂരു ഓഫീസിൽ നടത്തിയ പിരിച്ചുവിടലിനെ അപലപിച്ച് രംഗത്ത് വന്നു.
സമാനമായ ഒരു വിഷയത്തിൽ വ്യവസായ പ്രമുഖരായ വിപ്രോയ്‌ക്കെതിരെ കെ.ഐ.ടി.യുവിൻ്റെ നേതൃത്വത്തിൽ അടുത്തിടെ അനുകൂലമായ വിധി നേടിയെടുത്തിരുന്നു.
നിരവധി ഡി.എക്സ്സി ടെക്നോളജി ജീവനക്കാർ ഏപ്രിൽ മുതൽ തങ്ങളുടെ താൽപര്യത്തിന് വിരുദ്ധമായി കമ്പനിയുടെ നിർബന്ധത്തിൽ രാജിവക്കുകയായിരുന്നു എന്ന് യൂണിയൻ പറയുന്നു.
കമ്പനിയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പിന്തുണയ്ക്കുന്നതിനായി കെ.ഐ.ടി.യു ഒരു കാമ്പയിൻ ആരംഭിക്കുകയും നിർബന്ധിത രാജി നിരസിക്കാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
സ്റ്റാഫ് അംഗങ്ങളിൽ ഭൂരിഭാഗവും സീനിയർ, മിഡിൽ മാനേജ്മെൻ്റ് പ്രൊഫഷണലുകളാണ്.
രാജിവയ്ക്കാൻ വിസമ്മതിച്ചവർക്ക് രണ്ട് മാസത്തെ ശമ്പള നഷ്ടപരിഹാരത്തോടുകൂടി ടെർമിനേഷൻ ലെറ്ററുകൾ കൈമാറിയതായി ആണ് റിപ്പോർട്ട്.
100ൽ അധികം ജീവനക്കാരുള്ള കർണാടകയിലെ കമ്പനികൾ പിരിച്ചുവിടലുകൾ നടപ്പാക്കുന്നതിന് സർക്കാരിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ടെന്ന് കെ.ഐ.ടി.യു ജനറൽ സെക്രട്ടറി ഉല്ലാസ് ചുമാലരമ്പിൽ പറഞ്ഞു.
വ്യാവസായിക തർക്ക നിയമത്തിൽ നിർവചിച്ചിരിക്കുന്ന ചില പ്രത്യേക കാരണങ്ങളാൽ മാത്രമേ പിരിച്ചുവിടലുകൾ അനുവദിക്കൂ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.