ന്യൂഡല്‍ഹി: തട്ടിപ്പ് എസ്എംഎസ് സന്ദേശങ്ങളില്‍ നിന്ന് സംരക്ഷണം നല്കുന്ന ഫീച്ചറുമായി ഗൂഗിള്‍ മെസേജസ്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്കി കൊണ്ടുള്ളതാണ് ഈ ഫീച്ചര്‍ എന്ന് ഗൂഗിള്‍ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് പൂര്‍ണ നിയന്ത്രണം നല്കുന്ന തരത്തിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. സ്പാം പ്രൊട്ടക്ഷന്‍ എന്ന പേരിലുള്ളതാണ് ഫീച്ചര്‍. സ്കാനിങ് ടൂളാണ് ഇതിന്റെ പ്രത്യേകത. സ്കാന്‍ ചെയ്ത് സ്പാം മെസേജുകള്‍ കണ്ടെത്താന്‍ സഹായിക്കുന്നവിധമാണ് ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. എസ്എംഎസ് വഴിയാണ് സാധാരണനിലയില്‍ തട്ടിപ്പ് മെസേജുകള്‍ വരുന്നത്. ഇതില്‍ നിന്ന് ഉപയോക്താവിന് സംരക്ഷണം നല്കുന്ന തരത്തിലാണ് ഈ ഫീച്ചര്‍. സ്പാം…
Read MoreTag: google
പ്ലേ സ്റ്റോറിൽ നിന്ന് 17 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ; ഫോണിൽ നിന്ന് ഉടൻ ഡിലീറ്റ് ചെയ്യാനുള്ള ആപ്പുകൾ ഏതെല്ലാം എന്നറിയാൻ വായിക്കുക
ഉപയോക്തൃ ഡാറ്റ ചോർത്തുന്നതായി കണ്ടെത്തിയ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. 17 ‘സ്പൈ ലോൺ’ ആപ്പുകളാണ് പ്ലേ സ്റ്റോറിൽ നിന്ന് നീക്കിയത്. മൊബൈൽ ഫോണുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഉപയോക്താക്കളെ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനുമാണ് ഈ ആപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ട്. ESET ഗവേഷകർ ഉപയോക്താക്കളെ കബളിപ്പിക്കാൻ രൂപകൽപ്പന ചെയ്ത ആപ്പുകളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. വായ്പയെടുത്തവരെ ബ്ലാക്ക് മെയിൽ ചെയ്യാനും ഉയർന്ന പലിശയ്ക്ക് തുക തിരിച്ചുപിടിക്കാനും ഈ വിവരങ്ങൾ ഉപയോഗിക്കുന്നു. ആഫ്രിക്ക, ലാറ്റിനമേരിക്ക, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ താമസിക്കുന്നവരെയാണ് ഈ ആപ്പുകൾ ലക്ഷ്യമിടുന്നതെന്നാണ് വിവരം.…
Read Moreഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ അപകടത്തിപ്പെട്ടു
തിരുവനന്തപുരം: വര്‍ക്കലയില്‍ ഗൂഗിള്‍ മാപ്പ് നോക്കി ഓടിച്ച കാര്‍ അപകടത്തിപ്പെട്ടു. നടപ്പാതയിലെ പടികളിലൂടെ ഇടിച്ചിറങ്ങിയാണ് അപകടമുണ്ടായത്. സമീപത്ത് സൈന്‍ ബോര്‍ഡുകളും ലൈറ്റുകളും ഇല്ലാത്തതും അപകടത്തിന് കാരണമായി. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കഴക്കൂട്ടം സ്വദേശികളായ യുവാക്കള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
Read Moreഗൂഗിള്‍ പേ നിർത്തലാക്കണമെന്ന ഹർജി കോടതി തള്ളി
ന്യൂഡല്‍ഹി: ഗൂഗിള്‍ പേയുടെ ഇന്ത്യയിലെ സേവനം നിര്‍ത്തണമെന്നാവശ്യപ്പെടുന്ന പൊതുതാത്പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നിയന്ത്രണച്ചട്ടങ്ങളും സ്വകാര്യതാ നയങ്ങളും ലംഘിച്ചാണ് ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുന്നതെന്നുകാട്ടി അഡ്വ. അഭിജിത് മിശ്ര നല്കിയ ഹര്‍ജിയാണ് തള്ളിയത്. മൂന്നാംകക്ഷി ആപ്പ് സേവനദാതാക്കള്‍മാത്രമായ ഗൂഗിള്‍ പേയ്ക്ക് പ്രവര്‍ത്തിക്കാന്‍ പേമെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റം നിയമപ്രകാരം റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമില്ലെന്ന് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ഗൂഗിള്‍ ഒരു തേഡ് പാര്‍ട്ടി ആപ്പ് സേവനദാതാവാണ്. പേ സിസ്റ്റം പ്രൊവൈഡറല്ല. അതിന് പേമെന്റ് ആന്റ് സെറ്റില്‍മെന്റ് ആക്ട്…
Read Moreസ്റ്റാർട്ടപ്പുകളുടെ പ്രോത്സാഹനം, കരാറിൽ ഒപ്പ് വച്ച് ഗൂഗിൾ
ബെംഗളൂരു: സംസ്ഥാനത്തെ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കരാറിൽ ഗൂഗിൾ ഒപ്പ് വച്ചു. കരാറിന്റെ അടിസ്ഥാനത്തിൽ സ്ത്രീ സംരംഭകർ ഉൾപ്പെടെയുള്ള സ്റ്റാർട്ടപ്പുകൾക്ക് ഗൂഗിൾ സാങ്കേതിക സഹായവും പരിശീലനവും നൽകും. ഓൺലൈൻ പേയ്മെന്റ് പ്രോത്സാഹിപ്പിക്കാൻ ഗൂഗിളുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ധനവകുപ്പും അറിയിച്ചിട്ടുണ്ട്.
Read Moreബെംഗളൂരുവിലെ ഗതാഗത കുരുക്കിന് പരിഹാരം, ഗൂഗിളുമായി കൈകോർത്ത് ട്രാഫിക് പോലീസ്
ബെംഗളൂരു: ഗതാഗത കുരുക്കിന് പരിഹാരം കാണാൻ ഗൂഗിളുമായി കൈകോർത്ത് ബെംഗളൂരു ട്രാഫിക് പോലീസിന്റെ നീക്കം. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് സിഗ്നലുകളിലെ ലൈറ്റ് ഓട്ടോമാറ്റിക് ആയി മാറുന്ന സംവിധാനമാണ് നഗരത്തിൽ നടപ്പിലാക്കുന്നത്. ഗതാഗത നിയന്ത്രണത്തിനായി ഗൂഗിളുമായി സഹകരിക്കുന്ന രാജ്യത്തെ ആദ്യ നഗരമാവുകയാണ് ബെംഗളൂരു. ഗൂഗിളിൻറെ പങ്കാളിത്തത്തോടെ ട്രാഫിക് ലൈറ്റ്സ് കോൺഫിഗറേഷൻ ഒപ്റ്റിമൈസേഷനാണ് നടപ്പിലാക്കുക. ഇതിലൂടെ ഗതാഗത കുരുക്കിൽപ്പെട്ട് സമയം നഷ്ടപ്പെടുന്നത് ഒരു പരിധി വരെ ഒഴിവാക്കാനാകും. ഇതിന് പുറമേ യാത്രക്കാർ ഗൂഗിൾ മാപ്പ് ഉപയോഗിക്കുമ്പോൾ റോഡുകളിലെ വേഗത പരിധി, ഗതാഗത കുരുക്കുള്ള റൂട്ടുകൾ, നിർമ്മാണ പ്രവർത്തനങ്ങൾ…
Read Moreകോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍; പുതിയ പ്ലേ സ്റ്റോര്‍ നയവുമായി ഗൂഗിള്‍
ദില്ലി: ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന തേര്‍ഡ് പാര്‍ട്ടി ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് വിലക്കുമെന്ന പ്രഖ്യാപനവുമായി ഗൂഗിള്‍. ഗൂഗിളിന്റെ പുതിയ പ്ലേ സ്റ്റോര്‍ നയത്തിന്റെ ഭാഗമായാണ് തീരുമാനം. മെയ് പതിനൊന്നിനകം എല്ലാ തേര്‍ഡ് പാര്‍ട്ടി കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകളും പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ വ്യക്തമാക്കി. (New Play Store policy will kill third-party call recording apps) കോള്‍ റെക്കോര്‍ഡിംഗ് ആപ്പുകള്‍ സ്വകാര്യതയ്ക്ക് ഭീഷണിയാകുമെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഗൂഗിളിന്റെ തീരുമാനം. ഫോണിന് മറുവശമുള്ള വ്യക്തിക്ക് തന്റെ കോള്‍ റെക്കോര്‍ഡ്…
Read More‘ടാപ്പ് ടു പേ’ സംവിധാനവുമായി ഗൂഗിൾ
ന്യൂഡൽഹി :ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലെ കോണ്ടാക്റ്റ് ലെസ് പേമെന്റിന് സമാനമായ പുതിയ ‘ടാപ്പ് ടു പേ’ സംവിധാനം അവതരിപ്പിച്ച് ഗൂഗിള്‍. പൈന്‍ ലാബ്സുമായി സഹകരിച്ചാണ് ഗൂഗിള്‍ പുതിയ സംവിധാനവുമായി എത്തിയിരിക്കുന്നത്. ഗൂഗിള്‍ പേയിലെ പുതിയ സംവിധാനം ഉപയോഗിച്ച് ഫോണ്‍ കൊണ്ട് പിഒഎസ് മെഷീനില്‍ തൊട്ടാല്‍ മതി. യുപിഐ പിന് നല്കി പണമയക്കാന്‍ സാധിക്കും. എന്‍എഫ്സി സാങ്കേതിക വിദ്യയുള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്ന യുപിഐ ഉപഭോക്താവിന് ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും. പൈന്‍ലാബ്സിന്റെ പിഒഎസ് മെഷീനുകളില്‍ മാത്രമേ ഇത് ലഭിക്കൂ. ഫോണ്‍ പിഒഎസ് മെഷീനില്‍ ടാപ്പ് ചെയ്തതിന്…
Read Moreഗൂഗിൾ ജീവനക്കാരെ കൊല്ലും; ഭീഷണി മെയിൽ അയച്ച കർണാടക സ്വദേശിയെ തിരഞ്ഞ് പോലീസ്
ബെംഗളൂരു : ഗൂഗിൾ ഇന്ത്യയിലേക്ക് ‘ജീവന് ഭീഷണി’ മെയിൽ അയച്ച അയാൾക്കെതിരെ ബയപ്പനഹള്ളി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു . ഷെലൂബ് സെയ്ദ് എന്ന് സ്വയം പരിചയപ്പെടുത്തിയ കർണാടക സ്വദേശിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പോലീസ്. വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ഗൂഗിളിന്റെ ഡിജിറ്റൽ വാലറ്റ് പ്ലാറ്റ്ഫോമായ ഗൂഗിൾ പേ വഴി പണം അയയ്ക്കുന്നതിനിടയിൽ പ്രശ്നം നേരിട്ടതിനെത്തുടർന്ന് ഉണ്ടായ പ്രകോപനമാണ് ഭീഷണി മെയിലിലേക്ക് നീണ്ടത്, മെയിലിൽ എല്ലാ കമ്പനി ജീവനക്കാരെയും കൊല്ലുമെന്നാണ് മെയിലിന്റെ ഉള്ളടക്കം. തുടർന്ന് ഗൂഗിൾ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ക്ലസ്റ്റർ സെക്യൂരിറ്റി…
Read More“കന്നഡ ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷ”; ഗൂഗിളിനെതിരെ നിയമനടപടിക്കൊരുങ്ങി സംസ്ഥാന സർക്കാർ
ബെംഗളൂരു: കന്നഡയെ ഇന്ത്യയുടെ ഏറ്റവും വൃത്തികെട്ട ഭാഷയായി സെർച്ച് റിസൾട്ടിൽ കാണിച്ച് പ്രകോപിപ്പിച്ചതിനെ തുടർന്ന് ടെക് ഭീമനായ ഗൂഗിളിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കർണാടകസർക്കാർ വ്യാഴാഴ്ച അറിയിച്ചു. ഇതുമായി സംബന്ധിച്ച് ഗൂഗിളിന് നോട്ടീസ് നൽകുമെന്ന് കന്നഡ ഭാഷ സാംസ്കാരിക മന്ത്രി അരവിന്ദ് ലിംബാവലി അറിയിച്ചു. “ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട ഭാഷ” ഏത് എന്നുള്ള ചോദ്യത്തിന് ‘കന്നഡ‘ എന്ന് ഗൂഗിളിൽ ഉത്തരമായി കാണിച്ചു തുടർന്ന് ഇതിന്റെ സ്ക്രീൻഷോട്ടുകൾ ഉപയോക്താക്കൾ വ്യാപകമായി പങ്കുവെച്ചിരുന്നു. ഈ സംഭവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെ ഗൂഗിൾ ഫലങ്ങൾ മാറ്റിയിരുന്നു. If Kannada is now called…
Read More