‘ടാപ്പ് ടു പേ’ സംവിധാനവുമായി ഗൂഗിൾ

ന്യൂഡൽഹി :ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകളിലെ കോണ്‍ടാക്റ്റ് ലെസ് പേമെന്റിന് സമാനമായ പുതിയ ‘ടാപ്പ് ടു പേ’ സംവിധാനം അവതരിപ്പിച്ച്‌ ഗൂഗിള്‍.

പൈന്‍ ലാബ്സുമായി സഹകരിച്ചാണ് ഗൂഗിള്‍ പുതിയ സംവിധാനവുമായി എത്തിയിരിക്കുന്നത്. ഗൂഗിള്‍ പേയിലെ പുതിയ സംവിധാനം ഉപയോഗിച്ച്‌ ഫോണ്‍ കൊണ്ട് പിഒഎസ് മെഷീനില്‍ തൊട്ടാല്‍ മതി. യുപിഐ പിന്‍ നല്‍കി പണമയക്കാന്‍ സാധിക്കും.

  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി

എന്‍എഫ്സി സാങ്കേതിക വിദ്യയുള്ള ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്ന യുപിഐ ഉപഭോക്താവിന് ഈ സൗകര്യം പ്രയോജനപ്പെടുത്താനാവും. പൈന്‍ലാബ്സിന്റെ പിഒഎസ് മെഷീനുകളില്‍ മാത്രമേ ഇത് ലഭിക്കൂ. ഫോണ്‍ പിഒഎസ് മെഷീനില്‍ ടാപ്പ് ചെയ്തതിന് ശേഷം നല്‍കേണ്ട തുക നല്‍കി പിന്‍നമ്പര്‍ നല്‍കുകയാണ് ചെയ്യേണ്ടത്.

ഗൂഗിള്‍ പേയുമായി ചേര്‍ന്ന് ടാപ്പ് റ്റു പേ സംവിധാനം ഒരുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് പൈന്‍ലാബ്സ് ചീഫ് ബിസിനസ് ഓഫീസര്‍ കുഷ് മെഹ്റ പറഞ്ഞു. ഇത് ഇന്ത്യയില്‍ യുപിഐയുടെ സ്വീകാര്യത വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ യാത്രക്കാർ കാത്തിരുന്ന ആ വലിയ മാറ്റം വരുന്നു! പിങ്ക്, ബ്ലൂ ലൈനുകളിൽ വൻ കുതിച്ചുചാട്ടത്തിന് റെയിൽവേ ബോർഡിന്റെ പച്ചക്കൊടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
[masterslider id="10"]

Related posts