പ്ലേ സ്റ്റോറിൽ നിന്ന് 17 ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ; ഫോണിൽ നിന്ന് ഉടൻ ഡിലീറ്റ് ചെയ്യാനുള്ള ആപ്പുകൾ ഏതെല്ലാം എന്നറിയാൻ വായിക്കുക

ഉപയോക്തൃ ഡാറ്റ ചോർത്തുന്നതായി കണ്ടെത്തിയ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ. 17 ‘സ്പൈ ലോൺ’ ആപ്പുകളാണ് പ്ലേ സ്റ്റോറിൽ നിന്ന് നീക്കിയത്.

മൊബൈൽ ഫോണുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഉപയോക്താക്കളെ നിരീക്ഷിക്കാനും ഭീഷണിപ്പെടുത്താനുമാണ് ഈ ആപ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് റിപ്പോർട്ട്.

ESET ഗവേഷകർ ഉപയോക്താക്കളെ കബളിപ്പിക്കാൻ രൂപകൽപ്പന ചെയ്ത ആപ്പുകളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്.

വായ്പയെടുത്തവരെ ബ്ലാക്ക് മെയിൽ ചെയ്യാനും ഉയർന്ന പലിശയ്ക്ക് തുക തിരിച്ചുപിടിക്കാനും ഈ വിവരങ്ങൾ ഉപയോഗിക്കുന്നു.

ആഫ്രിക്ക, ലാറ്റിനമേരിക്ക, തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിൽ താമസിക്കുന്നവരെയാണ് ഈ ആപ്പുകൾ ലക്ഷ്യമിടുന്നതെന്നാണ് വിവരം.

18 ആപ്പുകളിൽ നിന്ന് 17 മൊബൈൽ ആപ്പുകൾ ഗൂഗിൾ നീക്കം ചെയ്തു. അവസാന ആപ്പ് ഇപ്പോഴും ആപ്പ് സ്റ്റോറിൽ ലഭ്യമാണ്.

ഈ ആപ്പിന്റെ പുതിയ പതിപ്പ് അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ആൻഡ്രോയിഡ് ഉപയോക്താക്കൾ ഈ ആപ്പുകൾ ഫോണുകളിൽ നിന്ന് സ്വമേധയാ നീക്കം ചെയ്യണം.

ഫോണിൽ നിന്ന് ഉടൻ ഡിലീറ്റ് ചെയ്യാനുള്ള ആപ്പുകൾ; AA Kredit, Amor Cash, GuayabaCash, EasyCredit, Cashwow5, CrediBus6, FlashLoan, PrstamosCrdito, Préstamos De Crédito-YumiCash, Go Crédito, Instantáneo Préstamo, Cartera grande, Rápido Crédito, Finupp Lending, 4S Cash, TrueNaira16, EasyCash.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us