ബംഗളൂരു: കർണാടക ആരോഗ്യമന്ത്രി കെ സുധാകർ ജിമ്മുകൾക്കും ഫിറ്റ്നസ് സെന്ററുകൾക്കുമായി സമഗ്രമായ മാർഗ്ഗനിർദ്ദേശം രൂപീകരിക്കാൻ കർണാടക സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് സൂചിപ്പിച്ചു. പ്രശസ്ത കന്നഡ നടൻ പുനീത് രാജ്കുമാറിന്റെ മരണം അമിതമായ വ്യായാമം മൂലം ഹൃദയസ്തംഭനം ഉണ്ടായതെന്നാണ് അനുമാനം. ഇതുപോലെയുള്ള ഒന്നോ രണ്ടോ സംഭവങ്ങൾ കണ്ടിട്ട് ജിമ്മിൽ പോകുന്നത് മോശമാണെന്ന് വിലയിരുത്തുന്നത് ശരിയല്ലന്നു അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ പക്കലുള്ള പ്രശസ്ത കാർഡിയോളജിസ്റ്റുകൾ നടത്തിയ ശരിയായ പഠന റിപ്പോർട്ടിൽ എല്ലാ വിവരങ്ങളും ഉൾപെടുത്തിട്ടുണ്ടെന്നും ആയതിനാൽ സംസ്ഥാനത്തെ ജിമ്മുകൾക്കും ഫിറ്റ്‌നസ് സെന്ററുകൾക്കുമുള്ള മാർഗ്ഗനിർദ്ദേശത്തിൽ ജിമ്മിൽ ഏത് ഉപകരണങ്ങളാണ് ഉണ്ടായിരിക്കേണ്ടതെന്നു നിർദ്ദേശിക്കുമെന്നും…
Read MoreTag: FITNESS
ജിംനേഷ്യം പരിശീലകൻ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു
ബെംഗളുരു: ജിംനേഷ്യം പരിശീലകനായ സയ്യിദ് ഇർഫാൻ(30) അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട നിലയിൽ. ശിവാജി നഗറിൽ ജിംനേഷ്യത്തിൽ നിന്ന് രാത്രി മടങ്ങവേ ബൈക്കിലെത്തിയ സംഘം സയ്യിദിനെ കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സയ്യിദ് മൊബൈലിൽ നിന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചു . എന്നാൽ മാതാപിതാക്കളെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ ശിവാജി നഗർ പോലീസ് കേസെടുത്തു.
Read More