സൂപ്പർ കപ്പ് ബെംഗളൂരു എഫ് സി ഫൈനലിൽ 

ഹീറോ സൂപ്പർ കപ്പിൽ സെമി ഫൈനലിൽ ജംഷെഡ്പൂർ എഫ്‌സിയെ പരാജയപ്പെടുത്തി ബെംഗളൂരു എഫ്‌സി ഫൈനലിലേക്ക്. ഇന്നലെ കോഴിക്കോട് ഇ .എം.എസ് സ്റ്റേഡിയത്തിൽ നടന്ന  മത്സരത്തിൽ മറുപടിയില്ലാത്ത ഗോളുകൾക്കാണ് ബെഗളൂരുവിന്റെ വിജയം. ബെംഗളുരുവിനായി ജയേഷ് റാണെ, സുനിൽ ഛേത്രി എന്നിവർ ഗോൾ നേടി. ഈ സീസണിൽ ബെംഗളൂരു എഫ്‌സിയുടെ മൂന്നാം ഫൈനൽ പ്രവേശനമാണ് ഇത്.

Read More

ഡ്യൂറൻഡ് കപ്പ്‌, ബെംഗളൂരു ഫൈനലിൽ പ്രവേശിച്ചു 

ബെംഗളൂരു: ഹൈദരാബാദ് എഫ്.സിയെ മറികടന്ന് ബെംഗളൂരു എഫ്.സി. 2022 ഡ്യൂറന്‍ഡ് കപ്പ് ഫൈനലില്‍. സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരു ഹൈദരാബാദിനെ മറികടന്നത്. ഹൈദരാബാദിന്റെ ഒഡെയ് ഒനൈയിന്‍ഡ്യ വഴങ്ങിയ സെല്‍ഫ് ഗോളാണ് ബെംഗളൂരുവിന് തുണയായത്. മത്സരത്തിന്റെ 30-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. പ്രബീര്‍ ദാസിന്റെ ക്രോസ് ക്ലിയര്‍ ചെയ്യുന്നതിനിടയില്‍ പന്ത് ഒഡെയുടെ കാലില്‍ തട്ടി അബദ്ധത്തില്‍ വലയില്‍ കയറുകയായിരുന്നു. ആദ്യം റോയ് കൃഷ്ണയാണ് ഗോളടിച്ചതെന്ന് തോന്നിച്ചെങ്കിലും പിന്നീട് റീപ്ലേയില്‍ അത് സെല്‍ഫ് ഗോളാണെന്ന് കണ്ടെത്തി. ഈ ഗോളിന്റെ ബലത്തില്‍ ബെംഗളൂരു ഫൈനലിലേക്ക് പ്രവേശിച്ചു. സമനില…

Read More

സന്തോഷ്‌ ട്രോഫി, കേരളത്തിന്റെ എതിരാളി കർണാടക

ബെംഗളൂരു: സന്തോഷ് ട്രോഫിയുടെ ഇത്തവണത്തെ ആദ്യ സെമിഫൈനലില്‍ കേരളം കര്‍ണാടകയുമായി ഏറ്റുമുട്ടും. നിര്‍ണായക മത്സരത്തില്‍ ഗുജറാത്തിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയതോടെയാണ് കര്‍ണാടക സെമിഫൈനലില്‍ എത്തിയത്. ഗോള്‍ ശരാശരിയുടെ അടിസ്ഥാനത്തിലായിരുന്നു കര്‍ണാടകയുടെ സെമി പ്രവേശനം. വൈകുന്നേരം 4 മണിക്ക് നടന്ന ആദ്യ മത്സരത്തില്‍ സര്‍വീസസ് ഒഡീഷയെ പരാജയപ്പെടുത്തിയതാണ് കര്‍ണാടകയ്ക്ക് അനുകൂല ഘടകമായി മാറിയത്.നാലു മത്സരങ്ങള്‍ വീതം കളിച്ച കര്‍ണാടകയ്ക്കും ഒഡീഷയ്ക്കും ഏഴ് പോയിന്റ് വീതമാണ് ഉള്ളത്. ഈ മാസം 28 ന് നടക്കുന്ന ആദ്യ സെമിയില്‍ കേരളമാണ് കര്‍ണാകയുടെ എതിരാളി. 29 ന് നടക്കുന്ന…

Read More

കർണാടക എസ്എസ്എൽസി പരീക്ഷ ടൈംടേബിൾ പുറത്ത്.

ബെംഗളൂരു: കർണാടക സെക്കൻഡറി എജ്യുക്കേഷൻ എക്സാമിനേഷൻ ബോർഡ് (കെഎസ്ഇഇബി) വരാനിരിക്കുന്ന സെക്കൻഡറി സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ് (എസ്എസ്എൽസി) ഫൈനൽ പരീക്ഷകളുടെ അന്തിമ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ബോർഡ് നേരത്തെ ജനുവരി 6 ന് താൽക്കാലിക ടൈംടേബിൾ പുറത്തിറക്കുകയും, എന്തെങ്കിലും എതിർപ്പുകൾ ഉണ്ടെങ്കിൽ ജനുവരി 14 വരെ സമർപ്പിക്കാൻ രക്ഷിതാക്കളോടും വിദ്യാർത്ഥികളോടും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആരും പരാതികൾ ഉന്നയിക്കാത്തത് കൊണ്ടുതന്നെ, 2022 മാർച്ച് 28 നും ഏപ്രിൽ 11 നും ഇടയിൽ പരീക്ഷകൾ നടക്കാനിരിക്കുന്ന മുൻ പ്രഖ്യാപിതമായ താൽക്കാലിക ടൈംടേബിളിൽ നിന്ന് ഇപ്പോഴത്തെ ടൈംടേബിളിന് മാറ്റങ്ങൾ ഒന്നുമില്ല.

Read More

മുൻ മന്ത്രിയുടെ കസേര തെറിപ്പിച്ച അശ്ലീല വീഡിയോ കേസ് അന്വേഷണം അവസാന ഘട്ടത്തിൽ; ലൈം​ഗിക ചൂഷണം നടത്തിയത് സർക്കാർ ജോലി വാ​ഗ്ദാനം നടത്തിയെന്ന് യുവതി

ബെം​ഗളുരു; മുൻ മന്ത്രിയുടെ സ്ഥാനം നഷ്ടമാക്കിയ അശ്ലീല വീഡിയോ കേസിൽ അന്വേഷണം പൂർത്തിയായതായി സർക്കാർ അറിയിച്ചു. മുൻമന്ത്രി രമേഷ് ജാർക്കിഹോളിയാണ് വിവാദ വീഡിയോയിൽ കുരുങ്ങിയത്. ഇതോടെ സ്ഥാനവും നഷ്ടമായിരുന്നു. എസ്ഐടി നടത്തിയ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ അനുവദിക്കണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ആവശ്യപ്പെട്ടു. സർക്കാരിന്റെ അഭ്യർഥന പരി​ഗണിക്കുമെന്നും വ്യവസ്ഥകളോടെ അനുമതി നൽകുമെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. സെപ്റ്റംബർ 27 ന് കേസ് വീണ്ടും പരി​ഗണിക്കും. കഴിഞ്ഞ മാർച്ചിലാണ് മുൻമന്ത്രി രമേഷ് ജാർക്കിഹോളിയുടെ വിവാദ​…

Read More
Click Here to Follow Us