ബെംഗളൂരു: കർണാടകയുടെ എതിർപ്പിനെ തുടർന്ന് മഹാരാഷ്ട്ര മന്ത്രിമാരുടെ സന്ദർശനം മാറ്റിവെച്ചെങ്കിലും ഏറു സംസ്ഥാനങ്ങളും അതിർത്തി തർക്കത്തെച്ചൊല്ലിയുള്ള തർക്കം ചൊവ്വാഴ്ച അക്രമാസക്തമായി. ഹിരേബാഗേവാഡി ടോൾ പ്ലാസയിൽ പോലീസ് തടഞ്ഞ നിരവധി കന്നഡ പ്രവർത്തകർ മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്ക് നേരെ കല്ലെറിഞ്ഞു. കർണാടക സംരക്ഷണ വേദികെ (കെആർവി) സംസ്ഥാന പ്രസിഡന്റ് നാരായണഗൗഡയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ ഹിരേബാഗേവാഡി ടോൾ പ്ലാസ വഴി ബെലഗാവിയിലേക്ക് കടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. മഹാരാഷ്ട്ര സംസ്ഥാന രജിസ്ട്രേഷനുള്ള നിരവധി ട്രക്കുകൾ ഹിരേബാഗേവാഡിയിൽ പോലീസ് തടഞ്ഞതിന് തൊട്ടുപിന്നാലെ കന്നഡ പ്രവർത്തകർ കല്ലെറിഞ്ഞു. മഹാരാഷ്ട്രയിലെ…
Read MoreTag: Fight
ഗ്രേവി എടുത്ത് നൽകിയില്ല; ഹോട്ടലുകാരനെ ആക്രമിച്ച് ഉപഭോക്താക്കൾ
ബെംഗളൂരു: റൊട്ടി കഴിക്കുന്നതിനിടയിൽ ഉപഭോക്താക്കളിൽ ഒരാൾ കൂടുതൽ ‘സാഗു’ (ഗ്രേവി) ചോദിച്ചത് നൽകാത്തതിന് 39 കാരനായ ഹോട്ടലുകാരനെ മൂന്ന് ഉപഭോക്താക്കൾ ചേർന്ന് ക്രൂരമായി ആക്രമിച്ചു. വൈറ്റ്ഫീൽഡിലെ ഇമ്മടിഹള്ളിയിൽ സ്ഥിതി ചെയ്യുന്ന എസ്എൽവി എന്ന ഭക്ഷണശാലയിൽ ബുധനാഴ്ച രാത്രി 9.30നും 10.30നും ഇടയിലാണ് സംഭവം. ജീവനക്കാരിലൊരാൾ പ്രതിയോട് പോയി കൗണ്ടറിൽ നിന്ന് ‘സാഗു’ എടുക്കാൻ പറഞ്ഞു. മൂവരും ഉടൻ തന്നെ ഹോട്ടൽ ജീവനക്കാരുമായി വഴക്കിട്ടു. ഹോട്ടൽ ഉടമ ഡി വെങ്കട സുബ്ബയ്യ ഇടപെട്ടതോടെ പ്രതികൾ പ്ലാസ്റ്റിക് ബക്കറ്റും സ്റ്റൂളും മറ്റും ഉപയോഗിച്ച് മർദിക്കുകയായിരുന്നു. തുടർന്ന് സുബ്ബയ്യ…
Read Moreപോലീസുകാരൻ സാധാരണക്കാരെ ആക്രമിക്കുന്ന വീഡിയോ വൈറൽ
ബെംഗളൂരുവിലെ ഒരു ഗേറ്റഡ് കമ്മ്യൂണിറ്റിയിൽ പോലീസ് ഉദ്യോഗസ്ഥൻ രണ്ട് സാധാരണക്കാരെ മർദിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. ബെംഗളൂരുവിലെ രായസാന്ദ്രയിൽ സൊസൈറ്റിയുടെ റസിഡന്റ് വെൽഫെയർ അസോസിയേഷൻ (ആർഡബ്ല്യുഎ) അംഗവും താമസക്കാരനും തമ്മിൽ തർക്കമുണ്ടായി. താമസക്കാർ പണം നൽകുന്നതിൽ വീഴ്ച വരുത്തിയ ഒരു ഫ്ലാറ്റിലേക്കുള്ള വെള്ളവും വൈദ്യുതിയും ആർ ഡബ്ലിയു എ വിച്ഛേദിച്ചതിനെ തുടർന്നാണ് തർക്കം ഉടലെടുത്തത്. രായസാന്ദ്രയിലെ മഹാവീർ ഓർക്കിഡ്‌സിലെ ആർ ഡബ്ലിയു (RWA ) ഓരോ അപ്പാർട്ട്‌മെന്റിൽ നിന്നും ഒരു ചതുരശ്ര അടിക്ക് 2.1 രൂപ മെയിന്റനൻസ് ചാർജ് ഈടാക്കിയിരുന്നു.…
Read Moreബാറിൽ ബഹളം അക്രമാസക്തമായി; യുവാവിന്റെ അറുത്ത മുഷ്ടി നായ കൊണ്ടുപോയി
ബെംഗളൂരു: മഹാലക്ഷ്മിപുരം പോലീസ് പരിധിയിലെ കുറുബറഹള്ളി പ്രദേശത്ത് ഒരു യുവാവിന്റെ ഇടതുകൈയുടെ അറ്റുപോയ മുഷ്‌ടി തെരുവ് നായ കൊണ്ടുപോയി. 21 കാരനായ എസ് പ്രജ്വലും സുഹൃത്തുക്കളും മറ്റൊരു സംഘവുമായി ബാറിൽ വഴക്കുണ്ടാക്കുകയും ബാർ ജീവനക്കാർ അവരെ പുറത്താക്കുകയും ചെയ്തു. തുടർന്ന് പ്രജ്വലും സംഘവും സിഗരറ്റ് വലിക്കാനായി പാർക്കിന് സമീപം പോയി. അക്രമി സംഘം സ്ഥലം വിട്ട് കാറിൽ മടങ്ങുമ്പോൾ ഇവരെ കണ്ട പ്രജ്വലിന്റെ സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. എന്നാൽ, പ്രതി പ്രജ്വലിനെ പിടികൂടുകയും ഇടതുകൈയുടെ മുഷ്ടിയിലും വലതുകൈയിലെ വിരലുകളിലും വെട്ടുകത്തികൊണ്ട് വെട്ടുകയും ചെയ്തു. ഞായറാഴ്ച…
Read Moreസ്ത്രീയോട് അശ്ലീലമായി പെരുമാറിയെന്നാരോപണം; രണ്ട് പേർക്ക് പൊതുസ്ഥലത്ത് മർദ്ദനം
ബെംഗളൂരു: മംഗളൂരു ജില്ലയിലെ കഡബ താലൂക്കിൽ വ്യാഴാഴ്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ രണ്ട് ബെഡ്ഷീറ്റ് വിൽപനക്കാരെ ഒരു സംഘം യുവാക്കൾ മർദിച്ചു. സെയിൽസ്മാൻമാരെന്ന് കരുതുന്ന റഫീഖ്, റമിയാസുദ്ദീൻ എന്നിവർ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ഇര പരാതിയിൽ പറയുന്നു. ഇരുവരും ബെഡ്ഷീറ്റുകൾ വിൽക്കുകയും ലിനൻ വിലയിൽ ഇളവ് വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. എന്നാൽ, യുവതി ഒന്നും വാങ്ങാതേയായപ്പോൾ അവരിൽ ഒരാൾ യുവതിയോട് അശ്ലീലമായി പെരുമാറിഎന്നുമാണ് പരാതി. താൻ ബഹളം വെച്ചപ്പോൾ ഉയർത്തിയപ്പോൾ ഇരുവരും കാറിൽ ഓടി രക്ഷപ്പെട്ടുവെന്നും യുവതി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ,…
Read Moreവിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്ന് കൂട്ടത്തല്ല്; 3 പേർക്ക് പരിക്ക്
ഹരിപ്പാട് മുട്ടത്ത് വിവാഹസദ്യക്കിടയില്‍ പപ്പടം കിട്ടാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിച്ചു. ഓഡിറ്റോറിയം ഉടമ ഉൾപ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയോടെ മുട്ടത്തെ ഓഡിറ്റോറിയത്തില്‍ വെച്ചാണ് സംഭവമുണ്ടായത്. വരന്റെ സുഹൃത്തുക്കളിൽ ചിലര്‍ സദ്യ കഴിക്കുന്നതിനിടെ വീണ്ടും പപ്പടം ആവശ്യപ്പെട്ടു. ഇതിനെ തുടർന്ന് തര്‍ക്കമുണ്ടാവുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഓഡിറ്റോറിയത്തിൽ ഉണ്ടായിരുന്ന കസേരകളും മേശകളും ഉപയോഗിച്ചായിരുന്നു തമ്മിലടിച്ചത്. ഓഡിറ്റോറിയം ഉടമ മുരളീധരന്‍, ജോഹന്‍, ഹരി എന്നിവർക്കാണ് പരിക്കേറ്റത്. കരീലക്കുളങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreവിദ്യാർഥി മരിച്ചതിനെ തുടർന്നുള്ള സംഘർഷാവസ്ഥ കള്ളിക്കുറിച്ചിയിൽ അറസ്റ്റിലായത് 322 പേർ
ചെന്നൈ: തമിഴ്നാട്ടിലെ കള്ളിക്കുറിച്ചിയിൽ വിദ്യാര്‍ഥിനിയെ ഹോസ്റ്റലിന് സമീപം മരിച്ചനിലയില്‍ കണ്ടതിനെ തുടര്‍ന്ന് സ്വകാര്യ സ്‌കൂളിനുനേരെ നടത്തിയ ആക്രമണത്തില്‍ ഇതുവരെ അറസ്റ്റിലായത് 322 പേര്‍. സ്‌കൂള്‍ കെട്ടിടം അടിച്ചുതകര്‍ത്തവര്‍, സ്‌കൂള്‍ ബസിന് തീയിട്ടവര്‍ അടക്കമുള്ളവരാണ് പിടിയിലായത്. ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയുടെ മരണം സംബന്ധിച്ച് സി.ബി.സി.ഐ.ഡിയാണ് അന്വേഷിക്കുന്നത്. പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ ഇതില്‍ അറസ്റ്റിലായിട്ടുണ്ട്. ജൂലായ് 13-നാണ് വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടത്. പഠനത്തിന്റെ പേരില്‍ അധ്യാപകര്‍ അമിത സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പ്രതിഷേധിച്ച് ജൂലായ്…
Read Moreതമിഴ്നാട്ടിൽ വിദ്യാര്‍ഥിനിയുടെ മരണത്തില്‍ വന്‍ പ്രതിഷേധം; പൊലീസും വിദ്യാർത്ഥികളും ഏറ്റുമുട്ടി
ചെന്നൈ: തമിഴ്നാട് കല്ലാക്കുറിച്ചിയിൽ പൊലീസും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം. പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള സമരം അക്രമാസക്തമായതോടെ പ്രതിഷേധക്കാര്‍ പൊലീസിന് നേരെ കല്ലേറിയുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്തു. സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. കഴിഞ്ഞ ദിവസമാണ് പ്ലസ് ടു വിദ്യാർത്ഥിനി ഹോസ്റ്റലിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഇതുമായി ബന്ധപ്പെട്ടുള്ള വിദ്യാർത്ഥികളുടെ സമരമാണ് അക്രമാസക്തമായത്.
Read Moreശിവമോഗയിൽ ബജ്‌റംഗ്ദൾ പ്രവർത്തകനു നേരെ ആക്രമണം
ഷിവമൊഗ: തിങ്കളാഴ്ച രാത്രി ശിവമൊഗയിലെ രാജീവ് ഗാന്ധി ബദവനെയിൽ ബജ്‌റംഗ്ദൾ പ്രവർത്തകന് മർദ്ദനമേറ്റു. കൈക്ക് പരിക്കേറ്റ കണ്ഠരാജുവിനെ(27) മക്ഗാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നതെന്ന് പോലീസ് സൂപ്രണ്ട് ബിഎം ലക്ഷ്മി പ്രസാദ് ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. അഞ്ച് യുവാക്കൾ മാരകായുധങ്ങളുമായി കണ്ഠരാജുവിനെ ആക്രമിക്കുകയായിരുന്നു. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്, സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
Read Moreപണത്തെച്ചൊല്ലി തർക്കം: മകനെ കൊലപ്പെടുത്തി പിതാവ്
ബെംഗളൂരു: ആർടി നഗറിൽ തിങ്കളാഴ്ച പുലർച്ചെ 18 വയസ്സുള്ള ആൺകുട്ടിയെ പിതാവ് കൊലപ്പെടുത്തി. കൗമാരക്കാരൻ പണം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. പുലർച്ചെ 5.30 ഓടെ പിതാവ് ഇരുമ്പ് വടി കൊണ്ട് അടിച്ച് മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു. കുട്ടി സംഭവസ്ഥലത്തുതന്നെ മരിച്ചു. പിതാവ് ഒളിവിലാണ്. ഇയാൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി. ചാമുണ്ഡേശ്വരി നഗർ സ്വദേശി മുഹമ്മദ് സുലൈമാനാണ് മരിച്ചത്. ഭുവനേശ്വരിനഗറിലെ ഗാരേജിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു യുവാവ്. പിതാവ് മുഹമ്മദ് ഷംഷീർ (42) ബാർ ബെൻഡറാണ്. സുലൈമാന്റെ മുത്തച്ഛനാണ്…
Read More