ബെംഗളുരു; കർണ്ണാടക പൊതു പ്രവേശന പരീക്ഷ( കെ സിഇടി)യുടെ ഫലം പ്രസിദ്ധീകരിയ്ച്ചു, മൈസൂരുവിലെ ഹിൽവ്യൂ അക്കാദമിയിലെ വിദ്യാർഥിയ്ക്ക് ആറു വിഭാഗങ്ങളിലും ഒന്നാം റാങ്ക്. എച്ച് കെ മേഘനാണ് 6 വിഭാഗങ്ങളിലും ഒന്നാം റാങ്ക് നേടിയത്. കൂടാതെ എൻജിനീയറിംങ് വിഭാഗത്തിൽ ബെംഗളുരു സ്വദേശികളായ പ്രേംകുമാർ ചക്രവർത്തി രണ്ടാം റാങ്കും എസ് അനിരുദ്ധ് മൂന്നാം റാങ്കും നേടി. നാച്ചുറോപതി യോഗ വിഭാഗത്തിൽ ബെംഗളുരുവിലെ വരുൺ ആദിത്യ രണ്ടാം റാങ്കും ബി റീതം മൂന്നാം കരസ്ഥമാക്കി. എൻജിനീയറിംങ് സീറ്റിലേക്ക് പരീക്ഷ എഴുതിയവരിൽ 1.83 ലക്ഷം പേർ വിവിധ റാങ്കുകൾ…
Read MoreTag: EXAM
സംസ്ഥാന സർക്കാരിനെതിരെയുള്ള ഹർജി ഹൈക്കോടതി തള്ളി
ബെംഗളൂരു : എസ്എസ്എൽസി പരീക്ഷകൾ ജൂലൈയിൽ നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതി തള്ളി. ഓഫ്‌ലൈൻ പരീക്ഷകൾ നടത്താനുള്ള സർക്കാർ തീരുമാനത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. എസ്എസ്എൽസി പരീക്ഷാ ബോർഡ് ഷെഡ്യൂൾ അടിസ്ഥാനമാക്കി ജൂലൈ 19, 22 തീയതികളിൽ എസ്എസ്എൽസി പരീക്ഷകൾ നടക്കും. പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പൊതുതാൽപര്യ ഹർജി ആയി കണക്കാക്കാൻ ആകില്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന, ജസ്റ്റിസ് ഹഞ്ചേറ്റ് സഞ്ജീവ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. പരീക്ഷകൾ നടത്തുന്നത്…
Read Moreആശങ്കകൾക്ക് അടിസ്ഥാനമില്ല; രണ്ടാംവർഷ പി.യു. പരീക്ഷാഫലം 20-നകം
ബെംഗളുരു; രണ്ടാംവർഷ പി.യു. പരീക്ഷാഫലം ഈ മാസം 20-നുള്ളിൽ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി എസ്. സുരേഷ്‌കുമാർ. ഒട്ടേറെ വിദ്യാർഥികൾ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ ഓഫീസിലേക്കും വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരെയും ഫോണിൽ വിളിച്ച് അന്വേഷിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. കൂടാതെ വിദ്യാർഥികൾക്ക് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും മന്ത്രി പറഞ്ഞു, മെഡിക്കൽ, എൻജിനീയറിങ്ങ്, ഡെന്റൽ കോഴ്സുകൾക്കുള്ള കൊമഡ്കെയും നീട്ടിവെക്കാനാണ് തീരുമാനം. രണ്ടാം വർഷ പി.യു. പരീക്ഷാഫലം വൈകുന്നത് ഇത്തരം പ്രവേശനപരീക്ഷകൾക്ക് തയ്യാറെടുക്കാനുള്ള സമയം കുറയ്ക്കുമെന്നാണ് വിദ്യാർഥികളുടെ ആശങ്ക. കഴിഞ്ഞദിവസങ്ങളിൽ ഫലപ്രഖ്യാപനമുണ്ടാകുമെന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കൂടാതെ അവസാനപരീക്ഷ ജൂൺ…
Read Moreകോവിഡ് ആശങ്കകൾക്കിടയിലും എസ്എസ്എൽസി പരീക്ഷ; സുരക്ഷാസംവിധാനങ്ങൾ പരിശോധിക്കാൻ മോക്ഡ്രില്ലും
ബെംഗളുരു; കർണാടകത്തിൽ എസ്.എസ്.എൽ.സി. പരീക്ഷ വ്യാഴാഴ്ച തുടങ്ങുന്ന സാഹചര്യത്തിൽ അതീവജാഗ്രതയിൽ വിദ്യാഭ്യാസവകുപ്പ്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ വലിയ സുരക്ഷാസംവിധാനങ്ങളാണ് പരീക്ഷാഹാളുകളിൽ ഒരുക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. എല്ലാ പരീക്ഷാഹാളുകളിലെയും ക്രമീകരണങ്ങൾ അതത് ജില്ലാ ഓഫീസർമാരുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ്‌കുമാർ വിലയിരുത്തി കഴിഞ്ഞു, സുരക്ഷാസംവിധാനങ്ങൾ പരിശോധിക്കാൻ മോക്ഡ്രില്ലും നടത്തും. എന്നാൽ വാഹനസൗകര്യമില്ലാത്ത സ്‌കൂളുകളിലേക്ക് ബി.എം.ടി.സി.യും കർണാടക ആർ.ടി.സി.യും സർവീസ് നടത്തും. സാമൂഹിക അകലം പാലിച്ചായിരിക്കും വിദ്യാർഥികളെ ബസുകളിലെത്തിക്കുക, കാസർകോട് ഉൾപ്പെടെയുള്ള അതിർത്തിപ്രദേശങ്ങളിൽ പരീക്ഷയെഴുതാൻ സംസ്ഥാനത്തെത്തുന്ന വിദ്യാർഥികൾക്ക് പാസ് ആവശ്യമില്ല. കൂടാതെ ‘സേവാസിന്ധു’ പോർട്ടലിൽ രജിസ്റ്റർ…
Read Moreഎസ്എസ്എൽസി പരീക്ഷ എഴുതുന്നത് 8.48 ലക്ഷം വിദ്യാർഥികൾ; കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ വന്നാൽ ചെയ്യേണ്ട കാര്യങ്ങൾ വ്യക്തമാക്കി വിദ്യാഭ്യാസ വകുപ്പ്
ബെംഗളുരു; എസ് എസ് എൽസി പരീക്ഷ എഴുതുന്ന കുട്ടികൾക്ക് കോവിഡ് രോഗികളുമായി സമ്പർക്കം ഉണ്ടായാൽ ഇവർക്ക് പിന്നീട് പരീക്ഷയെഴുതാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പ്രാഥമിക സമ്പർക്കത്തിൽ വന്നിട്ടുണ്ടെങ്കിൽ 25-മുതൽ നടക്കുന്ന പരീക്ഷയിൽ ഈ വിദ്യാർഥികൾ പങ്കെടുക്കേണ്ടതില്ല. പരീക്ഷയെഴുതുന്ന മറ്റുവിദ്യാർഥികളുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. മാതാപിതാക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ വിദ്യാർഥികൾക്ക് പിന്നീട് പരീക്ഷയെഴുതാൻ സംവിധാനമൊരുക്കമെന്ന് വിദ്യാഭ്യാസവകുപ്പ് നേരത്തേ അറിയിച്ചിരുന്നു. എന്നാൽ സപ്ലിമെന്ററി പരീക്ഷയോടൊപ്പമാണ് ഈ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അവസരമൊരുക്കുക. ആദ്യമായി പരീക്ഷയെഴുതുന്നതിന്റെ പരിഗണനയുമുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. കർശന സുരക്ഷയാണ്…
Read Moreകോവിഡ് സ്ഥിരീകരിച്ച വിദ്യാർഥികൾക്ക് പരീക്ഷ വീണ്ടും എഴുതാം;നടപടി ക്രമങ്ങൾ ഇതാണ്.
ബെംഗളുരു; സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് രജിസ്റ്റർചെയ്ത വിദ്യാർഥികൾക്കോ രക്ഷിതാക്കൾക്കോ കോവിഡ്- 19 സ്ഥിരീകരിച്ചിട്ടുണ്ടെങ്കിൽ അവർക്ക് സപ്ലിമെന്ററി പരീക്ഷയിൽ അവസരം നൽകുമെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിയ്ക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. കൂടാതെ ഇവർക്ക് പുതിയ പരീക്ഷാർഥികൾക്കുള്ള പരിഗണനയും ലഭിക്കും. അടുത്തിടെ ചിക്കമംഗളൂരുവിൽ ചില വിദ്യാർഥികൾക്ക് കോവിഡ്- 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം പുറത്ത് വന്നിരിയ്ക്കുന്നത്. ഈ വരുന്ന ജൂൺ 25 മുതൽ ജൂലായ് നാലുവരെയാണ് സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷ നടക്കുന്നത്.
Read More