ബെംഗളൂരു: സ്വകാര്യ കമ്പനിയിൽ നിന്നു നിയമവിരുദ്ധമായി പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ ഉത്തരവിട്ട് ഡപ്യൂട്ടി ലേബർ കമ്മിഷണർ . കർണാടക സ്റ്റേറ്റ് ഐടി, ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ (കെഐടിയു) ഇടപെടലിനെത്തുടർന്നാണു നടപടി. കഴിഞ്ഞ മാസം സ്വകാര്യ കമ്പനിയായ എംപിഎസ് ലിമിറ്റഡിലെ 2 ജീവനക്കാരെ ചെന്നൈ, ഡെറാഡൂൺ എന്നിവിടങ്ങളിലേക്കു സ്ഥലം മാറ്റി. നിയമവിരുദ്ധ നടപടി ചോദ്യം ചെയ്ത ഇരുവരെയും കമ്പനി പിരിച്ചുവിട്ടു. തുടർന്ന് ജീവനക്കാർ കെഐടിയുവിനെ സമീപിക്കുകയായിരുന്നു. ജോലിയിൽ തിരികെ പ്രവേശിച്ച ജീവനക്കാരെ കെഐടിയു കേന്ദ്ര നിർവാഹക സമിതി അംഗം എം.എൽ.ശ്രീധര, യൂണിറ്റ് സെക്രട്ടറി ഹൊനേഷ് ഗൗഡ…
Read MoreTag: employees
സർക്കാരിന്റെ സാരി വേണ്ട, കർണാടകയിലെ അങ്കണവാടി ജീവനക്കാർ
ബെംഗളൂരു: പ്രധാനമന്ത്രിയുടെ പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി നല്‍കുന്ന സാരികള്‍ വേണ്ടെന്ന് സംസ്ഥാന സര്‍ക്കാരിനോട് കര്‍ണാടകയിലെ അങ്കണവാടി ജീവനക്കാര്‍ അറിയിച്ചു. സര്‍ക്കാരിന്റെ പരിപാടിയുടെ പരസ്യ ബാനര്‍ പോലെയുള്ള സാരിയുടെ ഡിസൈന്‍ കാരണമാണ് ജീവനക്കാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. ആരും സ്വീകരിക്കാത്തതിനാല്‍ ഏകദേശം 10 കോടി രൂപ വിലയ്ക്ക് വാങ്ങിയ 2.5 ലക്ഷത്തോളം സാരികള്‍ സംസ്ഥാനത്തെ വിവിധി സംഭരണശാലകളിലായി കെട്ടിക്കിടക്കുകയാണ് ഇപ്പോൾ. ഒരു ലക്ഷത്തിലധികം വരുന്ന അങ്കണവാടി ജീവനക്കാര്‍ക്ക് യൂണിഫോം എന്ന നിലയിലാണ് സാരികള്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നത്. സര്‍ക്കാരിന്റെ പോഷണ്‍ അഭിയാന്‍ പദ്ധതി നടപ്പിലാക്കുന്നതിന് നേതൃത്വം കൊടുക്കുന്നത്…
Read Moreകോവിഡ് താൽക്കാലിക ജോലിക്കാരെ പിരിച്ചു വിടുന്നതിൽ പ്രതിഷേധം കനക്കുന്നു
ബെംഗളുരു; കോവിഡിനെ തുടർന്നു താൽക്കാലികമായി ജോലിക്കെടുത്ത ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്നവർ പിരിച്ചുവിടലിനെതിരെ പ്രതിഷേധിക്കുന്നു. കരാർ നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. ഫാർമസിസ്റ്റുകൾ, ലാബ് ടെക്നീഷ്യൻമാർ, ഡാറ്റ എൻട്രി ഓപ്പർമേറ്റർമാർ, ശുചീകരണ തൊഴിലാളികൾ എന്നിവരടങ്ങിയ നൂറുകണക്കിന് തൊഴിലാളികളാണ് പ്രതിഷേധ സമരവുമായെത്തിയത്. കരാർ ജോലിക്കെടുത്തവരെയാണ് ഇപ്പോൾ പിരിച്ചു വിടുന്നത്. നിലവിലെ അവസ്ഥയിൽ മറ്റെങ്ങും ജോലി സാധ്യതകൾ ഇല്ലെന്നും പിരിച്ചു വിടരുത് എന്നുമാണ് കോൺട്രാക്ട് വർക്കേഴ്സ് യൂണിയൻ പ്രസിഡന്റ് ആർ അവിനാശ് പറഞ്ഞത്. ഭാവിയിൽ ഒഴിവുള്ള തസ്തികകളിലേക്ക് കരാർ തൊഴിലാളികൾക്ക് മുൻഗണന വേണമെന്നും ഇവർ ആവശ്യപ്പെട്ടു.
Read Moreജോലിക്ക് കൂലിയില്ല; പ്രതിഷേധവുമായി ഗ്രാമപഞ്ചായത്ത് ജീവനക്കാർ
ബെംഗളുരു; കനത്ത പ്രതിഷേധവുമായി ഗ്രാമപഞ്ചായത്ത് ജീവനക്കാർ രംഗത്ത്. ശമ്പളം ഉൾപ്പെടെയുള്ളവ കിട്ടാക്കനി ആയതോടെയാണ് പ്രതിഷേധവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഇത്തരത്തിൽ കഴിഞ്ഞ ഒരു വർഷമായി ചെയ്യുന്ന ജോലിയ്ക്ക് ശമ്പളം ലഭിച്ചിരുന്നില്ലെന്നാണ് ഗ്രാമപഞ്ചായത്ത് ജീവനക്കാർ ആരോപിയ്ക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നൂറുകണക്കിന് ഗ്രാമപഞ്ചായത്ത് കാഷ്വൽ ജീവനക്കാരാണ് വിധാൻ സൗധയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. സംസ്ഥാനത്തെ ആറായിരത്തോളം വരുന്ന ഗ്രാമപഞ്ചായത്തുകളിൽ ആകെ ഏകദേശം 60,000 ത്തോളം ജീവനക്കാരുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
Read More