ബെംഗളൂരു: തെരഞ്ഞെടുപ്പിൽ വൻ നേട്ടത്തിലേക്ക് കുതിച്ച കോൺഗ്രസ് ഒറ്റയ്ക്ക് ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം നേടിയതോടെ വലിയ ആഹ്ലാദത്തിൽ. ബംഗളുരുവിലെ കെ.പി.സി.സി. ആസ്ഥാനത്ത് വലിയ ആഹ്ലാദമാണ് നടക്കുന്നത്. രാത്രി എല്ലാ കോൺഗ്രസ് എംഎൽഎ മാർ ഇവിടെയെത്തും. നാളെ രാവിലെ യോഗത്തിൽ പാർലമെന്ററി പാർട്ടി ചേർന്നായിരിക്കും സർക്കാർ ഉണ്ടാക്കുന്നതിനെ സംബന്ധിച്ച തീരുമാനം എടുക്കുക. കെപിസിസി ആസ്ഥാനത്തിന് മുന്നിൽ തടിച്ചുകൂടിയ പ്രവർത്തകർ പാർട്ടിക്കും നേതാക്കൾക്കും ജയ് വിളിച്ച് വിജയം ആഘോഷിക്കുകയാണ്. ഇത്തവണ ആരുടേയും പിന്തുണവേണ്ടെന്നും സഹകരിക്കുന്നവരുമായി ചർച്ചയാകാമെന്നുമാണ് കോൺഗ്രസിന്റെ ആദ്യ പ്രതികരണം. 125 സീറ്റുകളിലേക്ക് ലീഡ് ഉയർത്തിയതിന് പിന്നാലെയായിരുന്നു…
Read MoreTag: election result
വോട്ടെണ്ണൽ അൽപ സമയത്തിനകം
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതൽ വോട്ടെണ്ണൽ നടപടികൾ ആരംഭിക്കും, ഉച്ചക്ക് ശേഷം 3 മണിയോടു കൂടി ഫലപ്രഖ്യാപനം ഉണ്ടാവുമെന്നാണ് പുറത്ത് വരുന്ന വിവരം. ഗാന്ധി കുടുംബത്തിന്റെ പിൻതുണയോടെ കർണാടകയിൽ നിന്നുള്ള ഖർഗെയുടെ നേതൃത്വം ഉറപ്പിച്ചു കഴിഞ്ഞു. അതേസമയം, തരൂരിന് കിട്ടുന്ന പിന്തുണയെന്താകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് തരൂർ പക്ഷം.
Read Moreരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം ഇന്ന് വൈകീട്ടോടെ
ന്യൂഡൽഹി : പാര്‍ലമെന്റ് മന്ദിരത്തിന്റെ അറുപത്തിമൂന്നാം നമ്പര്‍ മുറിയില്‍ ഇന്ന് രാവിലെ 11 മണിയോടുകൂടി വോട്ടെണ്ണല്‍ ആരംഭിക്കും. വൈകുന്നേരം ആകുമ്പോഴേക്കും വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം, , ഇന്ത്യയുടെ സര്‍വ്വസൈന്യാധിപ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ആരാണെന്ന് പ്രഖ്യാപിക്കും. ഇന്ത്യയുടെ പതിനഞ്ചാമത്തെ രാഷ്ട്രപതിയെ കണ്ടെത്താനായി തിങ്കളാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവും, പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ദ്രൗപദി മുര്‍മു ഗോത്രവര്‍ഗ്ഗക്കാരിയാണ്. വോട്ട് മൂല്യം കണക്കിലെടുക്കുമ്പോള്‍ ഇവര്‍ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Read More