നാഷണൽ ഹെറാൾഡ് കേസിൽ ഡി. കെ ശിവകുമാർ ഇ. ഡി യ്ക്ക് മുൻപിൽ ഹാജരായി

ന്യൂഡല്‍ഹി: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ഡല്‍ഹിയില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. നാഷനല്‍ ഹെറാള്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി. ഏജന്‍സി ആവശ്യപ്പെട്ട രേഖകളെല്ലാം കൊടുത്തിരുന്നെന്ന് ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണ ഏജന്‍സികളെ ഞങ്ങള്‍ ബഹുമാനിക്കുന്നു. ഇതില്‍ ഒന്നും ഒളിക്കാനില്ല. നാഷനല്‍ ഹെറാള്‍ഡിന്റെ ഉടമകളായ ‘യങ് ഇന്ത്യന്‍’ കമ്പനിക്കു നല്‍കിയ പണമെല്ലാം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ളതാണ് -അദ്ദേഹം വ്യക്തമാക്കി. യങ് ഇന്ത്യയ്ക്ക് ശിവകുമാറും സഹോദരനും എം.പിയുമായ ഡി.കെ. സുരേഷും മുമ്പ് കൃത്യമായ കണക്കില്ലാത്ത പണം നല്‍കിയതായാണ് ആരോപണം. ഇത് രണ്ടാം തവണയാണ്…

Read More

നാഷണൽ ഹെറാൾഡ് കള്ളപ്പണ കേസിൽ ശിവകുമാറിനെ ഇ. ഡി ചോദ്യം ചെയ്തു

ന്യൂഡൽഹി : നാഷനൽ ഹെറാൾഡ് കള്ളപ്പണക്കേസിൽ കർണാടക നേതാവ് ഡി.കെ. ശിവകുമാർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായി. ഇന്നലെ രാവിലെ പത്തിന് അബ്ദുൾ കലാം റോഡിലെ ഇ .ഡി ഓഫീസിലെത്തി ശിവകുമാർ താൻ നിയമം പാലിച്ച് ജീവിക്കുന്ന ഒരു പൗരനാണെന്നും ഇ.ഡി സമൻസ് അയച്ചത് എന്തിനാണെന്ന് അറിയില്ലെന്ന് പ്രതികരിച്ചു. കോൺഗ്രസ്‌ മുഖപത്രമായിരിക്കുന്ന നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ യംഗ് ഇൻഡ്യൻ കമ്പനിയ്ക്ക് ഡി.കെ. ശിവകുമാറും സഹോദരനും എംപിയുമായ ഡി.കെ.സുരേഷും വൻ സംഭവനകൾ നൽകിയതിൽ ക്രമക്കേടുണ്ടെന്ന് ഇ. ഡി യുടെ ആരോപണം.  നാഷൺ ഹെറാൾഡ് കെസിൽ…

Read More

സോണിയ ഗാന്ധി നടക്കാനിറങ്ങി, ബിജെപിയ്ക്ക് കട പൂട്ടേണ്ടി വരും ; ഡി. കെ ശിവകുമാർ

ബെംഗളൂരു: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കർണാടകയിൽ പുരോഗമിക്കുകയാണ്. കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ നടന്ന ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും ഇന്ന് പങ്കെടുത്തു. സോണിയ ഗാന്ധി വന്നതിന് പിന്നാലെ വലിയ അവകാശവാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കർണാടക അധ്യക്ഷൻ ഡി.കെ ശിവകുമാർ. കോൺഗ്രസ് കർണാടകത്തിൽ അധികാരത്തിലെത്താൻ പോകുന്നു എന്നാണ് കോൺഗ്രസ് നേതാവിന്റെ അവകാശവാദം. ‘വിജയദശമിക്ക് ശേഷം കർണാടകയിൽ വിജയമുണ്ടാകുമെന്നും കർണാടകയിലെ തെരുവുകളിൽ നടക്കാൻ സോണിയ ഗാന്ധി വന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നുവെന്നും ഞങ്ങൾ സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്നും…

Read More

ഭാരത് ജോഡോ യാത്രക്കിടെ ശിവകുമാറിന് വീണ്ടും സമൻസ്

ബെംഗളൂരു: ഭാരത് ജോഡോ യാത്ര കർണാടകയിൽ പര്യടനം നടത്തുന്നതിനിടെ കർണാടക അധ്യക്ഷൻ ഡി.കെ. ശിവകുമാറിന് വീണ്ടും ഐ.ഡി സമൻസ്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണിത്. ഒക്ടോബർ ഏഴിന് ഇ .ഡി ഓഫീസിൽ എത്താണ് നിർദ്ദേശം. നാഷനൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സമൻസ് അയച്ചിരിക്കുന്നത്. നാഷനൽ ഹെറാൾഡിന്റെ ഉടമസ്ഥരായ യാങ് ഇന്ത്യക്ക്, ഡി.കെ. ശിവകുമാറും സഹോദരൻ ഡി.കെ. സുരേഷ് എം.പിയും അംഗമായ ട്രസ്റ്റ് നൽകിയ സംഭാവനകളുടെ ഉറവിടമാണ് ഇ .ഡി അന്വേഷിക്കുന്നത്. യാത്രയുടെ സംസ്ഥാനത്തെ മുഖ്യസംഘാടകനാണ് ശിവകുമാർ. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും…

Read More

ഭാരത് ജോഡോ യാത്ര കർണാടക തെരെഞ്ഞെടുപ്പിന് ഗുണം ചെയ്യും ; ഡി. കെ. ശിവകുമാർ

ബെംഗളൂരു : രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ വിജയമായെന്ന് കർണാടക അധ്യക്ഷൻ ഡി കെ ശിവകുമാർ. രാഹുൽഗാന്ധിയുടെ പദയാത്ര, വരുന്ന കർണാടക തെരഞ്ഞെടുപ്പിൽ ഏറെ ഗുണം ചെയ്യുമെന്നും ഡികെ ശിവകുമാർ അവകാശപ്പെട്ടു. കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്തേക്ക് ആർക്കും മത്സരിക്കാമെന്നും വാതിലുകൾ തുറന്ന് തന്നെയാണെന്നും ഡികെ ശിവകുമാർ വ്യക്തമാക്കി. ഈ യാത്ര വൻ വിജയമാക്കാനുള്ള എല്ലാ പ്രവർത്തനങ്ങളും ചെയ്തിട്ടുണ്ട് . എല്ലാ നേതാക്കളും യാത്രയുടെ ഭാഗമാകുമെന്നും ഡികെ ശിവകുമാർ വ്യക്തമാക്കി.

Read More

കർണാടകയിൽ കോൺഗ്രസ്‌ അധികാരത്തിൽ എത്തും, ആത്മവിശ്വാസത്തോടെ ഡി. കെ ശിവകുമാർ

ബെംഗളൂരു: കർണാടകയിലെ കോൺഗ്രസ്‌ പാർട്ടിയുടെ നേതൃത്വത്തിൽ വിള്ളലുകളുണ്ടെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച്‌ ഡി.കെ ശിവകുമാർ രംഗത്ത്. കർണാടക കോൺഗ്രസ്‌  ഒരു “ഐക്യ വീടാണ്” അടുത്ത വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിനെ “കൂട്ടായ നേതൃത്വത്തിന്” കീഴിൽ പാർട്ടി ഒറ്റയ്ക്ക് നേരിടുമെന്നും ഡികെ ശിവകുമാർ വ്യക്തമാക്കി. ആരാണ് മുഖ്യമന്ത്രിയാകുന്നത് എന്നതിനെക്കുറിച്ച് തനിക്ക് ഒരു ആശങ്കയുമില്ലെന്നും തെരഞ്ഞെടുപ്പിൽ കർണ്ണാടകയെ കോൺഗ്രസിനെ ഏൽപ്പിക്കുക എന്നതാണ് തന്റെ ചുമതലയെന്നും ശിവകുമാർ വ്യക്തമാക്കി. അടുത്ത ഏപ്രിൽ – മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക്…

Read More

സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രധാനമന്ത്രി ആവാം, വിവാദ പരാമർശത്തെ ന്യായീകരിച്ച് ശിവകുമാർ

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ രമേഷ് കുമാറിന്റെ വിവാദ പരാമര്‍ശത്തെ ന്യായീകരിച്ച്‌ പാര്‍ട്ടി അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍രമേഷ് കുമാറിന്റെ വിവാദ പരാമർശത്തെ ന്യായീകരിച്ച് പാർട്ടി അധ്യക്ഷൻ ഡി.കെ ശിവകുമാർ. സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പ്രധാനമന്ത്രിമാർ ആകാമെന്നും അവർ ത്യാഗങ്ങൾ സഹിച്ചുവെന്നുമാണ് രമേശിന്റെ പ്രസ്താവനയെന്നും എം.എൽ.എ.യുടെ പരാമർശം തെറ്റിദ്ധരിക്കപെടുകയും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു വെന്ന് ഡി  .കെ ശിവകുമാർ പറഞ്ഞു. സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതിൽ അപലപിച്ചുളള പ്രതിഷേധത്തിനിടെയായിരുന്നു രമേശ് കുമാറിന്റെ പരാമർശം.

Read More

കർണാടകയിലെ ബിജെപി എംഎൽഎമാർക്ക് ദ്രൗപതി മുർമു ‘കോഴ നൽകി’; ഡികെ ശിവകുമാർ

ബെംഗളൂരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപതി മുർമുവിനെതിരെ പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന് (ഇസിഐ) കത്തയച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എംഎൽഎമാരെ പരിശീലിപ്പിക്കുന്നതിന്റെ മറവിൽ കർണാടക മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും എംഎൽഎമാരെയും പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ആഡംബര മുറികളും ഭക്ഷണവും മദ്യവും മറ്റും നൽകിയെന്നും അദ്ദേഹം ആരോപിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ, ബിജെപിയുടെ മറ്റ് നിരവധി ഭാരവാഹികൾ എന്നിവരുമായി രാഷ്ട്രപതി സ്ഥാനാർത്ഥിയുടെ ബെംഗളൂരു സന്ദർശനം കഴിഞ്ഞ് രണ്ട്…

Read More

സർവേകൾ കോൺഗ്രസിന് അനുകൂലം, കർണാടക തിരിച്ചു പിടിക്കും ; ഡികെ ശിവകുമാർ

ബെംഗളൂരു: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നോക്കി കാണുകയാണ് കോണ്‍ഗ്രസ് നേതൃത്വം. സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തില്‍ വരുമെന്ന് ഉറപ്പുണ്ടെന്നും ആ അവസരം ഒരിക്കലും നഷ്ടപ്പെടുത്തില്ലെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട പാര്‍ട്ടി തന്ത്രത്തെക്കുറിച്ച്‌ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുമായുള്ള  ചർച്ചയ്ക്ക് ശേഷം  ഡികെ ശിവകുമാര്‍ പറഞ്ഞു. പാര്‍ട്ടിയുടെ നിലവിലെ അവസ്ഥ, ശക്തി, ദൗര്‍ബല്യങ്ങള്‍, ഏറ്റെടുക്കേണ്ട വിഷയങ്ങള്‍, നമ്മള്‍ എടുത്തുപറയേണ്ട സര്‍ക്കാരിന്റെ പരാജയങ്ങള്‍ എന്നിവയെക്കുറിച്ച്‌ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി വിശദമായ സര്‍വേ നടത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളും പരിശോധിച്ചെങ്കിലും ഒന്നും പാലിക്കപ്പെട്ടില്ല.…

Read More

ബിജെപി നേതാക്കൾക്ക് ചേരുന്നത് കാവി ഷാൾ അല്ല ചുവപ്പ് ഷാൾ ; ഡി. കെ ശിവകുമാർ 

ബെംഗളൂരു:രക്തചൊരിച്ചിലുകളിലൂടെയും വര്‍ഗീയ സംഘര്‍ഷത്തിലൂടെയും അധികാരത്തിലെത്താന്‍ ശ്രമിക്കുന്ന ബി.ജെ.പി നേതാക്കള്‍ കാവി ഷാളിന് പകരം രക്തത്തിന്‍റെ നിറമുള്ള ചുവപ്പ് ഷാള്‍ ധരിക്കണമെന്ന് കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍. ബി.ജെ.പി നേതാക്കള്‍ ഇപ്പോള്‍ കാവി ഷാള്‍ ധരിക്കാനും കാവിതൊപ്പി ധരിക്കാനും തുടങ്ങിയെന്നും ബി.ജെ.പിക്ക് കാവിനിറവുമായി എന്തു ബന്ധമാണുള്ളതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ ഭരണപരാജയങ്ങള്‍ ഉയര്‍ത്തിക്കാട്ടി സംഘടിപ്പിച്ച ജനധ്വനി കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ശിവകുമാർ. ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഡി.കെ. ശിവകുമാര്‍ വിമര്‍ശനങ്ങൾ ഉന്നയിച്ചു. ബി.ജെ.പിയുടെ ചിഹ്നമായ താമര ശുദ്ധമായ വെള്ളത്തിന് പകരം ചെളി നിറഞ്ഞ വെള്ളത്തിലാണ് വളരുന്നത്.…

Read More
Click Here to Follow Us