രാമേശ്വരം സ്ഫോടനത്തിന് 2022 ൽ ഉണ്ടായ സ്ഫോടനവുമായി സാമ്യം; ഡികെ ശിവകുമാർ

ബെംഗളൂരു: നഗരത്തിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിന് 2022ല്‍ മംഗളൂരുവിലും ശിവമോഗയിലും ഉണ്ടായ സ്ഫോടനങ്ങളുമായി സാമ്യമുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. മംഗലാപുരം സംഭവവും ഇതും തമ്മില്‍ ബന്ധമുണ്ട്. ഇതിനെക്കുറിച്ചുള്ള വിവരങ്ങളാണ് നമ്മുടെ പോലീസ് ഉദ്യോഗസ്ഥരും പങ്കുവെക്കുന്നത്. കഫേയ്ക്കുള്ളില്‍ നിന്നും കണ്ടെടുത്തിരിക്കുന്ന മെറ്റീരിയലും സമാനമാണ്. ടൈമറും മറ്റ് കാര്യങ്ങളും പോലുള്ള മെറ്റീരിയലുകളിലൂടെയുള്ള സാമ്യതയും മംഗളൂരു-ശിവമോഗ സ്ഫോടനങ്ങളുമായി ചേർത്തുവെയ്ക്കാവുന്നതാണെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. സ്ഫോടനങ്ങളില്‍ സമാനതകള്‍ സംശയിക്കുന്ന സാഹചര്യത്തില്‍ മംഗളൂരു, ശിവമോഗ എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസ് അന്വേഷണവുമായി ബംഗളൂരുവില്‍ എത്തിയിട്ടുണ്ട്. പ്രാദേശിക സാമഗ്രികള്‍ ഉപയോഗിച്ചുള്ള തീവ്രത കുറഞ്ഞ…

Read More

വൈ. എസ് ഷർമിള കോൺഗ്രസിലേക്ക്

ബെംഗളൂരു: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ഷര്‍മിള കോണ്‍ഗ്രസിലേക്ക്‌. ഇതിന്റെ ഭാഗമായി ഷർമിളയുടെ വൈ എസ് ആർ തെലുങ്കാന പാർട്ടി കോൺഗ്രസിൽ ലയിക്കും. മെയ്‌ 29 നു ഷർമിള ബെംഗളൂരുവിൽ എത്തി ശിവകുമാറുമായി ചർച്ച നടത്തിയിരുന്നു. അവസാന ഘട്ട ചർച്ചകൾക്കായി വ്യാഴാഴ്ച ഷർമിള ഡൽഹിയിലെത്തി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും.

Read More

ക്ഷേത്രങ്ങളും ദൈവങ്ങളും ആരുടേയും സ്വകാര്യ സ്വത്തല്ല ; ഡി.കെ ശിവകുമാർ 

ബെംഗളൂരു: ബി.ജെ.പിയ്ക്കെതിരെ പരിഹാസവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു. മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമായിരുന്നു ഈ പ്രതികരണം. ഹിന്ദുത്വമോ, ക്ഷേത്രങ്ങളോ ദൈവങ്ങളോ ഒരു രാഷ്ട്രീയ പാർട്ടിയുടെയും സ്വത്തല്ല. അവ എല്ലാവർക്കുമുള്ളതാണ്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുളള സംസ്‌കാരത്തിലും മതത്തിലും ഭാഷയിലും വിശ്വസിക്കുന്നുണ്ടെന്നും ശിവകുമാർ പറഞ്ഞു. മധ്യപ്രദേശിലെ ഉജ്ജയിനിൽ അടുത്തിടെ നടത്തിയ ക്ഷേത്ര സന്ദർശനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇത് മൂന്നാമത്തെയോ നാലാമത്തെയോ തവണയാണ് ഞാൻ മഹാകാലേശ്വര ക്ഷേത്രത്തിലേക്ക് വരുന്നത്. കർണാടക തിരഞ്ഞെടുപ്പിന് മുമ്പ് അധികാരം ലഭിക്കാൻ…

Read More

ആരെങ്കിലും കൈക്കൂലി ചോദിച്ചാൽ തനിക്കൊരു കത്ത് എഴുതൂ ; ഡികെ ശിവകുമാർ

ബെംഗളൂരു: പുതുതായി ഭരണത്തിലേറിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടപ്പാക്കുന്ന ഫൈവ് ഗ്യാരണ്ടി പദ്ധതികളുടെ പേരില്‍ ആരെങ്കിലും കൈക്കൂലി ചോദിച്ചാല്‍ തനിക്കൊരു കത്തെഴുതിയാല്‍ മതിയെന്ന് ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. ഉപമുഖ്യമന്ത്രി, വിദാന്‍ സൗധ എന്ന അഡ്രസില്‍ തനിക്കൊരു കത്തെഴുതുകയോ എന്റെ ഫേസ്ബുക്ക് പേജില്‍ കുറിക്കുകയോ ചെയ്താല്‍ മതി. അവരെ അകത്താക്കുന്ന കാര്യം താന്‍ നോക്കിക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ മണ്ഡലമായ കനകപുരയിലെ സാതന്നൂരിലെ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ജൂണ്‍ രണ്ടിനാണ് സിദ്ധരാമയ്യ മന്ത്രിസഭ പാസാക്കിയത്.

Read More

ചർച്ചയായി വൈഎസ് ശർമിളയുടെയും ഡികെ ശിവകുമാറിന്റെയും കൂടിക്കാഴ്ച

ബെംഗളൂരു: വൈഎസ്ആർ തെലുങ്കാന പാർട്ടി നേതാവായ വൈഎസ് ശർമിളയും കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടികാഴ്ച്ച വലിയ ചർച്ചകൾക്ക് തുടക്കമിട്ടത്. എന്നാൽ തെരഞ്ഞെടുപ്പിലെ വിജയത്തിൽ അഭിനന്ദനങ്ങൾ അറിയിക്കാൻ ആണ് കൂടി കാഴ്ച്ചവെച്ചതെന്ന് ശർമിള പ്രതികരിച്ചു. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശർമ്മിളയുടെ വൈഎസ്ആർടിപി കോൺഗ്രസുമായി സഖ്യത്തിലെത്തുകയോ ലയിക്കുകയോ ചെയ്യുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഡിസംബറിൽ ആണ് തെലങ്കാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുൻപ് കെസിആർ വിരുദ്ധ ചേരിയിലെ പ്രധാന പാർട്ടികളെ ഒപ്പം നിർത്താൻ ശ്രമിക്കുകയാണ്. ആന്ധ്ര-തെലങ്കാന മേഖലയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് പരമാവധി…

Read More

ഡി.കെ ശിവകുമാർ ഇന്ന് തൃശ്ശൂരിൽ 

തൃശ്ശൂർ : ഡി കെ ശിവകുമാര്‍ ഇന്ന് തൃശൂരില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുളള പൊതുസമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. ഇന്ന് മുൻകാല നേതാക്കളുടെ സംഗമം നടക്കും. കെ.സി. വേണുഗോപാല്‍, കെ. സുധാകരൻ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല തുടങ്ങിയ നിരവധി നേതാക്കള്‍ ചടങ്ങിലെത്തും. നാളെ പ്രതിനിധി സമ്മേളനം നടക്കും. യൂത്ത് കോണ്‍ഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമാര്‍, ജില്ലാ പ്രസിഡന്റുമാര്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കുന്ന സംഗമം മുൻ കേന്ദ്രമന്ത്രി വയലാര്‍ രവി ഉദ്ഘാടനം ചെയ്യും. സംഘടനാ വിഷങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ചയായേക്കും. 25-ന് ഉച്ചതിരിഞ്ഞ്…

Read More

അഞ്ച് വർഷവും സിദ്ധരാമയ്യ തന്നെ ഭരിക്കും ; മന്ത്രി എം.ബി പാട്ടീൽ

ബെംഗളൂരു: മുഖ്യമന്ത്രിയായി സിദ്ധരാമയ്യ അഞ്ചു വർഷവും തുടരുമെന്ന് മന്ത്രി എം ബി പാട്ടീൽ. തിങ്കളാഴ്ച മൈസൂരുവിലാണ് പാട്ടീൽ വിവാദ പ്രസ്താവന നടത്തിയത്. അധികാരം സംബന്ധിച്ച് എന്തെങ്കിലും തീരുമാനമുണ്ടായാൽ അക്കാര്യം ഞങ്ങളുടെ നേതൃത്വം മാധ്യമങ്ങളെ അറിയിക്കുമായിരുന്നു. മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കുന്നതു സംബന്ധിച്ച് ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞത്. അദ്ദേഹം പറഞ്ഞതുതന്നെയാണു ഞാനും പറയുന്നത് എം ബി പാട്ടീൽ പറഞ്ഞു. അതേസമയം, മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കാൻ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ തയ്യാറായില്ല. വിഷയത്തിൽ ഹൈക്കമാൻഡ് പ്രതികരിക്കുമെന്ന് ശിവകുമാർ പറഞ്ഞു.…

Read More

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഡി. കെ ശിവകുമാർ

ബെംഗളൂരു: അനിശ്ചിതത്തിനൊടുവിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി ഡി. കെ ശിവകുമാർ. പാര്‍ട്ടി അമ്മയാണ്. പാര്‍ട്ടി തീരുമാനത്തിന് ഒപ്പം നില്‍ക്കും. താന്‍ രാജിവെക്കുമെന്ന വാര്‍ത്തകള്‍ അസംബന്ധമാണെന്നും ശിവകുമാര്‍ പറഞ്ഞു.

Read More

ദില്ലി യാത്ര റദ്ദാക്കി ഡി.കെ ശിവകുമാർ

ബെംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്ത് ആരെത്തുമെന്ന സസ്‌പെന്‍സ് നിലനില്‍ക്കെ ദില്ലിയിലേക്കുള്ള യാത്ര റദ്ദാക്കി കര്‍ണാടക പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍. ഇന്നത്തെ ദില്ലി യാത്ര റദ്ദാക്കിയെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും ഡി കെ ശിവകുമാര്‍ അറിയിച്ചു. അതേസമയം, കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം ആര്‍ക്കെന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ തീരുമാനം അംഗീകരിക്കുമെന്ന് ഡി കെ ശിവകുമാര്‍ അറിയിച്ചിരുന്നു. തന്റെ ലക്ഷ്യം കോണ്‍ഗ്രസിന് ഭരണം നേടിക്കൊടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെ ഡി കെ ശിവകുമാര്‍ കടുത്ത അതൃപ്തിയിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കൂടുതല്‍ എം എല്‍ എമാര്‍ ഒപ്പമെന്ന…

Read More

പത്ര പരസ്യം, ഡി.കെ ശിവകുമാറിന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ബെംഗളൂരു: ബി ജെ പി സർക്കാരിനെതിരെ 40 ശതമാനം കമ്മീഷൻ ആരോപണം ഉന്നയിച്ച പത്ര പരസ്യത്തിൽ അധ്യക്ഷൻ ഡികെ ശിവകുമാറിന് നോട്ടീസ് അയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെളിവുണ്ടെങ്കിൽ ഞായറാഴ്ച വൈകുന്നേരം 7 നകം ഹാജരാക്കണമെന്ന് നോട്ടീസ്. ബി ജെ പി നേതാവ് ഓം പഥക് ആണ് പരാതി നൽകിയത്. സംസ്ഥാനത്തെ പ്രമുഖ പത്രങ്ങളിൽ എല്ലാം പരസ്യം നസ്‌കിയിരുന്നു. പരസ്യം സർക്കാർ സംവിധാനങ്ങളെ അടക്കം അപമാനിക്കുന്നുണ്ടെന്ന് കാണിച്ചായിരുന്നു ഓം പഥകിന്റെ പരാതി. ഇതിന് പിന്നാലെയാണ് പാർട്ടി അധ്യക്ഷന്റെ പേരിൽ കമ്മീഷൻ നോട്ടീസ് അയച്ചത്. പ്രസ്തുത പരസ്യത്തിലെ…

Read More
Click Here to Follow Us