ബെംഗളൂരു: തെന്നിന്ത്യന്‍ നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചുവെന്ന് വ്യാജവാര്‍ത്ത. നിരവധി പേരാണ് നടിക്ക് സോഷ്യല്‍മീഡിയയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. ഒരു പ്രമുഖ പിആര്‍ഒ ആണ് വാർത്ത ആദ്യം ട്വീറ്റ് ചെയ്തത്. പിന്നീട് അവർ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ദിവ്യ മരിച്ചുവെന്ന വ്യാജവാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ദിവ്യ സുഖമായിരിക്കുന്നുവെന്നും ജനീവയിലാണെന്നും വ്യാജവാര്‍ത്ത സംബന്ധിച്ച ഫോണ്‍കോളുകള്‍ വരുന്നതുവരെ സമാധാനമായി ഉറങ്ങുകയായിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകനായ നന്ദ ഫേസ്ബുക്കില്‍ കുറിച്ചു. ബെംഗളൂരു സ്വദേശിനിയായ ദിവ്യ കൂടുതലും അഭിനയിച്ചിട്ടുള്ളത് കന്നഡ ചിത്രങ്ങളിലാണ്. തമിഴ്,തെലുഗ് ഭാഷകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.…
Read MoreTag: divya
ദിവ്യ സ്പന്ദന മണ്ഡ്യയിലെ വീടൊഴിഞ്ഞു; നടപടി പ്രതിഷേധം കനത്തതിനെ തുടർന്ന്
ബെംഗളുരു: അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും നടനുമായ അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നുണ്ടായ പ്രതിഷേധം കനത്തതോടെ മണ്ഡ്യയിലെ വീട്ടിൽ നിന്നും ദിവ്യ സ്പന്ദന ഒഴിഞ്ഞു. സാധനങ്ങള്‍ കയറ്റിയ ലോറി മണ്ഡ്യയിലെ വാടക വീട്ടിൽ നിന്ന് പുറത്തേക്ക് പോയപ്പോൾ മാത്രമാണ് നാട്ടികാർ വിവരമറിഞ്ഞത്. രാഷ്ട്രീയത്തിൽ കൈപിടിച്ച് കയറ്റിയ അംബരീഷിനെ അനാദരിച്ചെന്ന് പറഞ്ഞാണ് പ്രതിഷേധം ശക്തമായത്.
Read Moreദിവ്യ സ്പന്ദനയ്ക്ക് സുരക്ഷ ശക്തമാക്കി; നടപടി അംബരീഷിന്റെ സംസ്കാരത്തിൽ വിട്ടുനിന്നതിനെ തുടർന്ന് ഉണ്ടായ ജനരോഷം കണക്കിലെടുത്ത്
ബെംഗളുരു: അംബരീഷിന്റെ സംസ്കാരത്തിൽ നിന്ന് വിട്ട് നിന്ന നടിയും കോൺഗ്രസ് സമൂഹമാധ്യമവിഭാഗം മേധാവിയുമായ ദിവ്യ സ്പന്ദനയ്ക് സുരക്ഷ വർധിപ്പിച്ചു. അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാതിരുന്നതിന്റെ പേരിൽ വൻ ജനരോഷം ദിവ്യക്കെതിരെ ഉണ്ടായ സാഹചര്യത്തിലാണ് നടപടി. കാലിലെ അസ്ഥിയിൽ ട്യൂമർ ബാധിച്ച് ചികിത്സയിലാണെന്ന് ചിത്രമടക്കം ദിവ്യ പോസ്റ്റ് ചെയ്തിട്ടും ദിവ്യയുടെ നടപടിക്കെതിരെ വിമർശനം കൂടുന്നതല്ലാതെ കുറയുന്നില്ല.
Read Moreഅംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാത്തത് അസുഖം മൂലമെന്ന് ദിവ്യസ്പന്ദന
ബെംഗളുരു: മുൻ കേന്ദ്രമന്ത്രിയും നടനുമായ അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാത്തത് തനിക്ക് കാലിന്റെ അസ്ഥിയിൽ അസുഖം ബാധിച്ച് അനങ്ങാനാവാത്തതിനാലാണെന്ന് കോൺഗ്രസ് സോഷ്യൽ മീഡിയ കോ ഒാർഡിനേറ്റർ ദിവ്യ സ്പന്ദന( രമ്യ) . മണ്ഡ്യ മുൻ എംപി കൂടിയായ ദിവ്യ സ്പന്ദനയുടെ നടപടിയെ അംബരീഷ് ആരാധകർ ചോദ്യം ചെയ്തിരുന്നു.
Read More