ഭാവനയും ജഗതിയും ഉൾപ്പെടെ ഇല്ലാതെ നിങ്ങൾക്ക്‌ സിഐഡി മൂസ 2 എടുക്കാൻ പറ്റുമോ? നടൻ ദിലീപ് പോകുന്നത് അപകടങ്ങളിലേക്ക്; സംവിധായകൻ ശാന്തിവിള ദിനേശ്

ഈ വര്‍ഷം തിയേറ്ററുകളിലെത്തുന്ന രണ്ടാമത്തെ ദിലീപ് ചിത്രമായിരുന്നു ബാന്ദ്ര. തെന്നിന്ത്യൻ താരസുന്ദരി തമന്ന മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയായിരുന്നു. ദക്ഷിണേന്ത്യൻ സിനിമയില്‍ നിലവില്‍ ഏറെ തിരക്കുള്ള അൻബറിവ് എന്ന ഇരട്ട സംഘട്ടന സംവിധായകര്‍ വീണ്ടും മലയാളത്തില്‍ എത്തുന്ന ചിത്രം എന്നിങ്ങനെ നിരവധി പ്രത്യേകതകളും ബാന്ദ്രയ്ക്ക് ഉണ്ട്. ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അരുണ്‍ ഗോപിയാണ് ഈ ആക്ഷൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ചിത്രത്തിന് നെഗറ്റീവ് പറഞ്ഞെന്ന പേരില്‍ യുട്യൂബര്‍ അശ്വന്ത് കോക്ക് ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കെതിരെ കേസും എടുത്തതൊക്കെ വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ…

Read More

ബാന്ദ്ര ഒടിടി യിലേക്ക്

ദിലീപ് നായകനായ എത്തിയ പുതിയ ചിത്രമാണ് ബാന്ദ്ര. അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രം ദീപാവലി റിലീസായാണ് തിയേറ്ററിൽ എത്തിയത്. എന്നാല്‍ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ആദ്യം മുതലേ ലഭിച്ചത്. ഇപ്പോഴിതാ ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ് ചിത്രം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഡിസംബര്‍ അവസാനവാരത്തില്‍ സ്ട്രീമിംഗ് ആരംഭിക്കും.

Read More

മീനാക്ഷി ദിലീപ് സിനിമയിലേക്ക്

സിനിമാ താരങ്ങൾക്ക് പുറമെ അവരുടെ കുടുംബത്തിനും ആരാധകർ ഏറെയാണ്. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിക്ക് നിരവധി ആരാധകരാണ് ഉള്ളത്. അവരെല്ലാം മീനാക്ഷിയുടെ സിനിമയിലേക്കുള്ള വരവ് ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ തന്നെ സിനിമയിലേക്ക് പ്രതീക്ഷിക്കണ്ട എന്നാണ് മീനാക്ഷി മുൻപ് വ്യക്തമാക്കിയിട്ടുള്ളത്. ക്യാമറയ്ക്ക് മുന്നില്‍ വരാനും മീനാക്ഷിക്ക് മടിയാണ്. പൊതുവേദികളില്‍ നിന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നൊക്കെ മീനാക്ഷി മാറി നടക്കാറാണ് പതിവ്. മകള്‍ക്ക് താത്പര്യമുണ്ടെങ്കില്‍ അഭിനയിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് ദിലീപ് പറഞ്ഞിട്ടുള്ളത്. അതേസമയം അഭിനയത്തിലേക്ക് വരാൻ മകള്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്നും ഇപ്പോള്‍ പഠനത്തിലാണ് ശ്രദ്ധയെന്നും ദിലീപ് അടുത്തിടെ പറഞ്ഞിരുന്നു.…

Read More

അതിജീവിത നല്‍കിയ ഹര്‍ജി; ഹൈക്കോടതിയില്‍ ഇന്ന് രഹസ്യവാദം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണക്കോടതി മാറ്റിയതിനെതിരേ അതിജീവിത നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിയില്‍ രഹസ്യവാദം വേണമെന്ന നടിയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു. ഇന്ന് ഉച്ചക്ക് രണ്ട് മണിക്കാകും ഹര്‍ജിയില്‍ പ്രത്യേക വാദം നടക്കുന്നത്. വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സെഷന്‍സിലേക്ക് മാറ്റിയതാണ് നടി ചോദ്യം ചെയ്യുന്നത്. വിചാരണക്കോടതി ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസ് കോടതി മാറിയ പശ്ചാത്തലത്തിലാണ് കേസും അങ്ങോട്ടേക്ക് മാറ്റിയത്. ഈ നടപടി നിയമവിരുദ്ധമാണെന്നും ഹണി എം വര്‍ഗീസിന്‍റെ ഭര്‍ത്താവും കേസിലെ എട്ടാം പ്രതി…

Read More

പള്‍സര്‍ സുനിയെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു

തൃശൂർ: നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. എറണാകുളം സബ് ജയിലിലായിരുന്ന സുനിയെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ചികിത്സയുടെ ഭാഗമായാണ് ഈ നീക്കം എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത് സുനി അഞ്ച് വര്‍ഷമായി ജയിലിലാണ്. കേസിലെ മറ്റെല്ലാ പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചെങ്കിലും സുനിയുടെ കുറ്റം വളരെ ഗുരുതരമായത് കാരണം ജാമ്യത്തില്‍ വിടാനാകില്ലെന്നാണ് സുപ്രീം കോടതിയുടെ കണ്ടെത്തല്‍. ആരോഗ്യ നില മോശമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് സുനി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ജൂലൈ…

Read More

നടിയെ ആക്രമിച്ച കേസ്;ദിലീപിനെതിരെ കൂടുതല്‍ വകുപ്പുകള്‍: തുടരന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച നല്‍കുമെന്ന് പ്രോസിക്യൂഷന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് 22-ാം തീയതി നല്‍കുമെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. വെള്ളിയാഴ്ച്ചക്കകം കേസിലെ തുടരന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ വിചാരണ പുനരാരംഭിക്കുമെന്ന് വിചാരണക്കോടതി അറിയിച്ചു. അതേസമയം, ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പ്രതി ചേര്‍ത്തുള്ള അധിക കുറ്റപത്രം അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കൂടാതെ കേസില്‍ ദിലീപിന് അധിക വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. തെളിവു നശിപ്പിച്ചതിനും മറച്ചുവച്ചതിനുമാണ് ദിലീപിനെതിരം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുക. കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കാന്‍…

Read More

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ പരിശോധിച്ചവരെ കണ്ടെത്തണമെന്ന് കോടതി നിര്‍ദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടത് ആരൊക്കെയാണെന്ന് കണ്ടെത്തണമെന്ന് ആവശ്യവുമായി വിചാരണ കോടതി. തനിക്ക് ദൃശ്യങ്ങള്‍ കാണണമെന്ന് യാതൊരു നിര്‍ബന്ധവുമില്ല. അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും കോടതി പറഞ്ഞു. കേസില്‍ തുടരന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം ഉണ്ടായത്. നാലു തവണ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അനുവദിച്ചിരുന്നില്ല. അവരോട് ‘ബിഗ് നോ’ ആണ് പറഞ്ഞതെന്നും കോടതി വ്യക്തമാക്കി. ജിയോ സിമ്മുള്ള വിവോ ഫോണില്‍ ദ്യശ്യങ്ങള്‍ കണ്ടത് ആരാണെന്ന്…

Read More

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ സമയപരിധി നാളെ വരെ;നിര്‍ണായക നീക്കങ്ങളുമായി പ്രോസിക്യൂഷൻ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണത്തിനുള്ള സമയ പരിധി നാളെ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ചും മുൻ ഡിജിപി ആ‍ർ ശ്രീലേഖയുടെ പരാമർശങ്ങളിൽ പരിശോധന വേണമെന്നും ഹർജിയിൽ പറയുന്നു. അന്വേഷണ സംഘത്തിന് മെമ്മറി കാർഡിന്‍റെ ഫൊറൻസിക് പരിശോധനാ ഫലം ഇന്നലെ കിട്ടിയിരുന്നു. 2021 ജൂലൈ 19 ന് ഉച്ചയ്ക്ക് 12.19 മുതൽ 12: 54 വരെയുളള സമയത്താണ്…

Read More

നമ്പി നാരായണന് ശേഷം കേരള ചരിത്രത്തിൽ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തി ദിലീപ്: രാഹുൽ ഈശ്വർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി ദിലീപിന് അനുകൂലമായ മുൻ ഐപിഎസ് ഉദ്യോഗസ്ഥ ആർ.ശ്രീലേഖയുടെ പരാമർശത്തിൽ പ്രതികരണവുമായി രാഹുൽ ഈശ്വർ. നമ്പി നാരായണന് ശേഷം കേരള ചരിത്രത്തിൽ ഏറ്റവും വേട്ടയാടപ്പെട്ട വ്യക്തിയാണ് ദിലീപെന്ന് രാഹുൽ ഈശ്വർ പ്രമുഖ വാർത്താ ചാനലിനിൽ പറഞ്ഞു. നമ്പി നാരായണൻ 50 ദിവസത്തോളമാണ് ജയിലിൽ കിടന്നതെങ്കിൽ ദിലീപ് 85 ദിവസം ജയിലിൽ കിടന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തേയും കേസിലേക്ക് വലിച്ചിഴച്ചുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു. പൊലീസിന്റെ കൈയിൽ ഒരു തെളിവും ഇല്ലെന്നും, പൊലീസിന്റെ തെറ്റായ കാര്യങ്ങളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് ഇതെന്നും…

Read More

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ മേധാവി ആർ ശ്രീലേഖ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ അനുകൂലിച്ച് മുൻ ജയിൽ മേധാവി ആർ ശ്രീലേഖ രംഗത്ത്. നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധി ആണെന്നുള്ള മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശത്തെ ചൊല്ലി വൻ വിവാദം ഉടലെടുത്തു. ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജ തെളിവുകളാണെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം. ശ്രീലേഖയുടെ തുറന്നു പറച്ചിൽ പ്രതിഭാഗം കോടതിയിൽ ആയുധമാക്കിയേക്കും. കൂടാതെ നടിയുടെയും ഡബ്ല്യുസിസി അടക്കമുള്ള സംഘടനകളുടെയും പ്രതികരണങ്ങളും ഇന്നുണ്ടാകും. പൾസർ സുനിക്കൊപ്പം ദിലീപ്നിൽക്കുന്ന ചിത്രം വ്യാജമാണ്. ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി…

Read More
Click Here to Follow Us