മാനസികമായി തളര്‍ന്നിരിക്കുന്ന അവസരങ്ങളിലോ സമ്മര്‍ദം ഉള്ളപ്പോഴോ ഒക്കെ നിങ്ങൾക്ക് ഭക്ഷണത്തില്‍ അഭയം തേടാൻ തോന്നാറുണ്ടോ? നെഗറ്റീവ് ചിന്തകളിലൂടെയും ഉത്കണ്ഠയിലൂടെയുമൊക്കെ കടന്നുപോകുമ്പോള്‍ ഭക്ഷണത്തില്‍ അഭയം തേടുകയും അപ്പോള്‍ ആശ്വാസം തോന്നുകയും ചെയ്യുന്ന ഇമോഷണല്‍ ഈറ്റിങ് അഥവാ സ്ട്രെസ്സ് ഈറ്റിങ് അവസ്ഥയാണിത്. സമ്മര്‍ദത്തിലാകുമ്പോള്‍ ഭക്ഷണത്തില്‍ അഭയം തേടുന്നവരില്‍ കലോറിയുടെ അളവും കൂടുതലായിരിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തിലുള്ള കലോറി കൂടിയ ഭക്ഷണങ്ങൾ കഴിക്കുന്നത് വഴി കൂടുതല്‍ ഭക്ഷണം കഴിക്കുകയും മധുരത്തോടുള്ള ആഭിമുഖ്യം കൂടുകയും വണ്ണംവെക്കാനിടയാക്കുകയും ചെയ്യുമെന്ന് ഗാര്‍വാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലെ ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഭക്ഷണം കഴിക്കുമ്പോള്‍…
Read MoreTag: depression
പോസ്റ്റ്പാർട്ടം ഡിപ്രഷൻ; ലോകത്ത് ആദ്യമായി ഗുളിക കണ്ടെത്തി
സ്ത്രീകൾക്ക് പ്രസവാനന്തരം ഉണ്ടാകുന്ന വിഷാദമായ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അവസ്ഥയ്ക്ക് ലോകത്ത് ഇതാദ്യമായി ഗുളിക കണ്ടെത്തി. പുതിയ മരുന്നിന് അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അനുമതി ലഭിച്ചു. മൂന്ന് ദിവസങ്ങളിൽ പോസ്റ്റ്പാർട്ടം ഡിപ്രഷൻ ലക്ഷണങ്ങൾ ലഘൂകരിക്കാൻ ഈ ഗുളികയ്ക്ക് സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. മുൻപ് പോസ്റ്റ് പാർട്ടം ഡിപ്രഷൻ ചികിത്സയ്ക്ക് ഐവി കുത്തിവയ്പ്പുകളാണ് നൽകിയിരുന്നത്. പുതിയ ഗുളികകൾ ഈ വർഷം തന്നെ വിപണിയിലെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. സങ്കടം, ജിവിതക്കുറവ്, ആത്മഹത്യ ചിന്ത, മേധാശക്തിക്ക് തകരാർ എന്നിവയെല്ലാം പ്രസവാനന്തര വിഷാദത്തിൻറെ ലക്ഷണങ്ങളാണ്. ഇതുമൂലം ഉണ്ടാകുന്ന ജീവനുതന്നെ ഹാനികരമായ…
Read Moreനായയുടെ ബെൽറ്റിൽ യുവാവ് തൂങ്ങി മരിച്ചു
ബെംഗളൂരു: മാനസിക വിഭ്രാന്തിയിലായിരുന്ന യുവാവ് നായയുടെ കഴുത്തിലെ ബെൽറ്റു കൊണ്ട് തൂങ്ങി മരിച്ചു. ബെംഗളൂരുവിലെ മൈക്കോ ലെഔട്ടിലാണ് സംഭവം.ആര്യമാൻ ഘോഷ് എന്ന യുവാവാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. മൈക്കോ ലെഔട്ടിലെ വാടകവീട്ടിൽ താമസിച്ചിരുന്ന യുവാവ് ആര്യമൻ തന്റെ വീട്ടിൽ നായയെ വളർത്തിയിരുന്നു. ആരോടും സംസാരിക്കാതെയും വീട്ടിലേക്ക് ആരെയും ക്ഷണിക്കാതെയും ഏകാന്ത ജീവിതം നയിക്കുകയായിരുന്നു ഈ യുവാവ്. അടുത്തിടെ ഇയാൾ മാനസിക വിഭ്രാന്തിയിലായിരുന്നുവെന്ന് അയൽവാസികളും ബന്ധുക്കളും പറഞ്ഞു. എന്നാൽ, ഇന്നലെ ഫാനിയിൽ ഡോഗ് ബെൽറ്റ് ഉപയോഗിച്ച് തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു.
Read Moreകുഞ്ഞിന് പാൽ നൽകാൻ സാധിക്കുന്നില്ല, യുവതി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു
ബെംഗളൂരു :കുഞ്ഞിനെ മുലയൂട്ടാന്‍ സാധിക്കുന്നില്ലെന്ന നിരാശയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവതി താമസിച്ചിരുന്ന ഫ്‌ലാറ്റിന്റെ 20-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. കരിസ്മ സിംഗ് എന്ന യുവതിയാണ് മരിച്ചത്. കുഞ്ഞ് പിറന്നതിന് ശേഷം കരിസ്മയില്‍ ഉണ്ടായ കാര്യമായ മാറ്റങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലായ കരണ്‍ സിംഗ് എന്ന യുവാവുമായി 2011ലാണ് കരിസ്മ സിംഗിന്റെ വിവാഹം നടക്കുന്നത്. വിവാഹശേഷം ഇരുവരും കാനഡയിലേക്ക് പോയി. ദീര്‍ഘകാലം അവിടെയായിരുന്നു ഇവര്‍ ജീവിച്ചത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം 2022ലാണ് ഇവര്‍ക്കൊരു കുഞ്ഞ് പിറന്നത്.…
Read Moreഅമ്മയുടെ മരണം മകനെ വിഷാദ രോഗിയാക്കി, കാർ നദിയിൽ ഒഴുക്കി യുവാവ്
ബെംഗളൂരു: അമ്മയുടെ മരണശേഷം കടുത്ത വിഷാദത്തിന്റെ പിടിയിൽ ആയിരുന്നു രൂപേഷ് എന്ന യുവാവ് തന്റെ കാർ നദിയിൽ ഒഴുക്കി. ബെംഗളൂരു സ്വദേശിയായ രൂപേഷ് തന്റെ സ്വന്തം ബിഎംഡബ്ലൂ കാർ ആണ് കാവേരി നദിയിൽ ഒഴുക്കിയത്. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്ത് നിമിഷംബ ക്ഷേത്രത്തിന് സമീപത്താണ് സംഭവം. അമ്മയുടെ മരണശേഷം വിഷാദരോഗിയായി മാറിയതാണ് രൂപേഷ് എന്ന് പോലീസ് പറയുന്നു. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയ ഇയാള്‍ തന്‍റെ ബിഎംഡബ്ല്യു കാര്‍ കാവേരി നദിയിലേക്ക് തള്ളിയിടുകയായിരുന്നു നദിയില്‍ മുങ്ങിയ കാര്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കാര്‍ ഉടമ രൂപേഷിനെ…
Read Moreവിഷാദം അകറ്റാൻ ഈ ഭക്ഷണങ്ങൾ കഴിച്ചു നോക്കൂ
ചില ഭക്ഷണങ്ങള്‍ വിഷാദരോഗത്തില്‍ നിന്നും ആശ്വാസം നല്‍കുന്നതാണ് എന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. ഇവ കഴിക്കുന്നത് വിഷാദരോഗത്തെ നിയന്ത്രിക്കാനും അതുവഴി മനസ്സിന് സന്തോഷം നല്‍കാന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ചില ഭക്ഷണം നമ്മുടെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കാനും മാനസികാവസ്ഥയെ ശക്തിപ്പെടുത്താനും സന്തോഷിപ്പിക്കാനും സാധിക്കും. അത്തരം ചില ആഹാരങ്ങള്‍ എന്തൊക്കെയെന്നു നോക്കാം. പച്ചിലവര്‍ഗ്ഗങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ അത് വിഷാദത്തിനു ഒരു പരിധി വരെ ശമനം നല്‍കുമെന്നാണ് പറയുന്നത് . ചീര, സലാഡ് ഇലകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ A, C, E,…
Read More