ബെംഗളൂരു: ഡെങ്കിപ്പനി ബാധിച്ചു മലയാളി അധ്യാപിക ബെംഗളൂരുവില്‍ മരിച്ചു. രാമങ്കരി കവലയ്ക്കല്‍ പി.കെ.വർഗീസിന്റെയും ഷൂബി മോളുടെയും മകള്‍ ആല്‍ഫിമോള്‍ (24) ആണു മരിച്ചത്. കഴിഞ്ഞ 11 ദിവസമായി ബെംഗളൂരുവിലെ സെന്റ് ഫിലോമിനാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ആല്‍ഫിമോള്‍. ബെംഗളൂരുവില്‍ എംഎസ്‌സി പഠനം പൂർത്തിയാക്കിയ ശേഷം ദയ കോളജില്‍ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.
Read MoreTag: dengue
ഡെങ്കിപ്പനി ബാധിച്ച് അഞ്ച് വയസുകാരി മരിച്ചു
ചെന്നൈ : തിരുപ്പത്തൂരിൽ ഡെങ്കിപ്പനി ബാധിച്ച് അഞ്ചുവയസ്സുകാരി മരിച്ചു. തിരുപ്പത്തൂരിനുസമീപം ഒരു കുടുംബത്തിലെ മൂന്നുകുട്ടികൾക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു. ഇതിൽ ഒരു കുട്ടിയാണ് വ്യാഴാഴ്ച മരിച്ചത്. മറ്റ് രണ്ടുകുട്ടികൾ ചികിത്സയിൽ തുടരുകയാണ്. ജില്ലയിൽ കൊതുക് നശീകരണത്തിനായി നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read Moreസംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതർ 7000 നു മുകളിൽ
ബെംഗളൂരു : കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ചത് ഏഴായിരം പേർക്ക്. ഇതിൽ നാലായിരംപേരും ബെംഗളൂരു നഗരത്തിൽ തന്നെ ഉള്ളവരാണ്. മുഖ്യമന്ത്രി സിദ്ധരാമയ്യ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചതാണ് ഈ വിവരം. രോഗവ്യാപനം നിയന്ത്രിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മുഖ്യമന്ത്രി അറിയിച്ചു. ആവശ്യമായ എല്ലാ മുൻ കരുതലുകളും സ്വീകരിക്കാൻ നിർദ്ദേശിച്ചു. ബെംഗളൂരുവിൽ കൊതുകുകൾ പടരുന്നത് നിയന്ത്രിക്കാനായി വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി ശുചീകരിക്കാനും മരുന്ന് തളിക്കാനും നിർദ്ദേശം നൽകി. ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും കരുതൽനടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു. വീടും പരിസരവും വൃത്തിയായി…
Read Moreഡെങ്കിപ്പനി വർധിക്കുന്നു ശ്രദ്ധിച്ച് പ്രതിരോധിക്കാം: നിയന്ത്രണ നടപടികൾ ഊർജിതമാക്കി സംസ്ഥാനം
ബെംഗളൂരു: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജനുവരി മുതൽ ജൂൺ 10 വരെ ഈ വർഷം ഡെങ്കിപ്പനിബാധയിൽ ഏകദേശം 50% വർധനവാണ് ഉണ്ടായിട്ടുള്ളത്. പുതിയ COVID-19 അണുബാധകളുടെ ക്രമാനുഗതമായ വർദ്ധനവിനൊപ്പം, കർണാടകയിൽ ഡെങ്കിപ്പനി കേസുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂൺ 10 വരെ സംസ്ഥാനത്ത് 1,838 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജനുവരി മുതൽ ജൂൺ 10 വരെ ഈ വർഷം ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ഏകദേശം 50% വർദ്ധനവ് ഉണ്ടായിട്ടുണ്ട്.…
Read More15 ദിവസത്തിനിടെ ബെംഗളൂരുവിൽ 80 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തു
ബെംഗളൂരു : മൺസൂണിന് മുന്നോടിയായുള്ള മഴയെ തുടർന്ന് കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ നഗരത്തിൽ 80 ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നഗരസഭാധികൃതർ എല്ലാ വാർഡുകളിലും വീടുവീടാന്തരം ലാർവ സർവേ നടത്തി. ദീർഘനേരം വെള്ളം സംഭരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് മുനിസിപ്പൽ ഉദ്യോഗസ്ഥർ ജനങ്ങളെ ബോധവൽക്കരിക്കുന്നുണ്ടെന്ന് ബിബിഎംപി സ്‌പെഷ്യൽ കമ്മീഷണർ (ആരോഗ്യം) ഡോ കെ വി ത്രിലോക് ചന്ദ്ര പറഞ്ഞു. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട 80 ഡെങ്കിപ്പനി കേസുകളിൽ 50 ശതമാനവും ഈസ്റ്റ്, മഹാദേവപുര മേഖലകളിലാണ്. ഈസ്റ്റ് സോണിൽ 24 കേസുകളും മഹാദേവപുരയിൽ 21 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. രോഗബാധ…
Read Moreബെംഗളൂരുവിൽ ഡെങ്കിപ്പനി കേസുകൾ ഉയരുന്നു.
ബെംഗളൂരു: ഏപ്രിൽ 30 വരെ വരെ കർണാടകയിൽ ഏകദേശം 1,185 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് നഗരത്തിലാകട്ടേ ഇതുവരെ 331 കേസുകളാണ് ബിബിഎംപി രേഖപ്പെടുത്തിയത്, ഇതിൽ 123 കേസുകളാണ് ഈസ്റ്റ് സോണിൽ ഉള്ളത്. കഴിഞ്ഞ വർഷം ബിബിഎംപി പരിധിയിൽ 1,641 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2020ൽ 2,047 കേസുകളും 2019ൽ 10,411 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് 7,393 പേരിൽ ഏഴുപേർ മരിച്ചെങ്കിലും ഈ വർഷം മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 2019ൽ 4,276 കേസുകളും 2020ൽ 664 കേസുകളും 2021ൽ 592…
Read Moreഡെങ്കി പനി ഭീതി; 17 ദിവസത്തിനിടെ 596 പേർക്ക് രോഗമോ? ആരോഗ്യവകുപ്പിന്റെ കണക്കുകൾ അറിയാം
ബെംഗളുരു; കോവിഡ് കേസുകൾ ഗണ്യമായി കുറയവേ നഗരത്തിൽ പരിഭ്രാന്തി പടർത്തി ഡെങ്കി പനി പടർന്നു പിടിക്കുന്നു. ഉഡുപ്പി, ദക്ഷിണകന്നഡ, കലബുറഗി, ശിവമൊഗ എന്നിവിടങ്ങളിലും ഡെങ്കി പനിയുടെ വ്യാപനം ഉയർന്ന നിരക്കിലാണ്. സെപ്റ്റംബർ 1 മുതലുള്ള കണക്കുകളാണ് ആരോഗ്യ വകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്. കൂടാതെ 17 ദിവസത്തിനിടെ 596 പേർക്ക് രോഗം സ്ഥിതീകരിച്ചു എന്ന ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഡി വൺ, ഡി ത്രീ, ഡി ഫോർ എന്നീ അപകടകാരികളായ വകഭേദമാണ് പടർന്നു പിടിക്കുന്നത്, ബെംഗളുരുവിൽ ഇതുവരെ ഡെങ്കി പനി കാരണം മരണം…
Read More