ഡെങ്കിപ്പനി വർധിക്കുന്നു ശ്രദ്ധിച്ച് പ്രതിരോധിക്കാം: നിയന്ത്രണ നടപടികൾ ഊർജിതമാക്കി സംസ്ഥാനം

ബെംഗളൂരു: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജനുവരി മുതൽ ജൂൺ 10 വരെ ഈ വർഷം ഡെങ്കിപ്പനിബാധയിൽ ഏകദേശം 50% വർധനവാണ് ഉണ്ടായിട്ടുള്ളത്. പുതിയ COVID-19 അണുബാധകളുടെ ക്രമാനുഗതമായ വർദ്ധനവിനൊപ്പം, കർണാടകയിൽ ഡെങ്കിപ്പനി കേസുകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടാകുന്നതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂൺ 10 വരെ സംസ്ഥാനത്ത് 1,838 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജനുവരി മുതൽ ജൂൺ 10 വരെ ഈ വർഷം ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ ഏകദേശം 50% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ വർഷം ജൂൺ 10 വരെ 1,838 കേസുകളും കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 916 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ കഴിഞ്ഞ ഒരു മാസത്തിനിടെ (മെയ് 10 മുതൽ ജൂൺ 10 വരെ) 532 കേസുകൾ സംസ്ഥാനത്തിന്റെ കണക്കിൽ ചേർക്കപ്പെട്ടുകഴിഞ്ഞു.

  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്

ബെംഗളൂരുവിൽ നിന്ന് 22% ഡെങ്കിപ്പനി കേസുകളാണ് ഉണ്ടായിട്ടുള്ളത്. പല ജില്ലകളിലും ഡെങ്കിപ്പനി ബാധിതരുടെ നിലവിലെ വർധിച്ചുവരുന്ന പ്രവണത കണക്കിലെടുത്ത് പതിവ് നിരീക്ഷണവും ഉറവിടം കുറയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളും ഊർജിതമാക്കിയതായി സംസ്ഥാന ആരോഗ്യ കമ്മീഷണർ രൺദീപ് ഡി അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
[masterslider id="10"]

Related posts