ഇതാണ് ഞങ്ങളുടെ കരുത്ത്, പ്രധാനമന്ത്രി കുടുംബാംഗത്തെപ്പോലെ, വീഡിയോ പങ്കുവച്ച് അമിത് ഷാ

ബെംഗളൂരു: തിരഞ്ഞെടുപ്പ് സംബന്ധിച്ച വാർത്തകൾ തരംഗം സൃഷ്ടിക്കുന്ന ഈ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ട് തുടയ്ക്കുന്ന പ്രായംചെന്ന വ്യക്തിയുടെ വീഡിയോ പങ്കുവച്ച് അമിത് ഷാ. മോദിയിലുള്ള വിശ്വാസവും അദ്ദേഹത്തോടുള്ള സ്നേഹവുമാണ് കർണാടകയിൽ ബിജെപി നേടിയിട്ടുള്ളതെന്ന അവകാശവുമായി ബിജെപി കർണാടക യൂണിറ്റ് വീഡിയോ പുറത്തുവിട്ടത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കുവെച്ചത്. പ്രധാനമന്ത്രിയെ തങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെയാണ് രാജ്യത്തെ ജനങ്ങൾ കാണുന്നതെന്ന കുറിപ്പോടെയാണ് കർണാടക ബിജെപി എന്ന ട്വിറ്റർ പേജിലൂടെ വീഡിയോ പങ്കുവെച്ചത്.

Read More

‘മോദിജി തന്റെ ദൈവമാണ്’ പ്രധാനമന്ത്രിയുടെ കട്ടൗട്ടിലെ വെള്ളം തുടയ്ക്കുന്ന വയോധികൻ 

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ട് തുടച്ച് വൃത്തിയാക്കുന്ന വയോധികന്റെ ചിത്രം വൈറൽ. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബെംഗളൂരുവില ദേവനഹള്ളിയിൽ നടത്താനിരുന്ന അമിത് ഷായുടെ റോഡ് ഷോ, കനത്ത മഴയെത്തുടർന്ന് റദ്ദാക്കിയിരുന്നു. എന്നാൽ അവിടെ മഴ പെയ്യുന്നതിനിടയിൽ ഒരു വൃദ്ധൻ ചെയ്ത പ്രവർത്തിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കനത്ത മഴയെ തുടർന്ന് ദേവനഹള്ളിയിലെ ഗ്രാമവാസികളെല്ലാം നനയാതിരിക്കാൻ നെട്ടോട്ടമോടുമ്പോൾ, ഒരു വൃദ്ധൻ സ്കാർഫ് ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിൽ നിന്ന് വെള്ളം തുടച്ചുകളയുകയായിരുന്നു. വെള്ള ഷർട്ടും ദോത്തിയും ധരിച്ച വൃദ്ധനോട്, കട്ടൗട്ട് തുടയ്ക്കാൻ ആരെങ്കിലും…

Read More
Click Here to Follow Us