ബെംഗളൂരു: കോവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസ് കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച നിർദേശം നൽകി. മറ്റ് പല സംസ്ഥാനങ്ങളിലെയും പോലെ, കർണാടകയിലും, രണ്ടാമത്തെ ഡോസ് നൽകുന്നത് ഒരു വലിയ വെല്ലുവിളിയാണ് എന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് ആദ്യ ഡോസ് കുത്തിവയ്പ്പ് എടുത്ത 4.08 കോടി ജനങ്ങളിൽ 2.06 കോടി പേർ ഇപ്പോഴും രണ്ടാമത്തെ ഡോസ് എടുത്തിട്ടില്ല. ഇപ്പോൾ വാക്സിൻ ലഭ്യത സംബന്ധിച്ച് പ്രശ്നങ്ങൾ ഒന്നും നേരിടുന്നില്ല എങ്കിലും, രണ്ടാമത്തെ ഡോസ് വാക്സിനേഷൻ എടുക്കാൻ മുന്നോട്ടുവരുന്ന ആളുകളുടെ എണ്ണത്തിൽ കാര്യമായ കുറവ് വന്നതായി ആരോഗ്യ വിദഗ്ധർ…
Read MoreTag: covid vaccination karnataka
വാക്സിന്റെ ആവശ്യകത കുറഞ്ഞു: സ്വകാര്യ ആശുപത്രികൾ ആശങ്കയിൽ
ബെംഗളൂരു: 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സംസ്ഥാന സർക്കാർ നടത്തുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് സൗജന്യമായി കുത്തിവയ്പ്പ് ലഭിച്ചതോടെ, സ്വകാര്യ ആശുപത്രികളിൽ കോവിഡ് -19 വാക്സിനുകൾക്കുള്ള ആവശ്യം കുത്തനെ ഇടിഞ്ഞു. വാക്സിൻ പരമാവധി പേർക്ക് ലഭ്യമാക്കുന്നതിനായി സർക്കാർ പ്രത്യേക വാക്സിനേഷൻ ക്യാമ്പുകളും നടത്തുന്നുണ്ട്. ഫലത്തിൽ വാക്സിൻ വാതിൽപ്പടിയിലും ഗുണഭോക്താക്കളുടെ ജോലിസ്ഥലങ്ങളിലും വരെ എത്തിക്കുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിൽ ഏകദേശം ആറ് ലക്ഷത്തോളം ഡോസുകൾ ഉണ്ട്, അതിൽ 1.5 ലക്ഷം കോവാക്സിൻ ഡോസുകളാണെന്ന് പ്രൈവറ്റ് ഹോസ്പിറ്റൽസ് ആൻഡ് നഴ്സിംഗ് ഹോംസ് അസോസിയേഷൻ (ഫാന) പ്രസിഡന്റ് ഡോ. എച്ച്.എം. പ്രസന്ന വെളിപ്പെടുത്തി. ആദ്യത്തേതും രണ്ടാമത്തേതുമായ ഡോസ്…
Read Moreകോവിഡ് 19 വാക്സിനേഷൻ കേന്ദ്രങ്ങളിലെ പ്രവർത്തന സമയം നീട്ടാൻ ഒരുങ്ങി ബിബിഎംപി
ബെംഗളൂരു: ഈ മാസം മുതൽ, ഓരോ നിയമസഭാ മണ്ഡലത്തിലെയും രണ്ട് വാക്സിനേഷൻ കേന്ദ്രങ്ങളിൽ വാക്സിനേഷൻ സമയം രാവിലെ 8 മുതൽ രാത്രി 9 വരെ നീട്ടാൻ ബിബിഎംപി ആലോചിക്കുന്നു. മറ്റ് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിലവിലുള്ള സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2.30 വരെ എന്നത് അത്പോലെ തുടരും. സമയത്തിനപ്പുറം ആളുകൾ കാത്തിരിക്കുന്നത് കണ്ടാൽ സമയം നീട്ടിക്കൊടുക്കും. അടുത്ത 45 ദിവസത്തിനുള്ളിൽ നഗരത്തിലെ ജനസംഖ്യയുടെ 95% നും ചുരുങ്ങിയത് ഒരു ഡോസ് വാക്സിൻ ലഭ്യമാക്കാൻ ബിബിഎംപി ആഗ്രഹിക്കുന്നു, കൂടാതെ ഒരു ദിവസം ഒരു ലക്ഷം പൗരന്മാർക്ക് പ്രതിരോധകുത്തിവയ്പ്പ്…
Read Moreയോഗ്യതയുള്ളവർക്കെല്ലാം പ്രതിരോധ കുത്തിവയ്പ്പ് നൽകുന്ന ആദ്യ നഗരമാക്കി ബെംഗളൂരുവിനെ മാറ്റാൻ സർക്കാർ
ബെംഗളൂരു: യോഗ്യരായ മുഴുവൻ ജനങ്ങൾക്കും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകിയ ഇന്ത്യയിലെ ആദ്യത്തെ മെട്രോ നഗരമാക്കി ബെംഗളൂരുവിനെ മാറ്റാൻ സർക്കാർ ലക്ഷ്യമിടുന്നുവെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. ഡിസംബർ അവസാനത്തോടെ യോഗ്യരായ മുഴുവൻ ജനങ്ങൾക്കും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ദിവസവും അഞ്ച് ലക്ഷം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്, ബുധനാഴ്ച 10 ലക്ഷം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്തും. ഓഗസ്റ്റിൽ കേന്ദ്രം 1.10 കോടി വാക്സിനുകൾ നൽകിയതായി സുധാകർ പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ…
Read Moreകോവിഡ് വാക്സിൻ; സംസ്ഥാനം ദേശീയ ശരാശരിയേക്കാൾ മികച്ചത്.
ബെംഗളൂരു: സംസ്ഥാനത്ത് 59.1 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിനേഷൻ ലഭിച്ചിട്ടുണ്ട് എന്ന് കേന്ദ്രസർക്കാർ വെള്ളിയാഴ്ച കർണാടക ഹൈക്കോടതിയെ അറിയിച്ചു. ഇത് ദേശീയ ശരാശരിയായ 47.3 ശതമാനത്തേക്കാൾ കൂടുതലാണ് എന്നും സർക്കാർ കോടതിയെ അറിയിച്ചു. അതുപോലെ തന്നെ, രണ്ട് ഡോസുകളുടെയും കാര്യത്തിൽ ദേശീയ ശരാശരി 13.6 ആണ്. എന്നാൽ സംസ്ഥാനത്തെ 17.8 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിൻ ലഭ്യമായിട്ടുണ്ട് എന്ന് കേന്ദ്ര സർക്കാർ കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരുടെ പ്രത്യേക ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. അതേസമയം, 2021 ഓഗസ്റ്റ്…
Read More6 കോടി പേർക്ക് പ്രതിരോധ കുത്തിവെപ്പിനൊരുങ്ങി കർണാടക
ബെംഗളൂരു: അടുത്ത 2-3 മാസങ്ങൾക്കുള്ളിൽ കോവിഡിനെതിരെ 6 കോടി പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. രാജ്യത്ത് കോവിഡ് വാക്സിനുകളെ ക്കുറിച്ച് ചിലർ ഭയം പ്രചരിപ്പിക്കുകയാണെന്നും എംപിഎൽ കമ്പനിയിലെ വാക്സിനേഷൻ ഡ്രൈവിൽ സംസാരിച്ച സുധാകർ പറഞ്ഞു. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നത് കോവിഡിനെ ഫലപ്രദമായി നേരിടാൻ ആളുകളെ സഹായിക്കുമെന്നും ഇത് അറിയുന്നതിനാൽ ആളുകൾ ഇപ്പോൾ വലിയ തോതിൽ മുന്നോട്ട് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു,
Read More2000ൽ അധികം കായികതാരങ്ങൾക്കായി നഗരത്തിൽ വൻ വാക്സിനേഷൻ ക്യാമ്പ്.
ബെംഗളൂരു: കർണാടക യുവജന ശാക്തീകരണ കായിക വകുപ്പ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ബെംഗളൂരുവിലെ കായിക താരങ്ങൾക്കായി രണ്ട് ദിവസത്തെ സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് പ്രഖ്യാപിച്ചു. ബി ബി എം പിയും ആരോഗ്യ വകുപ്പും ചേർന്നാണ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. “2,200 കായികതാരങ്ങൾ ഇതിനകം വാക്സിനേഷനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ശ്രീ കാന്തീരവ സ്റ്റേഡിയത്തിലെ അസിസ്റ്റന്റ് ഡയറക്ടർ, യൂത്ത് എംപവർമെൻറ് ആൻഡ് സ്പോർട്സുമായി ബന്ധപ്പെടുകയോ അതത് കായിക അസോസിയേഷനുകളുമായോ ബന്ധപ്പെടുകയോ ചെയ്യാം, ” എന്ന് വകുപ്പിൽ നിന്നുള്ള വാർത്താകുറിപ്പിൽ അറിയിച്ചു.
Read Moreനഗരത്തിൽ വാക്സിൻ ക്ഷാമം ഉണ്ടെന്ന് സമ്മതിച്ച് ബി.ബി.എം.പി ചീഫ് കമ്മീഷണർ;18-45 വയസുള്ളവരുടെ കുത്തിവെയ്പ് താൽക്കാലികമായി നിർത്തിവച്ചു.
ബെംഗളൂരു: നഗരത്തിൽ കോവിഡ് വാക്സിനുകളുടെ കുറവ് നേരിടുന്നുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ബുധനാഴ്ച അറിയിച്ചു. വാക്സിനുകളുടെ കുറവ് ഉള്ളത് കൊണ്ട് ഏറ്റവും ആവശ്യമുള്ളവർക്ക് പരിഗണന കൊടുത്തുകൊണ്ട് വാക്സിനേഷൻ നൽകാൻ ബി ബി എം പി തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. “രണ്ടാമത്തെ ഡോസ് ലഭിക്കേണ്ടവർക്കും 45 വയസ്സിന് മുകളിലുള്ളവർക്കും മുൻഗണന നൽകുന്നു. മതിയായ ഡോസ് വാക്സിൻ ലഭിച്ചു കഴിഞ്ഞാൽ 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകും,” എന്ന് ഗുപ്ത പറഞ്ഞു. എല്ലാ പൗരന്മാരും കോവിൻ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും ഷെഡ്യൂൾ നിശ്ചയിച്ചതിനുശേഷം മാത്രമേ വാക്സിൻ കേന്ദ്രങ്ങൾ സന്ദർശിക്കാവൂ…
Read More18-44 വയസ് പ്രായമുള്ളവർക്ക് കോവിഡ് 19 വാക്സിനേഷൻ ഇന്ന് ആരംഭിക്കും.
ബെംഗളൂരു: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളിൽ പകുതിയോളം കേസുകളും മരണങ്ങളും ബെംഗളൂരു നഗരത്തിൽ നിന്നാണ് എന്നിരിക്കെ,18 മുതൽ 44 വയസ് പ്രായമുള്ളവർക്കുള്ള കോവിഡ്-19 വാക്സിനുകൾ മെയ് 10 മുതൽ നഗരത്തിലെ എല്ലാ പ്രധാന ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ലഭ്യമാകുമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ ഞായറാഴ്ച്ച പറഞ്ഞു. കെസി ജനറൽ ആശുപത്രി, ജയനഗർ ജനറൽ ആശുപത്രി, സർ സിവി രാമൻ ജനറൽ ആശുപത്രി, സർക്കാർ മെഡിക്കൽ കോളേജുകൾ, ഇഎസ്ഐ ആശുപത്രികൾ, ബെംഗളൂരുവിലെ നിംഹാൻസ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച മുതൽ 18 നും 44 നും ഇടയിൽ പ്രായമുള്ള പൗരന്മാർക്ക് കോവിഡ്…
Read Moreബി.ബി.എം.പി വാക്സിൻ തിരിച്ചെടുത്തു,സ്വകാര്യ ആശുപത്രികളിലെ വാക്സിനേഷൻ മുടങ്ങി.
ബെംഗളൂരു: നഗരത്തിലെ സ്വകാര്യ ആശുപത്രികളിൽ നിന്നുള്ള എല്ലാ കോവിഡ് 19 വാക്സിൻ സ്റ്റോക്കുകളും ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) വെള്ളിയാഴ്ച തിരിച്ചെടുത്തു. “പുതിയ കേന്ദ്ര സർക്കാർ നയം” എന്ന് ചൂണ്ടിക്കാട്ടിയാണ് ബി ബി എം പി അധികൃതർ വാക്സിൻ തിരിച്ചെടുത്തത്. ഇന്ന് മുതൽ സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ നിർമ്മാതാവിൽ നിന്ന് നേരിട്ട് ഡോസുകൾ വാങ്ങേണ്ടിവരുമെന്ന് ബി ബി എം പി വ്യക്തമാക്കി. വെള്ളിയാഴ്ച സ്വകാര്യ ആശുപത്രികളിൽ നിന്നും വാക്സിന്റെ രണ്ടാം ഡോസ് എടുക്കേണ്ടിയിരുന്ന പല മുതിർന്ന പൗരന്മാർക്കും വാക്സിൻ സ്റ്റോക്കുകൾ ബി ബി എം പി അധികൃതർ…
Read More