കോവിഡ് വാക്സിൻ; സംസ്ഥാനം ദേശീയ ശരാശരിയേക്കാൾ മികച്ചത്.

ബെംഗളൂരു: സംസ്ഥാനത്ത്  59.1 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിനേഷൻ ലഭിച്ചിട്ടുണ്ട് എന്ന് കേന്ദ്രസർക്കാർ വെള്ളിയാഴ്ച കർണാടക ഹൈക്കോടതിയെ അറിയിച്ചു. ഇത് ദേശീയ ശരാശരിയായ 47.3 ശതമാനത്തേക്കാൾ കൂടുതലാണ് എന്നും സർക്കാർ കോടതിയെ അറിയിച്ചു.

അതുപോലെ തന്നെ, രണ്ട് ഡോസുകളുടെയും കാര്യത്തിൽ ദേശീയ ശരാശരി 13.6 ആണ്. എന്നാൽ  സംസ്ഥാനത്തെ 17.8 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിൻ ലഭ്യമായിട്ടുണ്ട് എന്ന് കേന്ദ്ര സർക്കാർ കർണാടക ഹൈകോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരുടെ പ്രത്യേക ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

അതേസമയം, 2021 ഓഗസ്റ്റ് 23 വരെ 3,855 മ്യുകോർമൈക്കോസിസ് കേസുകൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതായി സംസ്ഥാന സർക്കാർ അറിയിച്ചു. അവയിൽ 1,111 പേർ ഇപ്പോൾ ചികിത്സയിലാണ്, 1,873 പേർസുഖം പ്രാപിച്ചു, 441 പേർ മരിച്ചു, 430 പേർ വൈദ്യോപദേശത്തിന് എതിരായി ചികിത്സ ഉപേക്ഷിച്ചതായും സർക്കാർ കോടതിയെ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
[masterslider id="10"]

Related posts