റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രികന്റെ രണ്ട് കൈകളും ഒടിഞ്ഞു; ബിബിഎംപിക്കെതിരെ കേസ്.

ബെംഗളൂരു: റോഡിലെ കുഴിയില്‍ വീണു സ്കൂട്ടര്‍ യാത്രികനായ യുവാവിന് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ ബിബിഎംപി ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞയാഴ്ചയാണു ഹൊറമാവ് നിവാസി ഗിരീഷ് (27) അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ യുവാവിന്റെ 2 കൈകളും ഒടിഞ്ഞു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ തലയ്ക്കു പരുക്കില്ല.

  ബെംഗളൂരു പിജിയിൽ പെൺകുട്ടികളുടെ ശുചിമുറിയിൽ വെളുത്ത ഐഫോൺ; തുണയായത് 9 മിനിറ്റിലെ ജാഗ്രത!! പ്രതി കുടുങ്ങിയതിങ്ങനെ

റോഡുകളിലെ കുഴികളെല്ലാം അടച്ചെന്നായിരുന്നു ബിബിഎംപിയുടെ അവകാശവാദം. നല്ലൂരഹള്ളിയില്‍ സിമന്തന തടാകത്തിനു സമീപത്തെ റോഡിലാണു സ്കൂട്ടര്‍ മറിഞ്ഞത്.

കുഴി കാരണമുണ്ടായ അപകടത്തില്‍  പരുക്കേറ്റതിനാലാണു ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തതെന്നു പൊലീസ് പറഞ്ഞു. യുവാവിന്റെ ചികിത്സയ്ക്ക് ഇതുവരെ 40000 രൂപ ചെലവായി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മദ്യവിലയെച്ചൊല്ലി തർക്കം, ഒടുവിൽ പൊട്ടിയത് ബിയർ കുപ്പി; മിന്നൽ ആക്രമണത്തിന്റെ ഞെട്ടലിൽ ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts