നഗരത്തിൽ വാക്‌സിൻ ക്ഷാമം ഉണ്ടെന്ന് സമ്മതിച്ച് ബി.ബി.എം.പി ചീഫ് കമ്മീഷണർ;18-45 വയസുള്ളവരുടെ കുത്തിവെയ്പ് താൽക്കാലികമായി നിർത്തിവച്ചു.

ബെംഗളൂരു: നഗരത്തിൽ  കോവിഡ് വാക്‌സിനുകളുടെ കുറവ് നേരിടുന്നുണ്ടെന്ന് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ബുധനാഴ്ച അറിയിച്ചു. വാക്സിനുകളുടെ കുറവ് ഉള്ളത് കൊണ്ട് ഏറ്റവും ആവശ്യമുള്ളവർക്ക് പരിഗണന കൊടുത്തുകൊണ്ട് വാക്സിനേഷൻ നൽകാൻ ബി ബി എം പി  തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

രണ്ടാമത്തെ ഡോസ് ലഭിക്കേണ്ടവർക്കും 45 വയസ്സിന് മുകളിലുള്ളവർക്കും മുൻഗണന നൽകുന്നു. മതിയായ ഡോസ്  വാക്സിൻ ലഭിച്ചു കഴിഞ്ഞാൽ 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകും,” എന്ന് ഗുപ്ത പറഞ്ഞു.

  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി

എല്ലാ പൗരന്മാരും കോവിൻ പോർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്നും ഷെഡ്യൂൾ നിശ്ചയിച്ചതിനുശേഷം മാത്രമേ വാക്സിൻ കേന്ദ്രങ്ങൾ സന്ദർശിക്കാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ ധാരാളം ആളുകൾ ഒത്തുകൂടുന്നത് തടയുവാൻ ഇത് സഹായിക്കും.

കൂടാതെ, സ്വകാര്യ ആശുപത്രികളിലെ ഏതാനും വാക്സിൻ കേന്ദ്രങ്ങളിൽ വാക്സിൻ ക്ഷാമം ഉള്ളതിനാൽ, ചില ആശുപത്രികളിൽ മാത്രമാണ് വാക്സിനേഷൻ നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ബെംഗളൂരുവിലെ പലയിടങ്ങളിലും തുടർച്ചയായ രണ്ടാം ദിവസവും കനത്ത മഴ; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നാളെ മുതൽ 18 -45 വയസുകാരുടെ കുത്തിവെയ്പ് താൽക്കാലികമായി നിർത്തിവച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
[masterslider id="10"]

Related posts