നഗരത്തിലെ കോവിഡ് രോഗികൾക്ക് ഓക്സിജൻ ഇനി വീട്ടിലെത്തും

ബെംഗളൂരു: നഗരത്തിലെ കോവിഡ് രോഗികൾക്ക് ഓക്സിജൻ ഇനി വീട്ടിലെത്തും. ഓക്സിജൻ ആവശ്യമാകുന്ന രോഗികളുടെ വീട്ടിലേക്ക് ഓക്സിജൻ കോൺസൻട്രേറ്ററുകൾ എത്തിച്ചു നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

ഓക്സിജൻ കോവിഡ് രോഗികളുടെ വീടുകളിലെത്തിക്കുന്നത് ഓൺ ലൈൻ ടാക്സി സർവീസായ ‘ഒല’യുടെ സഹകരണത്തോടെയാണ്. ഒലയുടെ ടാക്സിവാഹനങ്ങൾ ഇതിനുവേണ്ടി ഉപയോഗപ്പെടുത്തും. ഗിവ് ഇന്ത്യ ഫൗണ്ടേഷന്റെ സഹകരണവുമുണ്ട്.

ഓക്‌സിജൻ ആവശ്യംവരുന്ന രോഗികൾക്ക് ഒല ആപ്പ് വഴി കോൺസൻട്രേറ്റർ വീടുകളിലേക്ക് വരുത്തിക്കാം. നഗരത്തിലെ മല്ലേശ്വരം, കോറമംഗല എന്നിവിടങ്ങൾ കേന്ദ്രമായി ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ഉപമുഖ്യമന്ത്രി ഡോ. സി.എൻ. അശ്വത് നാരായൺ നിർവഹിച്ചു.

  ബെംഗളൂരുവിൽ നടൻ ദർശന്റെ മകൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് വിജയലക്ഷ്മി

പദ്ധതി നഗരത്തിൽ എല്ലായിടത്തേക്കും വ്യപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 500 ഓക്സിജൻ കോൺസെൻട്രേറ്ററുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. നിലവിൽ സൗജന്യമായാണ് ഓക്സിജനെത്തിക്കുന്നത്.

ഓക്സിജൻ കോൺസൻട്രേറ്റർ നൽകുമ്പോൾ സെക്യൂരിറ്റിയായി 5000 രൂപ നൽകണം. ആവശ്യം കഴിഞ്ഞ കോൺസൻട്രേറ്റർ മടക്കി നൽകുമ്പോൾ തുക തിരച്ചുകൊടുക്കും.

ആശുപത്രികളിൽ കോവിഡ് രോഗികളുടെ ആധിക്യം മൂലം സമയത്ത് ഓക്സിജൻ ലഭ്യമാക്കാൻ കഴിയാതെ വരുന്ന സാഹചര്യവുമാണിപ്പോൾ. ഇതിനു പരിഹാരമായാണ് പദ്ധതി നടപ്പാക്കുന്നത് എന്ന് ഉപമുഖ്യമന്ത്രി വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യലഹരിയിൽ യുവതി പോലീസിനെ ആക്രമിച്ചു; കൂടെ അസഭ്യവർഷവും; വനിതാ പി.എസ്.ഐയ്ക്ക് മർദ്ദനം
[masterslider id="10"]

Related posts