ജനങ്ങൾ കോൺഗ്രസിനെതിരെ വോട്ട് ചെയ്യും ; സ്മൃതി ഇറാനി 

ബെംഗളൂരു: വരാനിരിക്കുന്ന  നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ കോൺഗ്രസിന് എതിരെ വോട്ട് ചെയ്യും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഒരു ഹിന്ദു വിദ്വേഷിയായ പാർട്ടിയാണ് കോൺഗ്രസ്‌ എന്നും സ്മൃതി ഇറാനി പറഞ്ഞു. കർണാടകയിൽ അധികാരത്തിലെത്തിയാൽ ബജ്റംഗ്ദളിനെയും പോപ്പുലർ ഫ്രണ്ട് ഇന്ത്യയെയും നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർണാടകയിലെ കോൺഗ്രസിനെ ഹിന്ദു വിദ്വേഷമുള്ള പാർട്ടിയെന്ന് സ്മൃതി ഇറാനി വിശേഷിപ്പിച്ചത്. ഹിന്ദുക്കളുടെ എതിരാളിക്കു എതിരെ ബിജെപി പോരാടുമെന്നും ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോൺഗ്രസിന്റെ ഭീഷണിയെ സൂചിപ്പിച്ചുകൊണ്ട് സ്മൃതി ഇറാനി വ്യക്തമാക്കി. കോൺഗ്രസ്‌ ഹിന്ദു വിദ്വേഷിയാണ് എന്നത് അവരുടെ പ്രകടനപത്രികയിൽ വ്യക്തമാണ് എന്നും…

Read More

ഖാർഗെയ്ക്കും കുടുംബത്തിനുമെതിരെ വധഭീഷണി, പിന്നിൽ ബിജെപി യോ?

ഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെയും കുടുംബത്തെയും വധിക്കാന്‍ ബിജെപി ശ്രമിച്ചെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് ചിത്താപുരിലെ ബിജെപി സ്ഥാനാര്‍ഥി മണികാന്ത് റാത്തോഡിന്‍റെ ശബ്ദരേഖ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പുറത്തുവിട്ടു. ഫോണില്‍ കൂടി മറ്റൊരാളുമായി സംസാരിക്കവെയാണ് മണികാന്ത് ഇപ്രകാരം പറഞ്ഞത്. ഖാര്‍ഗെയെയും കുടുംബത്തെയും കുറിച്ച്‌ മോശമായി പറയുന്നതും തുടര്‍ന്ന് ഖാര്‍ഗയെ തീര്‍ത്തുകളയുമെന്ന് മണികാന്ത് റാത്തോഡ് പറയുന്നതുമാണ് ശബ്ദരേഖയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയില്‍ റോഡ് ഷോ നടത്തുന്നതിനിടെയാണ് കോണ്‍ഗ്രസ് ഗുരുതര ആരോപണമുന്നയിച്ചത്. മല്ലിരാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെ മത്സരിക്കുന്ന മണ്ഡലമാണ്…

Read More

ബജ്റംഗദളിനെ നിരോധിക്കാൻ കോൺഗ്രസിനാവില്ല ; ഷെട്ടാർ

ബെംഗളൂരു: അധികാരത്തിലെത്തിയാല്‍ തീവ്രഹിന്ദു സംഘടനയായ ബജ്റംഗ്ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം അതിരുവിട്ടതാണെന്ന് ജഗദീഷ് ഷെട്ടാര്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി.വിട്ട ഷെട്ടാര്‍ ഹുബ്ബള്ളി ധാര്‍വാര്‍ഡ് സെന്‍ട്രല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. കോണ്‍ഗ്രസിനായി ലിംഗായത്ത് ജില്ലകളില്‍ പ്രചാരണത്തിന് പോയിരുന്ന ഷെട്ടാര്‍ ഇന്നലെയാണ് ഹുബ്ബള്ളിയിലെ കേശവപുര മഥുര എസ്റ്റേറ്റിലെ വീട്ടില്‍ തിരിച്ചെത്തിയത്.വീട്ടില്‍ അനുയായികളുടേയും നേതാക്കളുടേയും മാധ്യമങ്ങളുടേയും തിരക്കായിരുന്നു. ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് മറുപടി നോക്കുകയായിരുന്നു അദ്ദേഹം. അത് ഒഴിവാക്കാമായിരുന്നു. ഒരു ദേശീയ പ്രസ്ഥാനത്തേയും നിരോധിക്കാന്‍…

Read More

അവസാനഘട്ട പ്രചരണത്തിന് മൂകാംബികയിൽ നിന്നും തുടക്കം കുറിച്ച് അനിൽ ആന്റണി

ബെംഗളൂരു: തിരഞ്ഞെടുപ്പിൽ അവസാനഘട്ട പ്രചാരണത്തിനായി അനിൽ കെ ആന്റണി. തുടക്കം മൂകാബിക ക്ഷേത്രത്തിൽ ദർശനം നടത്തി. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ പ്രാർത്ഥനകൾക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചതെന്ന് അനിൽ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് അനിൽ എത്തുന്ന ആദ്യ പരിപാടിയാണ് കൊല്ലൂരിലേത്. കർണാടക തിരഞ്ഞെടുപ്പോടെ ബിജെപിയുടെ പ്രവർത്തനങ്ങളിൽ സജീവമാകുകയാണ്. എന്നാൽ അനിൽ കെ ആന്റണിയുടെ ക്ഷേത്രദർശനത്തെ വിമർശിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് പലരും. ക്രൈസ്തവ വിശ്വാസിയായ അനിലിന്റെ ക്ഷേത്രദർശനത്തെയാണ് വിമർശിക്കുന്നത്. അനിലിന്റെ ദർശനത്തിന് ശേഷം ക്ഷേത്രത്തിൽ അടിച്ചു തളിക്കാൻ വരും…

Read More

ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയത് വികസനം ലക്ഷ്യം കണ്ട് മാത്രം ; ലക്ഷ്മൺ സാവദി 

ബെംഗളുരു : സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബിജെപിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്ന മുൻ ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവ്ധി ഇത്തവണ ശക്തമായ മത്സരമാണ് നേരിടുന്നത്. നാടിൻറെ വികസനത്തിനാണ് ഇപ്പോൾ വന്നതെന്നും ജയിച്ചാൽ ലഭിക്കുന്ന സ്ഥാനത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും അത്നി മണ്ഡലത്തിലെ പ്രചാരണത്തിനിടെ സാവദി പറഞ്ഞു. എന്നാൽ വിജയം ആവർത്തിക്കുമെന്നാണ് എതിർസ്ഥാനാർത്ഥിയും സിറ്റിംഗ് എംഎൽഎ ആയ മഹേഷ് കാന്തള്ളിയുടെ ആത്മവിശ്വാസം. 2018ൽ രണ്ട് പാർട്ടികളിൽ നേർക്കുനേർ മത്സരിച്ചവർ തന്നെയാണ് ഇത്തവണ പാർട്ടി മാറി നേർക്കുനേർ വരുന്നത്. അമ്പതിനായിരം വോട്ടിൻറെ ഭൂരിപക്ഷത്തിന് ജയിക്കുമെന്ന് സാവധിയുടെ ആത്മവിശ്വാസം. കഴിഞ്ഞ…

Read More

ഹനുമാന്റെ ആശയങ്ങൾ പ്രചരിപ്പിക്കും, ക്ഷേത്രങ്ങൾ നിർമ്മിക്കും ; ഡി.കെ ശിവകുമാർ 

ബെംഗളൂരു: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അരങ്ങേറിക്കൊണ്ടിരിക്കുന്ന ബജ്റംഗദൾ വിവാദം അവസാനിപ്പിക്കാൻ ഒരുങ്ങി കോൺഗ്രസ്‌. കർണാടകയിൽ ഹനുമാൻ ക്ഷേത്രങ്ങൾ നിർമ്മിക്കുമെന്ന് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ ഡി.കെ ശിവകുമാർ പറഞ്ഞു. ഹനുമാന്റെ ജന്മസ്ഥലം എന്ന് വിശ്വസിക്കുന്ന അഞ്ജനാദ്രിക്കായി പ്രത്യേക പദ്ധതികൾ തയ്യാറാക്കും. കർണാടകയിൽ നിലവിലുള്ള ഹനുമാർ ക്ഷേത്രങ്ങൾ വികസിപ്പിക്കും. ഹനുമാന്റെ ആശയങ്ങൾ പ്രചരിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഡി. കെ ശിവകുമാർ പറഞ്ഞു. അധികാരത്തിലെത്തിയാൽ സംസ്ഥാനത്തുടനീളമുള്ള ഹനുമാൻ ക്ഷേത്രങ്ങൾ വികസിപ്പിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഡി.കെ ശിവകുമാർ പറഞ്ഞു. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഹനുമാൻ ക്ഷേത്രങ്ങൾ പണിയും. നിയമസഭാ…

Read More

വോട്ട് ചെയ്യുമ്പോൾ ‘ജയ് ഹനുമാൻ ‘വിളിക്കൂ ; പ്രധാനമന്ത്രി

ബെംഗളൂരു: വോട്ടെടുപ്പിൽ ‘ജയ് ബജ്റംഗ് ബലി’ (ജയ് ഹനുമാൻ) മുദ്രാവാക്യം മുഴക്കി കോൺഗ്രസിനെ വോട്ടെടുപ്പിൽ തോൽപ്പിക്കണമെന്ന് ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോൺഗ്രസിനെ പാഠം പഠിപ്പിക്കാൻ പോളിങ് ബൂത്തിൽ ചെന്ന് വോട്ടിങ് മെഷീനിൽ വിരലമർത്തുമ്പോൾ ‘ജയ് ഹനുമാൻ’ എന്ന് മുദ്രാവാക്യം മുഴക്കൂ -മോദി ആവശ്യപ്പെട്ടു. വിദ്വേഷ-വർഗീയ പ്രചാരണം നടത്തുന്ന ബജ്റംഗ് ദളിനെയും പോപ്പുലർ ഫ്രണ്ടിനെയും പോലുള്ള സംഘടനകളെ നിരോധിക്കുമെന്ന് കോൺഗ്രസ്‌ പ്രകടന പത്രികയിൽ പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയാണ് മോദിയുടെ ആഹ്വാനം. കോൺഗ്രസിന്റെ അഴിമതി തടഞ്ഞതിനായാണ് നേതാക്കൾ എന്നെ ചീത്തവിളിക്കുന്നതെന്നും മോദി പറഞ്ഞു. കോൺഗ്രസിന്റെത് ചീത്തവിളി…

Read More

മൂന്നര വർഷത്തിനിടെ ബിജെപി സർക്കാർ 1.5 ലക്ഷം കോടി കൊള്ളയടിച്ചു ; പ്രിയങ്ക ഗാന്ധി

ബെംഗളൂരു:സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ കഴിഞ്ഞ മൂന്നര വർഷത്തിനിടെ 1.5 ലക്ഷം കോടി കൊള്ളയടിച്ചെന്ന് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബുധനാഴ്ച നടന്ന വിവിധ പ്രചാരണ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അവർ . ’40 ശതമാനം കമീഷൻ’ സർക്കാറാണ് സംസ്ഥാനം ഭരിക്കുന്നത്. ഇതിലൂടെയാണ് ബി.ജെ.പി സംസ്ഥാനത്തെ കൊള്ളയടിച്ചത്. കൊള്ളയടിച്ച പണം ഉണ്ടായിരുന്നെങ്കിൽ 100 ​​ഓൾ ഇന്ത്യ മെഡിക്കൽ സയൻസ് ആശുപത്രികൾ, 30,000 സ്മാർട്ട് ക്ലാസ് റൂമുകൾ, 30 ലക്ഷം പാവപ്പെട്ടവർക്ക് വീടുകൾ തുടങ്ങിയവ നിർമ്മിക്കാമായിരുന്നു. അതുകൊണ്ടാണ് ഈ ജനങ്ങളുടെ കാര്യങ്ങൾ പറയാൻ ഇപ്പോൾ ബി.ജെ.പിക്ക്…

Read More

തിരഞ്ഞെടുപ്പ് ചിഹ്നം കൈ എങ്കിലും മുറിയിലെ ചുമരിൽ മോദിയും അമിത് ഷായും

ബെംഗളൂരു:മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടറിന്റ തിരഞ്ഞെടുപ്പ് ചിഹ്നം കൈപ്പത്തിയായെങ്കിലും ചിന്തയിൽ താമര വാട മലരായി തുടരുന്നതായി സൂചന നൽകുകയാണ് അദ്ദേഹത്തിന്റെ ഓഫീസ് ചുമരുകൾ. ഓഫീസ് മുറിയിൽ ചില്ലിട്ട് തൂക്കിയ പടം പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും തമ്മിലുണ്ടായിരുന്ന അടുപ്പത്തിന്റെ അടയാളം. ഇടതുഭാഗം ചുമരിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കൊപ്പം കുടുംബം. മാധ്യമപ്രവർത്തകർക്കും ഹുബ്ബള്ളി മണ്ഡലത്തിൽ പ്രചാരണത്തിന് എത്തുന്നവർക്കും കൗതുകമാണ് ഈ ഓഫീസ്. ‘പെട്ടെന്നുള്ള പാർട്ടി മാറ്റത്തിനൊപ്പം പഴയ നേതാക്കളെ പറിച്ചെറിയുന്നത് അത്ര നന്നല്ല. എനിക്ക് അങ്ങിനെ ചെയ്യാൻ കഴിയില്ല’, ഗൗരവം സ്ഥായിഭാവമായ മുഖത്ത്…

Read More

കോൺഗ്രസ്‌ പ്രചാരണത്തിനായി നടൻ കമൽ ഹാസൻ നഗരത്തിൽ 

ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥികൾക്കായി പ്രചാരണം നടത്താൻ മെയ്‌ 6 ന് നടൻ കമൽ ഹാസൻ നഗരത്തിൽ എത്തും. ശിവാജി നഗർ, ഗാന്ധി നഗർ, ചാമരാജ് നഗർ, ആർആർ നഗർ, രാജാജി നഗർ, പുലികേശി നഗർ മണ്ഡലങ്ങളിൽ കോൺഗ്രസ്‌ സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ നടൻ പങ്കെടുക്കും.

Read More
Click Here to Follow Us