തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്ക് പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഈ മാസം 24-ാം തീയതി ആരംഭിക്കുന്ന ഓണം പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. സെപ്റ്റംബർ 12 നാണ് സ്കൂൾ വീണ്ടും തുറക്കുക.
Read MoreTag: CLASS
1-5 വരെയുള്ള ക്ലാസുകൾ ആരംഭിച്ചു; മധുരം നൽകി ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കുരുന്നുകൾ ക്ലാസിലേക്ക്
ബെംഗളുരു; സംസ്ഥാനത്ത് ഒന്നര വർഷത്തിന് ശേഷം കുരുന്നുകൾ സ്കൂളിലേക്ക് മടങ്ങിയെത്തി. 2020 മാർച്ചിലാണ് സ്കൂളുകൾ കോവിഡ് പ്രതിസന്ധിയെ തുടർന്ന് അടച്ചത്. സ്കൂളിലേക്കെത്തിയ വിദ്യാർഥികൾക്ക് പൂച്ചെണ്ടും മധുരവും നൽകി, ഏതാനും സ്കൂളുകളിൽ ബാൻഡ് മേളവും കുരുന്നുകളെ വരവേൽക്കാൻ തയ്യാറാക്കിയിരുന്നു. മാസ്ക് ധരിച്ച്, സാമൂഹിക അകലം ഉറപ്പാക്കിയാണ് കുട്ടികൾ സ്കൂളിലെത്തിയത്. കൂട്ടുകാരെ ഏറെ നാളുകൾക്ക് ശേഷം കണ്ട കുട്ടികൾ ഏറെ സന്തോഷത്തിലാണ്. കൂടാതെ സംസ്ഥാനത്തെ എല്ലാ പ്രൈമറി സ്കൂളുകളിലും ഇതോടെ ക്ലാസുകൾ പുനരാരംഭിച്ചു. സ്വകാര്യ സ്കൂളുകൾ ഭൂരിഭാഗവും ദീപാവലി അവധിക്ക് ശേഷമായിരിയ്ക്കും തുറക്കുക. നവംബർ 2 മുതൽ…
Read Moreബെംഗളുരുവിൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നത് വൈകും
ബെംഗളുരു; സർവ്വകലാശാലകളിലെ ഒന്നാം വർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നത് വൈകുമെന്ന് റിപ്പോർട്ടുകൾ. ഒക്ടോബർ ഒന്ന് മുതൽ ഒന്നാം വർഷ ബിരുദ ക്ലാസുകൾ തുടങ്ങാനാണ് ആദ്യം ലക്ഷ്യമിട്ടിരുന്നതെങ്കിലും തീരുമാനം മാറ്റുകയായിരുന്നു. മറ്റ് ക്ലാസുകളിലെ വിദ്യാർഥികളുടെ ഉത്തര പേപ്പർ അടക്കമുള്ളവ മൂല്യനിർണ്ണയം നടത്താൻ ഉള്ളതിനാലാണിത്. ബെംഗളുരു സർവ്വകലാശാല 18 നും , ബെംഗളുരു നോർത്ത് , ബെംഗളുരു സിറ്റി സർവ്വകലാശാലകൾ 21നും നൃപതുംഗ സർവ്വകലാശാല 7നും ക്ലാസുകൾ ആരംഭിക്കും.
Read Moreസ്കൂളിലെത്തി ആറാം ക്ലാസ് മുതലുള്ള വിദ്യാർഥികൾ; ആശങ്കയോടെ മാതാപിതാക്കൾ
ബെംഗളുരു; മുഴുവൻ ഹാജർ നിലയോടെ ആറാം ക്ലാസ് മുതലുള്ള ക്ലാസുകൾ പ്രവർത്തിച്ച് തുടങ്ങിയതോടെ സർക്കാർ സ്കൂളുകളിൽ ഹാജർ നില മെച്ചപ്പെട്ടതായി കണക്കുകൾ വ്യക്തമാക്കുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് എല്ലാ കുട്ടികളുമായി ക്ലാസുകൾ പുനരാരംഭിക്കാമെന്ന് നിർദേശം നൽകിയിരുന്നെങ്കിലും ഭൂരിഭാഗം രക്ഷിതാക്കളും മക്കളെ സ്കൂളിലേക്ക് അയക്കാൻ വിസമ്മതിക്കുകയാണ്. കൂടാതെ ഇലക്രോണിക് സിറ്റിയിലും, കോലാറിലും മാണ്ഡ്യയിലും 3 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടത് സ്കൂൾ – കോളേജ് മാനേജ്മെന്റുകളുടെ ആശങ്ക വർധിപ്പിക്കുന്നു. സ്കൂൾ വിദ്യാർഥികളിൽ സ്കൂളിൽ എത്താത്തവർക്ക് ഓൺലൈൻ ക്ലാസുകളും അല്ലാത്തവർക്ക് ഓഫ് ലൈൻ ക്ലാസുകളും എടുക്കേണ്ടതായിട്ടുള്ളതിനാൽ…
Read Moreബെംഗളുരുവിലെ കോവിഡ് പ്രതിസന്ധി; ഫലപ്രദമാകാതെ ഓൺലൈൻ മേള ക്ലാസുകൾ
ബെംഗളുരു; കോവിഡ് തീർത്ത പ്രതിസന്ധിയിൽ നിലച്ചത് നഗരത്തിൽ സജീവമായിരുന്ന ചെണ്ടമേളം ക്ലാസുകൾ. മികച്ച വരുമാനമാർഗമായിരുന്നു പലർക്കും ചെണ്ടമേളം ക്ലാസുകൾ. കോടിഹള്ളി, മഡിവാള, ജാലഹള്ളി എന്നിവിടങ്ങളിൽ ക്ഷേത്രങ്ങളോടനുബന്ധിച്ച് നടന്നിരുന്നത് മികച്ച ചെണ്ടമേളം ക്ലാസുകളായിരുന്നു. ഇതിനിടയിൽ കോവിഡ് പ്രശ്നങ്ങൾ കാരണം ചെണ്ടമേളം പഠിച്ചിറങ്ങിയവർക്ക് അരങ്ങേറ്റം നടത്താനും സാധിച്ചില്ല. എന്നാൽ ഒരു വിഭാഗം ആൾക്കാർ ക്ലാസ് ഓൺലൈനിലൂടെ നടത്താൻ മുന്നോട്ട് വന്നെങ്കിലും അവ ഫലപ്രാപ്തിയിലെത്തിയില്ലെന്ന് ചെണ്ട മേളം പഠിപ്പിക്കുന്ന ആശാൻമാർ പറയുന്നു. നിലവിൽ ഓൺലൈൻ ക്ലാസ് അരങ്ങേറ്റം കഴിഞ്ഞ് തുടർ പഠനം നടത്തുന്നവർക്ക് മാത്രമേ ഉപകാരമാകുന്നുള്ളൂ എന്ന് ആശാൻമാർ…
Read Moreആൺകുട്ടികളോട് സംസാരിച്ചതിന് പത്താം ക്ലാസുകാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു സഹപാഠി; ഞെട്ടി നാട്ടുകാർ
ബെംഗളുരു; സഹപാഠികളായ ആൺ സുഹൃത്തുക്കളോട് സംസാരിച്ചുവെന്നതിന്റെ പേരിൽ പത്താം ക്ലാസുകാരൻ പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു. സംഭവത്തിൽ വധശ്രമത്തിന് പോലീസ് കേസെടുത്തു. ബെംഗളുരു ജയനഗറിലാണ് 16 വയസുകാരി അക്രമണത്തിന് ഇരയായത്. ഇതോടെ ആൺകുട്ടി സ്വയം മുറിവേൽപ്പിച്ച് ആത്മഹത്യാ ശ്രമവും നടത്തിയെങ്കിലും ബന്ധുക്കളുടെ അവസരോചിതമായ ഇടപെടലിലൂടെ ഇരുവരെയും രക്ഷിക്കുകയായിരുന്നു. ഇരുവരും സ്കൂൾ വിദ്യാർഥികളാണ്, കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. സ്കൂളിലെ മറ്റ് ആൺകുട്ടികളോട് സംസാരിക്കുന്നതിനെ ചൊല്ലി ആൺകുട്ടി പെൺകുട്ടിയെ ചോദ്യം ചെയ്യുകയും പ്രകോപിതനായി കത്തി ഉപയോഗിച്ച് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിക്കുകയും…
Read Moreയാത്രക്കാർക്ക് ആശ്വാസം; കേരളത്തിലേക്കുള്ള നിരക്കുകളിൽ ഇളവ് വരുത്തി ആർടിസി
ബെംഗളുരു; കോവിഡ് കാലത്ത് ആശ്വാസവാർത്തയുമായി കർണ്ണാടക ആർടിസി രംഗത്ത്. കേരളത്തിലേക്കുള്ള സർവ്വീസ് നടത്തുന്ന മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസിന്റെ നിരക്ക് പത്തുശതമാനത്തോളമാണ് കുറച്ചിരിക്കുന്നത്. 130 രൂപയോളം കുറവ് ഇതോടെ ഉണ്ടാകും. ബെംഗളുരുവിൽ നിന്നും തൃശ്ശൂരിലേക്കും എറണാകുളത്തേക്കുമാണ് മൾട്ടി ആക്സിൽ അംബാരി ഡ്രീം ക്ലാസ് ബസ് സർവ്വീസ് നടത്തുന്നത്. പത്തു ശതമാനത്തോളം നിരക്കുകളിൽ കുറവ് വരുത്തിയതോടെ എറണാകുളത്തേക്ക് 1330 രൂപയിൽ നിന്ന് 1200 രൂപയായും തൃശ്ശൂരിലേക്ക് 1220 രൂപയിൽ നിന്ന് 1100 രൂപയായും കുറവ് വരും.
Read Moreകർശന ഉപാധികളോടെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ അനുമതി നൽകി വിദഗ്ദ സമിതി.
ബെംഗളുരു; ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ അനുമതി, ബന്ധനകളോടെ സ്കൂളുകൾ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കുന്നതിൽ തെറ്റില്ലെന്ന് വിദ്യാഭ്യാസവകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. എന്നാൽ സാങ്കേതിക വിദ്യയില്ലെന്ന കാരണത്തിൽ വിദ്യാർഥികൾക്ക് ക്ലാസുകൾ ലഭ്യമല്ലാത്ത സാഹചര്യമുണ്ടാകരുതെന്നതുൾപ്പെടെയുള്ള നിർദേശങ്ങളടങ്ങിയ റിപ്പോർട്ടാണ് സമർപ്പിച്ചത്. കർശനമായും രക്ഷിതാക്കളുടെ സാന്നിധ്യത്തിലായിരിക്കണം രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികളുടെ ക്ലാസെന്നും വിദഗ്ധസമിതി നിർദേശിച്ചു. ഓൺലൈൻ ക്ലാസോ റെക്കോഡ് ചെയ്ത ക്ലാസുകളോ വിദ്യാർഥികൾക്ക് ലഭ്യമാക്കാം. ഓൺലൈൻ സംവിധാനങ്ങളുടെ ദുരുപയോഗം തടയാൻ സംവിധാനമൊരുക്കണമെന്നും നിർദേശമുണ്ട്. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസിന്റെ സാധ്യതകൾ വിലയിരുത്താനും മാർഗനിർദേശങ്ങൾ നൽകാനുമാണ് ആരോഗ്യവിദഗ്ധരെയും…
Read More