ബെംഗളൂരു: നഗര സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി 2000 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. നിലവിലുള്ള 7000 ക്യാമറകൾക്ക് പുറമെയാണിത്. നൂതന സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഇവ ഗുണമേന്മയുള്ള ദൃശ്യങ്ങൾ പകർത്തുമെന്ന് മന്ത്രി പറഞ്ഞു.
Read MoreTag: city
ഇലക്ട്രോണിക് സിറ്റിക്ക് സമീപം ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലുണ്ടായ ബൈക്കപകടത്തിൽ യാത്രക്കാരനായ തിരൂർ സ്വദേശി മരിച്ചു. തിരൂർ ബി.പി അങ്ങാടി പൈങ്ങോട്ടിൽ അബ്ദുൽ സലാമിന്റെയും നസീറയുടെയും മകനായ മുഹമ്മദ് മുസമ്മിലാണ് (23) മരിച്ചത്. തിങ്കളാഴ്ച രാത്രി 11.30 നായിരുന്നു അപകടം. മുസമ്മിൽ സഞ്ചരിച്ച ബൈക്ക് റോഡിൽ മറിയുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു മുസമ്മിൽ. സഹോദരി: മുബഷിറ.
Read Moreനഗരത്തിൽ പ്രണയദിനം ആഘോഷിക്കാൻ അനുവദിക്കരുത്, സിറ്റി പോലീസ് കമ്മീഷ്ണർക്ക് കത്ത്
ബെംഗളൂരു: നഗരത്തില്‍ ഒരു കാരണവശാലും പ്രണയദിനം ആഘോഷിക്കാന്‍ ആരെയും അനുവദിക്കരുതെന്ന് കാട്ടി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് കത്ത്. പ്രണയദിനം കൗ ഹഗ് ഡേയായി ആഘോഷിക്കാനുള്ള തീരുമാനം ഏറെ വിവാദമായതോടെ കേന്ദ്രം അത് പിന്‍വലിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ ആവശ്യവുമായി ഹിന്ദു ജനജാഗ്രത സമിതി രംഗത്തെത്തിയത്. പ്രണയദിനം പല പെണ്‍കുട്ടികളെയും പ്രണയക്കെണിയില്‍ വീഴ്ത്താനുളള ദിനമാണ്. പുല്‍വാമ ആക്രമത്തിന്റെ വാര്‍ഷിക ദിനത്തില്‍ പ്രണയദിനം ആഘോഷിക്കുന്നത് ശരിയല്ല. അതിനാല്‍ ഫെബ്രുവരി 14 മാതാപിതാക്കളെ ബഹുമാനിക്കുന്ന ദിനമായി ആഘോഷിക്കമെന്നാണ് ജനജാഗ്രത സമിതി നേതാവ് പ്രതികരിച്ചത്. ബംഗളൂരുവില്‍ പ്രണയദിനം ആഘോഷിക്കുന്നവര്‍ക്കെതിരെ ആക്രമണങ്ങള്‍…
Read Moreനഗരത്തിൽ 11 മേൽപ്പാലങ്ങൾ കൂടി; മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ബെംഗളൂരു: സാങ്കി റോഡ് വീതി കൂട്ടുന്നതിനും ഫ്‌ളൈ ഓവർ പദ്ധതിയും ബൃഹത് ബെംഗളൂരു മഹാനഗര പാലികയ്‌ക്കെതിരെ (ബിബിഎംപി) പൗര പ്രവർത്തകരും പ്രദേശവാസികളും ശക്തമായി രംഗത്തുവരുമ്പോൾ, നഗരത്തിനായി 11 മേൽപ്പാലങ്ങൾ കൂടി തന്റെ സർക്കാർ അംഗീകരിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. വ്യാഴാഴ്ച എച്ച്എഎൽ-സുരഞ്ജൻ ദാസ് റോഡ് അണ്ടർപാസ് പൊതുജനങ്ങൾക്കായി സമർപ്പിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രതിദിനം 5,000 പുതിയ വാഹനങ്ങൾ നഗരത്തിലെ റോഡുകളിൽ ഇറങ്ങുന്നുണ്ടെന്നും നഗരത്തിൽ പ്രതിദിനം 10 ലക്ഷത്തോളം ഫ്ലോട്ടിംഗ് ജനസംഖ്യ എത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എച്ച്എഎൽ-സുരഞ്ജൻ ദാസ് റോഡ് അണ്ടർപാസ്…
Read Moreനഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ
ബെംഗളൂരു: നഗരത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്യുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, സെപ്റ്റംബർ 30 വരെ നേരിയതോ മിതമായതോ ആയ മഴ തുടരും. കൂടാതെ ഇന്നത്തെ ദിവസത്തിലെ കൂടിയ താപനിലയും കുറഞ്ഞ താപനിലയും യഥാക്രമം 29.4 ഡിഗ്രി സെൽഷ്യസിനും 21.0 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും.
Read Moreകനത്ത മഴ: ട്രാക്ടറുകളിൽ സ്‌കൂളിലെത്തി നഗരത്തിലെ കുട്ടികൾ
ബെംഗളൂരു: കനത്ത മഴ ബെംഗളൂരുവിൽ വീണ്ടും വെള്ളത്തിനടിയിലായതോടെ, മോശം റോഡുകളെക്കുറിച്ചും മോശം ഡ്രെയിനേജിനെക്കുറിച്ചുമുള്ള ആശങ്കകൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വർന്നിരുന്നു. ഇത്തവണ സ്‌കൂൾകുട്ടികളെ കുറിച്ച് രക്ഷിതാക്കളും പൗരസംഘങ്ങളും തങ്ങളുടെ സങ്കടങ്ങൾ പറയുന്നുണ്ട്. ബുധൻ, വ്യാഴം ദിവസങ്ങളിൽ പാണത്തൂരിലെ റെയിൽവേ അണ്ടർബ്രിഡ്ജിലും ഗുഞ്ചൂർ-വർത്തൂർ റോഡിലും മറ്റ് നിരവധി പ്രദേശങ്ങളിലും സ്കൂൾ ബസുകൾ കുടുങ്ങിയതായിട്ടാണ് റിപ്പോർട്ടുകളുണ്ട്. സർജാപൂർ റോഡിലെ റെയിൻബോ ഡ്രൈവ് ലേഔട്ട് വീണ്ടും വെള്ളത്തിനടിയിലായി അതുകൊണ്ട് തന്നെ കുട്ടികൾക്ക് സ്കൂളിലെത്താൻ ട്രാക്ടർ ഉപയോഗിക്കേണ്ടിവന്നു. ട്രാക്ടറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായി…
Read Moreയുവാക്കളുടെ കഴിവിന്റെയും സ്വപ്നത്തിന്റെയും സംരഭത്തിന്റെയും കേന്ദ്രമാണ് ബെംഗളൂരു; പ്രധാന മന്ത്രി
ബെംഗളൂരു: സർക്കാർ നടപ്പാക്കുന്ന ചില പരിഷ്‌കാരങ്ങളും തീരുമാനങ്ങളും പദ്ധതികളും ആദ്യം അസുഖകരമെന്നു തോന്നാമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അവ രാജ്യത്തിനു ഗുണകരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബെംഗളൂരുവിൽ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഗ്നിപഥ് പദ്ധതിക്കെതിരായ കലാപത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരാമർശങ്ങൾ. പരിഷ്കാരങ്ങളുടെ പാതകൾ മാത്രമേ നമ്മെ പുതിയ ലക്ഷ്യങ്ങളിലേക്ക് നയിക്കൂ. സർക്കാരിന്റെ മാത്രം നിയന്ത്രണത്തിലായിരുന്ന ബഹിരാകാശ, പ്രതിരോധ മേഖലകൾ നാം തുറന്നു കൊടുത്തു. സർക്കാർ സൗകര്യങ്ങളൊരുക്കി നൽകുകയും പൗരന്മാരുടെ ജീവിതത്തിൽ ഇടപെടാതിരിക്കുകയും ചെയ്താൽ ഇന്ത്യയിലെ യുവത്വത്തിന് എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് ബെംഗളൂരു നമുക്ക് കാട്ടിത്തന്നിട്ടുണ്ട്. ഇന്ത്യൻ യുവാക്കളുടെ…
Read Moreകൗൺസിൽ തെരഞ്ഞെടുപ്പ്: മൈസൂരു സന്ദർശിക്കാൻ ഒരുങ്ങി മുഖ്യമന്ത്രി
ബെംഗളൂരു: കൗൺസിൽ തെരഞ്ഞെടുപ്പിൽ തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് വോട്ട് തേടി ബിജെപി, കോൺഗ്രസ്, ജെഡി(എസ്) എന്നീ മൂന്ന് പ്രധാന പാർട്ടികളുടെയും മുൻനിര നേതാക്കൾ പ്രചാരണം ശക്തമാക്കി. മുൻ മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യയും എച്ച്‌ഡി കുമാരസ്വാമിയും തങ്ങളുടെ പാർട്ടി സ്ഥാനാർത്ഥികൾക്കായി വോട്ട് തേടി നഗരത്തിലിറങ്ങുമ്പോൾ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്ന് (ജൂൺ 8) മൈസൂരിലെത്തും. രാവിലെ 9.30ന് ഹെലികോപ്റ്ററിൽ ബെംഗളൂരുവിലെ എച്ച്എഎൽ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന അദ്ദേഹം 10.20ന് മണ്ടക്കല്ലിലെ മൈസൂർ വിമാനത്താവളത്തിൽ ഇറങ്ങും. ബിജെപി സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ മുഖ്യമന്ത്രിയും പങ്കെടുക്കും. ആദ്യം രാവിലെ 11 മുതൽ…
Read Moreമഴയും മാലിന്യവും ചേർന്നപ്പോൾ നഗരജീവിതം ദുസ്സഹം!!
ബെംഗളൂരു: ദീപാവലിക്ക് ശേഷമുള്ള മഴയിലും മാലിന്യം കുമിഞ്ഞു കൂടിയതിനുമിടയിൽ നഗരജീവിതം ദുസ്സഹമാവുന്നു. ദീപാവലിയെ തുടർന്ന് ശുചീകരണ തൊഴിലാളികളും കരാറുകാരും അവധിയിൽ ആയതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പ്രധാന വ്യാപാര കേന്ദ്രങ്ങളായ കെ ആർ മാർക്കറ്റ് യശ്വന്തപുര, മല്ലേശ്വരം, ശിവാജിനഗർ എന്നിവിടങ്ങളിൽ ഉത്സവദിവസങ്ങളിൽ സാധരണ ഉണ്ടാവുന്നതിനേക്കാൾ മൂന്നിരട്ടി മാലിന്യമാണ് കുമിഞ്ഞു കൂടിയിരിക്കുന്നത്. ബാക്കിവരുന്ന പച്ചക്കറിയും പൂക്കളും റോഡരികിൽ അനധികൃതമായി തള്ളുന്നതാണ് മാലിന്യം ഇത്രയ്ക്കും കൂടാൻ വഴിവെച്ചിരിക്കുന്നത്. മാലിന്യം കൊണ്ട് നിറഞ്ഞ വീഥികളിൽ മഴ കൂടെ പെയ്തതോടെ മഴയിൽ മാലിന്യങ്ങൾ വ്യാപാര കേന്ദ്രങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുകിയെത്തുന്നത് പകർച്ചവ്യാധി…
Read Moreകൽക്കരി ക്ഷാമം; നഗരത്തിലും പവർ കട്ട്
ബെംഗളുരു; ബെംഗളുരുവിലെ വൈദ്യുതി വിതരണത്തെയും ഇപ്പോഴത്തെ കൽക്കരി ക്ഷാമം ബാധിക്കുമെന്ന് നഗരത്തിന്റെ വൈദ്യുതി വിതരണ ചുമതലയുള്ള ബെസ്കോം വ്യക്തമാക്കി . ഇതിന്റെ ആദ്യ പടിയായി ഏതാനും ഇടങ്ങളിൽ കഴിഞ്ഞ ദിവസം പവർകട്ട് ഏർപ്പെടുത്തുകയും ചെയ്തു. കൽക്കരി ക്ഷാമവും വൈദ്യുതി വിതരണവും നഗരത്തെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. കോറമംഗല, എച്ച്എസ്ആർ, ജയനഗർ എന്നിവിടങ്ങൾ ഉൾപ്പെടെ ഇരുന്നൂറിലേറെ സ്ഥലങ്ങളിലാണ് പകൽ വൈദ്യുതി വിതരണം തടസപ്പെട്ടത്. നഗരത്തിലെ 4 സോണുകളിലായാണ് വൈദ്യുതി തടസ്സപ്പെട്ടത്. വൈദ്യുതി ഉത്പാദനത്തിനായി കൂടുതൽ കൽക്കരി എത്തിക്കണമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ്…
Read More