ഓട്ടോക്കൂലി വർധിപ്പിക്കും, നടപടി യാത്രക്കാരുടെ സാഹചര്യം കൂടി പരി​ഗണിച്ച്: മന്ത്രി

ബെം​ഗളുരു; ദീർഘകാലമായുള്ള ആവശ്യം പരി​ഗണിച്ച് ന​ഗരത്തിലെ ഓട്ടോകൂലി വർധിപ്പിക്കുന്നു. റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെതാണ് തീരുമാനം. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം നിരക്കുകൾ എത്രയെന്ന് തീരുമാനിക്കുമെന്ന് ​ഗതാ​ഗത മന്ത്രി ബി ശ്രീരാമുലു അറിയിച്ചു. 2013 ലാണ് അവസാനം ഓട്ടോക്കൂലി വർധിപ്പിച്ചത്. ഇന്ധനവില അതിനുശേഷം കുത്തനെ കൂടുകയും , അറ്റകുറ്റപണികൾക്കുള്ള ചെലവ് ഉയരുകയും ചെയ്തതോടെ ചാർജ് വർധന ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരുടെ സാഹചര്യം കൂടി കണക്കിലെടുത്തായിരിക്കും നിരക്ക് വർധന നിശ്ചയിക്കുക.

Read More

ശ്രദ്ധിക്കുക; ബെം​ഗളുരുവിൽ മാലിന്യം വലിച്ചെറിഞ്ഞാൽ വൊളന്റിയർമാർ പിടികൂടും

ബെം​ഗളുരു; മാലിന്യം പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്നവരെ കയ്യോടെ പിടികൂടാൻ മാർഷലുമാർക്കൊപ്പം ഇനി മുതൽ വൊളന്റിയർമാരും രം​ഗത്ത്. ഇത്തരത്തിൽ 641 വൊളന്റിയർമാർക്കാണ് പരിശീലനം നൽകിയിരിക്കുന്നത്. മാലിന്യ നിർമാർജനത്തിൽ ന​ഗര വാസികളെക്കൂടി ഉൾപ്പെടുത്തുന്ന ശുചിമിത്ര പദ്ധതിയിൽ വൊളന്റിയർമാരാകാൻ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വന്നവരാണിവർ. ഓരോ വാർഡിലെയും ബ്ലോക്ക്, ലെയ്ൻ തലത്തിലുള്ള മാലിന്യ നിർമാർജനത്തിനും ബോധവത്ക്കരണത്തിനുമാണ് ഇവരുടെ സേവനം ഉപയോ​ഗപ്പെടുത്തുക. പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കാനും അധികാരം നൽകിയിരിക്കുന്ന ഇവർക്ക് ബിബിഎംപി തിരിച്ചറിയൽ കാർഡുകളും നൽകും.  

Read More

ഡെങ്കി പനി ഭീതി; 17 ദിവസത്തിനിടെ 596 പേർക്ക് രോ​ഗമോ? ആരോ​ഗ്യവകുപ്പിന്റെ കണക്കുകൾ അറിയാം

ബെം​ഗളുരു; കോവിഡ് കേസുകൾ ​ഗണ്യമായി കുറയവേ ന​ഗരത്തിൽ പരിഭ്രാന്തി പടർത്തി ഡെങ്കി പനി പടർന്നു പിടിക്കുന്നു. ഉഡുപ്പി, ദക്ഷിണകന്നഡ, കലബുറ​ഗി, ശിവമൊ​​​​ഗ എന്നിവിടങ്ങളിലും ഡെങ്കി പനിയുടെ വ്യാപനം ഉയർന്ന നിരക്കിലാണ്. സെപ്റ്റംബർ 1 മുതലുള്ള കണക്കുകളാണ് ആരോ​ഗ്യ വകുപ്പ് പുറത്ത് വിട്ടിരിക്കുന്നത്. കൂടാതെ 17 ദിവസത്തിനിടെ 596 പേർക്ക് രോ​ഗം സ്ഥിതീകരിച്ചു എന്ന ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഡി വൺ, ഡി ത്രീ, ഡി ഫോർ എന്നീ അപകടകാരികളായ വകഭേദമാണ് പടർന്നു പിടിക്കുന്നത്, ബെം​ഗളുരുവിൽ ഇതുവരെ ഡെങ്കി പനി കാരണം മരണം…

Read More

ഭാരവാഹന നിയന്ത്രണം നടപ്പായില്ല

ബെം​ഗളുരു: ഇലക്ട്രോണിക് സിറ്റി മേൽപാലത്തിൽ വാർഷിക അറ്റകുറ്റ പണികൾക്കായി ബാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പറഞ്ഞത് നടപ്പായില്ല. വാ​ഹനങ്ങൾ സാധാരണ പോലെ സർവ്വീസ് നടത്തി, ഇത് കമ്മീഷ്ണറുടെ അനുമതി ലഭിക്കാഞ്ഞിട്ടാണെന്നാണ് സൂചന.2019 മാർച്ച് 19 വരെയാണ് നിയന്ത്രണം നടപ്പാക്കുക.

Read More

പരിസ്ഥിതി സൗഹൃദ യാത്ര പ്രോത്സാഹിപ്പിക്കൽ; സൈക്കിൾ ഷെയറിംങ് സംവിധാനമെത്തി

ബെം​ഗളുരു: പരിസ്ഥിതി സൗഹൃദ യാത്ര മുൻനിർത്തി സൈക്കിൾ ഷെയറിംങെത്തി. ഇലക്ട്രോണിക് സിറ്റി ഇൻഡസ്ട്രിയൽ ടൗൺഷിപ്പിന്റെ നേതൃത്വത്തിലാണ് യുലുബൈക്സിന്റെ 200 സൈക്കിളുകൾ 20 പോയിന്റിൽ ഒരുക്കിയിരിക്കുന്നത്. ആവശ്യക്കാർക്ക് മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോ​ഗിക്കാം.

Read More

ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ ന​ഗരമായി ബെം​ഗളുരു

ബെം​ഗളുരു: ഇന്ത്യയിൽ ഏറ്റവും തിരക്കേറിയ ന​ഗരമേതെന്ന ചോദ്യത്തിന് അവസാനം. ഏറെ തിരക്കേറിയതും അതേ സമയം ​ഗതാ​ഗത കുരുക്കിൽ രണ്ടാം സ്ഥാനവുമാണ് ഈ ന​ഗരം സ്വന്തമാക്കിയിരിക്കുന്നത്. യുഎസ് ആസ്ഥാനമായ എൻബിഇആർ റിപ്പോർട്ടിലാണ് ബെം​ഗളുരു ഈ സ്ഥാനങ്ങളിൽ എത്തപ്പെട്ടത്. ​ഗതാ​ഗത കുരുക്കിൽ കൊൽക്കത്ത മാത്രമേ ബെം​ഗളുരുവിന് മുന്നിലുള്ളൂ.

Read More
Click Here to Follow Us