ഗുരുഗ്രാം: ബക്കറ്റിലെ ചൂടുവെള്ളത്തില്‍ വീണ് രണ്ടരവയസ്സുകാരന്‍ മരിച്ചു. ഹരിയാനയിലെ ഗുരുഗ്രാമിൽ ആണ് സംഭവം. സാരമായി പൊള്ളലേറ്റ കുട്ടിയെ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. കുട്ടിയുമായി വീടിന്റെ ടെറസിലെത്തിയ അമ്മ അവന്റെ സമീപത്തായി ബക്കറ്റില്‍ ചൂടുവെള്ളം വച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ ടെറസിലിരുത്തിയ ശേഷം അമ്മ ഇവിടെ നിന്ന് പോയി. അല്‍പനേരത്തിനകം തിരിച്ചുവന്നപ്പോഴാണ് കുട്ടിയെ ബക്കറ്റിലെ ചൂടുവെള്ളത്തില്‍ വീണനിലയില്‍ കണ്ടത്.
Read MoreTag: CHILD
കനാലിൽ വീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം
തൃശൂര്‍: തൃശൂരില്‍ കനാലില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. വെള്ളിക്കുളങ്ങര പടിഞ്ഞാക്കര വീട്ടില്‍ ജോബി മകൻ ഇവാൻ ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ തൃശൂര്‍ വെള്ളിക്കുളങ്ങരയിലാണ് സംഭവം. വെള്ളിക്കുളങ്ങരയിലെ കനാലില്‍ കുഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Read Moreകുഞ്ഞിനെ അബദ്ധത്തിൽ ഓവനിൽ വച്ച് മറന്നു; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
വാഷിംഗ്ടണ്‍: അമ്മയുടെ അശ്രദ്ധയിൽ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം. കുട്ടിയെ ഉറങ്ങുന്നതിനായി തൊട്ടിലിന് പകരം ഓവനില്‍ വെച്ച് മറക്കുകയായിരുന്നു അമ്മ. ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിവരം ലഭിച്ചതനുസരിച്ച് വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടിയുടെ ശരീരത്തിലും വസ്ത്രങ്ങളിലും തീപിടിച്ച് പൊള്ളലേറ്റിരുന്നു. ഓവനില്‍ നിന്ന് എന്തോ കരിയുന്നതിന്റെ മണം വന്നപ്പോഴാണ് അമ്മയ്ക്ക് കാര്യം മനസ്സിലായതെന്നും പോലീസ് പറയുന്നു. അതേസമയം എങ്ങനെയാണ് ഇത്തരത്തില്‍ ഒരു അബദ്ധം…
Read More6 വയസിനു മുകളിലുള്ള കുട്ടികൾ ഇരുചക്ര യാത്രയിൽ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ കർശന നടപടി
ബെംഗളൂരു: ഇരുചക്രവാഹനങ്ങളിൽ 6 വയസിനു മുകളിലുള്ള കുട്ടികൾ ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്താൽ നടപടി കർശനമാക്കുമെന്ന് ട്രാഫിക് പോലീസിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിൽ വാഹന പരിശോധന ശക്തമാക്കുമെന്നും നിയമം ലംഘിച്ചാൽ പിഴ ഈടാക്കുമെന്നും ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ അറിയിച്ചു.
Read Moreനീന്തൽ കുളത്തിൽ വീണ് പെൺകുട്ടി മരിച്ച സംഭവത്തിൽ 7 പേർ അറസ്റ്റിൽ
ബെംഗളൂരു :ഒന്നര മാസം മുമ്പ് വർത്തൂരിലെ അപ്പാർട്ട്മെൻ്റിലെ നീന്തൽക്കുളത്തിൽ വീണ പെൺകുട്ടി മരിച്ച സംഭവത്തിൽ ഒന്നര മാസത്തിന് ശേഷം ട്വിസ്റ്റ്. പെൺകുട്ടിയുടെ മരണത്തിന് കാരണക്കാരായ 7 പേരെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഡിസംബർ 28ന് രാത്രിയാണ് പെൺകുട്ടി നീന്തൽ കുളത്തിൽ വീണു മരിച്ചത്. പെൺകുട്ടിക്ക് നീന്താൻ അറിയാമായിരുന്നിട്ടും നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചതിൽ സംശയിച്ച് പിതാവ് പരാതി നൽകിയിരുന്നു. സംഭവം നടന്ന് ഒന്നര മാസത്തിന് ശേഷമാണ് പെൺകുട്ടിയുടെ മരണത്തിൽ വഴിത്തിരിവായത്. പെൺകുട്ടി മന്യ മരിച്ചിട്ട് ഒന്നരമാസം കഴിഞ്ഞിട്ടും അപ്പാർട്ട്മെൻ്റിൻ്റെ ഇലക്ട്രിക്കൽ റിപ്പോർട്ടും എഫ്എസ്എൽ റിപ്പോർട്ടും…
Read Moreകുട്ടികളിൽ ഹൃദയാഘാത മരണം കൂടുന്നു; കാരണങ്ങളും ലക്ഷണങ്ങളും ഇവയാണ്
ഈ അടുത്താണ് യുപിയില്‍ അഞ്ച് വയസ്സുകാരി ഹൃദയാഘാതം മൂലം മരിച്ചത്. കുട്ടി മൊബെെലില്‍ കാർട്ടൂണ്‍ കണ്ട് കൊണ്ടിരുന്നതിനിടെ ബോധരഹിതയായി വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പെട്ടെന്നുള്ള ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് ആശുപത്രി റിപ്പോർട്ടുകള്‍ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരമൊരു സംഭവം ഇതാദ്യമല്ല. അംറോഹ, ബിജ്‌നോർ ജില്ലകളിലായി ഇതിന് മുമ്പും കുട്ടികളും യുവാക്കളും സമാനമായ രീതിയില്‍ ഹൃദയാഘാതം മൂലം മരിച്ചിട്ടുള്ളതായി ഡോക്ടർമാർ പറഞ്ഞു. കുട്ടികളിലെ ഹൃദയാഘാതം- കാരണങ്ങള്‍ എന്തെല്ലാമെന്ന് അറിയാം… ഇന്ന് കുട്ടികളിലും ഹൃദയാഘാതം കൂടിവരുന്നതായി കണ്ടുവരുന്നുണ്ട്. കൊഗ്നീഷ്യല്‍ ഹാർട്ട് ഡിഫക്‌ട്‌സ് (Congenital…
Read Moreരണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു
കോഴിക്കോട്: രണ്ടുവയസുകാരി കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് ജില്ലയിലെ വടകരയിൽ ആണ് സംഭവം. കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്‍-ലിജി ദമ്പതികളുടെ മകള്‍ ഇവ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ഛര്‍ദിയെ തുടര്‍ന്ന് കുഞ്ഞ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുഞ്ഞിന് മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കുഴഞ്ഞു വീണ ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും ബന്ധുക്കള്‍ പറയുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇതിന്…
Read Moreപാർക്കിലെ സിമൻ്റ് ശിൽപം വീണ് ആറു വയസുകാരി മരിച്ചു
ബെംഗളൂരു: ശിവമോഗയ്ക്കടുത്തുള്ള മുദ്ദിനക്കൊപ്പ ട്രീ പാർക്കിൽ മാനിൻ്റെ രൂപത്തിലുള്ള സിമൻ്റ് ശിൽപം വീണ് ആറ് വയസുകാരി മരിച്ചതായി റിപ്പോർട്ട്. അമ്മയ്‌ക്കൊപ്പം പാർക്ക് സന്ദർശിക്കാനെത്തിയതായിരുന്നു സമീക്ഷ എന്ന പെൺകുട്ടി. ശിവമോഗയിലെ ഗാന്ധി ബസാർ സ്വദേശിയായ ഹരീഷാണ് പിതാവ്. പെൺകുട്ടി പാർക്കിൽ ഇരിക്കുന്നതിനിടെ ശിൽപം തലയിലേക്ക് വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ അമ്മ ആശുപത്രിയിൽ എത്തിച്ചു. ശിവമോഗയിലെ മക്‌ഗാൻ ആശുപത്രിയിൽ എത്തിയപ്പോഴേക്കും അവർ മരിച്ചു. പെൺകുട്ടിയുടെ മേൽ എങ്ങനെയാണ് ശിൽപ വീണതെന്ന് വ്യക്തമല്ല. 25 ഏക്കറിൽ പരന്നുകിടക്കുന്ന ട്രീ പാർക്ക് വനം വകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരാണ് നിയന്ത്രിക്കുന്നത്.…
Read Moreകളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണ് 4 വയസുകാരൻ മരിച്ചു
മലപ്പുറം: കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്ത് വീണ് നാല് വയസ്സുകാരൻ മരിച്ചു. കൊണ്ടോട്ടി മുള്ളമടക്കല്‍ ശിഹാബുദ്ദീൻ-റസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് ഐബക് ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഉടൻ വാഴക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം ഇന്ന് ഓമാനൂർ വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Read Moreസ്കൂൾ കെട്ടിടത്തിൽ നിന്നും വീണ് 4 വയസുകാരി മരിച്ച സംഭവത്തിൽ ദുരൂഹത; മലയാളി പ്രിൻസിപ്പൽ ഒളിവിൽ
ബെംഗളൂരു: നഗരത്തിലെ സ്കൂളില്‍ കെട്ടിടത്തില്‍ നിന്ന് വീണ് നാലു വയസുകാരി മരണപ്പെട്ട സംഭവത്തില്‍ ദുരൂഹത തുടരുന്നു. സ്കൂൾ പ്രിൻസിപ്പൽ ഒളിവിലെന്ന് റിപ്പോർട്ട്. മലയാളിയായ ജിയന്ന ആൻ ജിറ്റോ ആണ് കഴിഞ്ഞ ദിവസം മരിച്ചത്. കുഞ്ഞ് എങ്ങനെ കെട്ടിടത്തിൽ നിന്നും വീണു എന്നതിൽ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കാതിരുന്ന സ്കൂള്‍ അധികൃതർ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്ന് കുഞ്ഞിന്റെ അച്ഛനമ്മമാർ ആരോപിച്ചു. ചെല്ലകെരെയില്‍ ഉള്ള ഡിപിഎസ്സിലെ പ്രീ സ്കൂള്‍ വിദ്യാർത്ഥിനി ആയിരുന്നു ജിയന്ന ആൻ ജിറ്റോ എന്ന നാല് വയസുകാരി. ചൊവ്വാഴ്ച വൈകിട്ടോടെ കുഞ്ഞ്…
Read More