കൊച്ചി: നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടന്ന വധഗൂഢാലോചനക്കേസിലും അന്വേഷണം വേഗത്തിലാക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഒന്നര മാസം കൂടി സമയം അനുവദിച്ച ഹൈക്കോടതി ഇനി ദീര്‍ഘിപ്പിക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കാവ്യാ മാധവനെയടക്കമുള്ളവരെ ഉടൻ തന്നെ ചോദ്യം ചെയ്യാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം. സായി ശങ്കര്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകളുടെ ഫൊറന്‍സിക് പരിശോധനാഫലവും നിര്‍ണായകമാണ്. വധഗൂഡാലോചനാക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുളള ഗൂഡാലോചനയ്ക്കപ്പുറത്ത് ദിലീപ് നടത്തിയ നീക്കങ്ങളാണ് അന്വേഷണ സംഘം ഇനി പരിശോധിക്കുക. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും ഫോണിലെ വിവരങ്ങളുടെ പരിശോധന…
Read MoreTag: case
നടി കാവ്യാമാധവന്റെ ആവശ്യം ക്രൈംബ്രാഞ്ച് തള്ളി
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കാവ്യയെ ചോദ്യം ചെയ്യണമെന്ന് ക്രൈം ബ്രാഞ്ച് നേരത്തെ തന്നെ കാവ്യയെ അറിയിച്ചിരുന്നു. എന്നാൽ വീട്ടിൽ എത്തി ചോദ്യം ചെയ്യാൻ അസൗകര്യം ഉണ്ടെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു. എന്നാൽ സാക്ഷി എന്ന നിലയിലാണ് തന്നെ വിളിപ്പിച്ചിരിക്കുന്നതെന്നും മറ്റൊരു സ്ഥലത്ത് എത്താൻ ആവില്ലെന്നുമാണ് കാവ്യയുടെ നിലപാട്. നടിയെ ആക്രമിച്ച കേസിന്‍റെ ഗൂഡാലോചനയിൽ ദിലീപിന് പുറമേ കാവ്യ മാധവനും പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. തിങ്കളാഴ്ച രാവിലെ 11 ന് കാവ്യയോട് ആലുവ പൊലീസ് ക്ലബിൽ ഹാജരാകാനായിരുന്നു ക്രൈംബ്രാഞ്ചിന്‍റെ നിർദേശം. എന്നാൽ അസൗകര്യമുണ്ടെന്നും…
Read Moreനാളെ ഹാജരാകാൻ കഴിയില്ല ; കാവ്യ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അസൗകര്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ കാവ്യ അറിയിച്ചു. ചെന്നൈയില്‍ നിന്ന് തിരിച്ചെത്തിയിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന് നല്‍കിയ കത്തില്‍ പറയുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടില്‍വച്ച് ചോദ്യം ചെയ്യാമെന്ന് കാവ്യ മാധവന്‍ അറിയിച്ചു. കാവ്യയേയും സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും നാളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ചിന്റെ തീരുമാനം. കേസില്‍ എട്ടാം പ്രതി ദിലീപിനും കാവ്യ മാധവനും തുല്ല്യപങ്കുണ്ടെന്ന വിലയിരുത്തലിലാണ് തുടരന്വേഷണ സംഘം. നിഗൂഢമായ പല ചോദ്യങ്ങള്‍ക്കും…
Read Moreദിലീപിന്റെ കാർ കസ്റ്റഡിയിലെടുത്തു
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ കാര്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ദിലീപിന്റെ പദ്മസരോവരം വീട്ടിലെത്തിയാണ് അന്വേഷണ സംഘം കാര്‍ കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ സ്വിഫ്റ്റ് കാറാണ് കസ്റ്റഡിയിലെടുത്തത്. 2016ല്‍ പള്‍സര്‍ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ച വാഹനമാണിതെന്നും ഗൂഢാലോചനയിലെ പ്രധാന തെളിവാണ് ഈ കാറെന്നും അന്വേഷണ സംഘം പറയുന്നു. ദിലീപിന്റെ വീട്ടിലെത്തി പള്‍സര്‍ സുനി മടങ്ങിയത് ഈ കാറിലാണ്. വീട്ടില്‍വെച്ച് പള്‍സര്‍ സുനിയ്ക്ക് ദിലീപ് പണവും കൈമാറിയിരുന്നു. കാറില്‍ മടങ്ങുമ്പോൾ പള്‍സര്‍ സുനിയ്ക്കൊപ്പം ദിലീപിന്റെ സഹോദരന് അനൂപും ഉണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.
Read More40 പൈസയ്ക്ക് 4000 രൂപ പിഴ
ബെംഗളൂരു: ഭക്ഷണത്തിനു 40 പൈസ അധികം ഈടാക്കിയതുമായി ബന്ധപ്പെട്ട് പരാതി നൽകിയ ഹർജിക്കാരനെ ശിക്ഷിച്ച് കോടതി. റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം വാങ്ങിയപ്പോള്‍ 40 പൈസ അധികം വാങ്ങിയെന്നാരോപിച്ച് പരാതി നല്‍കിയ ഹര്‍ജിക്കാരനെയാണ് ഉപഭോക്തൃ കോടതി പിഴ ചുമത്തിയത് . ബെംഗളൂരു സ്വദേശിയായ മൂര്‍ത്തിക്കാണ് കോടതി പിഴ ചുമത്തിയത്. നിസ്സാര വിഷയം ഉന്നയിച്ച് കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയതിനാണ് പരാതിക്കാരന് 4,000 രൂപ പിഴ ചുമത്തിയത്. പ്രശസ്തിയ്‌ക്ക് വേണ്ടിയാണിയാള്‍ അനാവശ്യമായി പരാതി നല്‍കിയതെന്നും കോടതി അറിയിച്ചു. 40 പൈസ അധികം വാങ്ങിയത് വളരെ മോശമാണെന്നും ഇത്…
Read Moreഇഡി അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ അനധികൃത സ്വത്ത് സാമ്പാദന കേസ്
ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് എതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു. ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ രാജ്കുമാര്‍ റാമിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്. 36 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 2016 ഏപ്രിലില്‍ രാജ് കുമാറിന്റെ പേരില്‍ 1.18 ലക്ഷം രൂപയുടെ സമ്പാദ്യമാണ് ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന്റെ വീട്ടമ്മയായ ഭാര്യയുടെ പേരില്‍ 2020ൽ 57 ലക്ഷം രൂപയുടെ സമ്പാദ്യമുള്ളതായും കാണുന്നു. ഇക്കാലയളവില്‍ റാമിന്റെ ആകെ വരുമാനം 1.34 കോടി രൂപയും, ചെലവ് 1.16 കോടിയും…
Read Moreനടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളി.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി തള്ളി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. ഇതോടെ ക്രൈംബ്രാഞ്ചിന് ദിലീപ് അടക്കമുള്ള പ്രതികള്‍ക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോകാം. ഏപ്രില്‍ 15നകം തുടരന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് കണ്ടുവെന്നും അതിന് താന്‍ സാക്ഷിയാണെന്നുമായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസിലെ തുടരന്വേഷണവുമായി മുന്നോട്ടുപോയത്. എന്നാല്‍ വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള അന്വേഷണ സംഘത്തിന്റെ ദുരൂഹമായ നീക്കമാണ് അന്വേഷണ സംഘത്തിന്റെത് എന്നായിരുന്നു ദിലീപിന്റെ വാദം. തുടരന്വേഷണം…
Read Moreദിലീപിന്റെ ഹർജിയിൽ കക്ഷി ചേരാനുള്ള നടിയുടെ അപേക്ഷ കോടതി അംഗീകരിച്ചു.
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ കക്ഷി ചേരണമെന്ന അതിജീവിതയുടെ അപേക്ഷ കോടതി അംഗീകരിച്ചു. ഹര്‍ജിയില്‍ തന്നെ മൂന്നാം എതിര്‍കക്ഷിയാക്കി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്. ദിലീപിന്റെ ഹർജി തള്ളണമെന്നും നടി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തുടരന്വേഷണം റദ്ദാക്കണമെന്ന ഹർജിയെ എതിർത്ത് കേസിൽ കക്ഷി ചേരാനാണ് നടി അപേക്ഷ നൽകിയിരുന്നത്. തുടരന്വേഷണം റദ്ദാക്കണമെന്ന പ്രതിയുടെ ഹർജി നിലനിൽക്കില്ലെന്ന് ആക്രമണത്തിനിരയായ നടി ചൂണ്ടിക്കാട്ടുന്നു. കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസന്വേഷണത്തിലെ പാളിച്ചകൾ…
Read Moreഹിജാബ് വിവാദം: 15 പിയു പെൺകുട്ടികൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു.
ബെംഗളൂരു: ഐപിസി സെക്ഷൻ 144 പ്രകാരം ഏർപ്പെടുത്തിയ നിരോധനാജ്ഞ ലംഘിച്ചതിന് തുമകൂരിലെ സർക്കാർ പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ 15 പെൺകുട്ടികൾക്കെതിരെ പോലീസ് കേസെടുത്തു. ടൗൺഹാളിനടുത്തുള്ള ഗവൺമെന്റ് എംപ്രസ് ജൂനിയർ പിയു കോളേജിലെ 40 ഓളം പെൺകുട്ടികൾ ഹിജാബും ബുർഖയും ധരിച്ചതിന്റെ പേരിൽ ക്ലാസ് മുറികളിൽ പ്രവേശനം നിഷേധിച്ചപ്പോൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചിത്. ഇതിനുപുറമെ ഡെപ്യൂട്ടി കമ്മീഷണറുടെ നിരോധനാജ്ഞ നിലവിലിരിക്കെ അവർ ചെറിയ ദൂരം റാലി നടത്തുകയും ചെയ്തു. ഇതെത്തുടർന്ന് വ്യാഴാഴ്ച അസിസ്റ്റന്റ് കമ്മീഷണർ അജയ്, പ്രീ-യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഗംഗാധർ, കോളേജ് പ്രിൻസിപ്പൽ…
Read Moreനടിയെ ആക്രമിച്ച കേസ്; ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചിരുന്ന സമയം ഇന്ന് അവസാനിക്കും.
കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെയും മറ്റ് നാല് പ്രതികളെയും ചോദ്യം ചെയ്യാൻ കോടതി അനുവദിച്ചിരുന്ന സമയം ഇന്ന് അവസാനിക്കും. ദിലീപിനെയും മറ്റു പ്രതികളെയും ചോദ്യം ചെയ്യാൻ ക്രൈംബ്രഞ്ചിനു കോടതി മൂന്ന് ദിവസത്തെ സമയമാണ് അനുവദിച്ചിരുന്നത്. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ തെളിവുകൾ നിരത്തിയായിരുന്നു അന്വേഷണ സംഘം ദിലീപടക്കമുള്ള പ്രതികളെ ചോദ്യം ചെയ്തത്. രണ്ട് ദിവസങ്ങളായി 22 മണിക്കൂറാണ് ചോദ്യം ചെയ്തത്. ബാലചന്ദ്രകുമാർ അടക്കമുള്ളവരുടെ സാക്ഷിമൊഴി കളുടെയും പ്രതികളുടെ ശബ്ദ രേഖകളുടെയും അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇതിനോടകം ചോദ്യം…
Read More