59 സ്പെഷൽ ബസുകളുമായി കർണാടക 

ബെംഗളൂരു: ഓണത്തിന് നാട്ടിലേക്കെത്താൻ സ്പെഷ്യൽ ബസുകളുമായി കർണാടക ആർടിസി. നഗരത്തിൽ നിന്ന് 3 ദിവസങ്ങളിലായി 59 ഓണം സ്പെഷൽ ബസുകളാണ് കർണാടക ആർടിസി യുടെതായി ഓടുന്നത്. 24, 25, 26 തീയതികളിൽ ആലപ്പുഴ, മൂന്നാർ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കാണ് സ്പെഷ്യൽ ബസുകൾ. മൈസൂരുവിൽ നിന്ന് എറണാകുളത്തേക്കും 3 സ്പെഷൽ ബസുകളുണ്ട്.

Read More

യാത്രക്കാർ കൂടിയ സാഹചര്യത്തിൽ പുതിയ ബസുകൾ വാങ്ങാൻ തുക അനുവദിച്ച് സംസ്ഥാന സർക്കാർ

ബെംഗളൂരു : കർണാടക ആർ.ടി.സി.ബസുകളിൽ യാത്രക്കാർ കൂടിയ സാഹചര്യത്തിൽ പുതിയബസുകൾ വാങ്ങാൻ സംസ്ഥാനസർക്കാർ 500 കോടി രൂപ അനുവദിച്ചു. ബി.എം.ടി.സി., എൻ. ഡബ്ല്യു.ആർ.ടി.സി. എന്നിവയ്ക്ക് 150 കോടി രൂപവീതവും കെ.എസ്.ആർ.ടി.സി.ക്കും കെ.കെ.ആർ.ടി.സി.ക്കും 100 കോടി രൂപവീതവുമാണ് ലഭിക്കുക. നാലു ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്കുമായി ആകെ 2500 ബസുകൾ ഈ തുക കൊണ്ട് വാങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷ. പുതുതായി വാങ്ങുന്നബസുകൾ തിരക്കേറിയ റൂട്ടുകളിൽ അധിക സർവീസുകൾക്കായി ഉപയോഗിക്കും. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതി പ്രാബല്യത്തിൽവന്നതോടെയാണ് ബസുകളിൽ യാത്രക്കാരുടെ എണ്ണം കൂടിയത്. ക്ഷേത്രങ്ങളിലേക്കും പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലേക്കുമുൾപ്പെടെയുള്ള…

Read More

കെഎസ്ആർടിസി ബസിന് നേരെ വീണ്ടും കല്ലേറ്

ബെംഗളൂരു : കെ.എസ്.ആര്‍.ടി.സി. ബസ്സിനുനേരെ ഗുണ്ടല്‍പ്പെട്ടില്‍വെച്ച് കല്ലേറ്. ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്വിഫ്റ്റ് കെ.എസ്.ആര്‍.ടി.സി. ബസ്സിനുനേരെയാണ് കല്ലെറിഞ്ഞത്. ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്നു. ബസ്സിനു പിന്നിലുണ്ടായിരുന്ന ലോറിക്കുനേരെയും കല്ലേറുണ്ടായി.

Read More

ബസിൻ മുകളിൽ യാത്രക്കാരെ ഇരുത്തി സർവീസ് നടത്തി; ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ്

കോഴിക്കോട്: ബസിന് മുകളിൽ യാത്രക്കാരെ ഇരുത്തി സർവീസ് നടത്തിയതിൽ നടപടി. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. കിനാലൂർ റൂട്ടിലോടുന്ന നസീം ബസാണ് അപകടകരമായ രീതിയിൽ ആളുകളെ കയറ്റിയത്. ബസിൻറെ മുകളിലും ഡോർ സ്റ്റെപ്പിലും യാത്രക്കാരുണ്ടായിരുന്നു. ബസിലെ ജീവനക്കാരോട് ബുധനാഴ്ച ആർ.ടി.ഒ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ബസ് ജീവനക്കാർ പറയുന്നത് മുകളിൽ ആളുകൾ കയറിയത് അറിഞ്ഞിരുന്നില്ല. ഈ റൂട്ടിലോടുന്ന അവസാന ബസാണിത്. തൊട്ടുമുമ്പ് സർവീസ് നടത്തേണ്ട കെ.എസ്.ആർ.ടി.സി ബസ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് കൂടുതൽ യാത്രക്കാരുണ്ടായിരുന്നുവെന്നും ഇവർ പറയുന്നു.

Read More

കൂടുതൽ സ്പെഷ്യൽ ബസുകൾ 15 ന് ശേഷമെന്ന് കർണാടക ആർടിസി 

ബെംഗളൂരു: ഓണത്തിന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ബസുകളിലേക്കുള്ള ബുക്കിംഗ് 15ന് ശേഷം ആരംഭിക്കുമെന്ന് കർണാടക ആർടിസി അറിയിച്ചു. കോട്ടയം -2, മൂന്നാർ -1, എറണാകുളം -3, തൃശൂർ -3, പാലക്കാട് -3, കോഴിക്കോട് -2, കണ്ണൂർ -1 നവീകരണത്തിലേക്ക് 15 സ്പെഷ്യൽ ബസുകൾ കഴിഞ്ഞ ദിവസം വരെ അനുവദിച്ചു.

Read More

ബുർഖ ധരിക്കാത്ത വിദ്യാർത്ഥിനികൾക്ക് യാത്ര വിലക്കി ബസ് ഡ്രൈവർ

ബെംഗളൂരു: ബുർഖ ധരിക്കാത്ത മുസ്ലിങ്ങളായ സ്കൂൾ വിദ്യാർഥിനികൾക്ക്‌ യാത്ര വിലക്കി ബസ് ഡ്രൈവർ. കൽബർഗിയിലാണ് സംഭവം. ബസവകല്യാണിൽ നിന്നം ഒകാലിയിലേക്ക് പോകുന്ന ബസിലെ ഡ്രൈവറാണ് സ്കൂളിലേക്ക് പോകാനായി എത്തിയ വിദ്യാർഥിനികളെ ബുർഖ ധരിച്ചില്ലെന്നാരോപിച്ച് തടഞ്ഞത്. എല്ലാ മുസ്ലിം വിദ്യാർഥികളും ബുർഖ ധരിക്കണമെന്നും അല്ലാത്തപക്ഷം യാത്ര അനുവദിക്കില്ലെന്നുമായിരുന്നു ഡ്രൈവറുടെ വാദം. ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികൾക്കും വിലക്കുണ്ടായിരുന്നു. ബുർഖയാണ് മതവിശ്വാസപ്രകാരം സ്ത്രീകൾ ധരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞതായി ദൃക്സാക്ഷികൾ കൂട്ടിച്ചേർത്തു. ബസിൽ കയറാൻ കാത്തുനിന്ന കുട്ടികളുടെ പേരും ജാതിയും ചോദിച്ച ശേഷം മുസ്ലിം വിദ്യാർഥികളെ മാറ്റി നിർത്തി അവരോട്…

Read More

ഛർദ്ദിച്ച പെൺകുട്ടിയെയും സഹോദരിയെയും കൊണ്ട് ബസ് കഴുകിയ സംഭവത്തിൽ ഡ്രൈവർക്ക് ‘പണി’ കിട്ടി 

തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ ഛർദ്ദിച്ച പെൺകുട്ടിയെയും സഹോദരിയെയും ബസ് കഴുകിയ സംഭവത്തിൽ ഡ്രൈവറെ സർവീസിൽ നിന്ന് മാറ്റിനിർത്തി. നെയ്യാറ്റിൻകര ഡിപ്പോയിലെ എംപാനൽ ഡ്രൈവർ എസ്.എൻ.ഷിജിയെയാണ് സർവീസിൽ നിന്ന് മാറ്റിനിർത്തിയത്. മറ്റൊരു കെഎസ്ആർടിസി ഡ്രൈവറുടെ മക്കളായ സ്കൂൾ കുട്ടികൾക്കാണ് ദുരനുഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പല്ലിന്റെ ചികിൽസയ്ക്കായി നെയ്യാറ്റിൻകര ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന പെൺകുട്ടി ബസിൽ ഛർദിച്ചു. സഹോദരിയും ഒപ്പമുണ്ടായിരുന്നു. ഇതേത്തുടർന്ന് ഡ്രൈവർ പെൺകുട്ടികളെ കൊണ്ട് ബസ് കഴുകിക്കയായിരുന്നു.

Read More

ബസിൽ ഛർദ്ദിച്ചതിന് പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞു വച്ച് കഴുകിച്ചതായി ആരോപണം 

തിരുവനന്തപുരം: കെ എസ് ആർ ടി സി ബസിനുള്ളിൽ ഛർദ്ദിച്ചതിന് പെൺകുട്ടിയെയും സഹോദരിയെയും തടഞ്ഞുവച്ച് ബസ് കഴുകിയതായി ആക്ഷേപം. തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഡിപ്പോയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിലെ ആർ എൻ സി 105 -ാം നമ്പർ ചെമ്പൂർ- വെള്ളറട ബസിലാണ് ഛർദ്ദിച്ചത്. ഇതുകണ്ട് ഡ്രൈവർ ഇരുവരോടും കയർത്ത് സംസാരിച്ചു. ബസ് വെള്ളറട ഡിപ്പോയിൽ നിറുത്തിയപ്പോൾ ഇരുവരും ഇറങ്ങാൻ ശ്രമിക്കുമ്പോൾ ബസ് കഴികിയിട്ട് പോയാൽ മതി എന്ന് ഡ്രൈവർ പറയുകയായിരുന്നു. ഇതേത്തുടർന്ന് ഡിപ്പോയിലുണ്ടായിരുന്ന വാഷ്ബെയ്‌സിനിൽ നിന്ന് കപ്പിൽ വെള്ളമെടുത്ത് പെൺകുട്ടിയും സഹോദരിയും…

Read More

നഗരത്തിൽ നിന്നും കേരളത്തിലേക്ക് പോയ കെഎസ്ആർടിസി ബസിൽ നിന്നും രേഖകളില്ലാത്ത 40 ലക്ഷം രൂപ പിടികൂടി 

ബെംഗളൂരു: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ കെ.എസ്.ആർ. ടി.സി സ്വിഫ്റ്റ് ബസിൽ നിന്ന് രേഖകളിയില്ലാത്ത നിലയിൽ 40 ലക്ഷം രൂപ എക്സൈസ് അധികൃതർ പിടികൂടി. വ്യാഴാഴ്ച്ച പുൽച്ചെ മൂന്നരയോടെ ബെംഗളുരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായരുന്ന ബസിലെ ജീവനക്കാരുടെ ലഗേജ് ബോക്സിൽ നിന്നെ പണം കണ്ടെടുത്തു . പണം ആരുടേതാണന്ന് കണ്ടെത്തിയില്ല. കണ്ടെടുത്ത പണം തുടർനടപടികൾക്കായി ബത്തേരി എക്സൈസ് റെഞ്ചിൻ കൈമാറി.500 രൂപ നോട്ടുകെട്ടുകൾ ആണ് കണ്ടെടുത്തത്. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ എ.ജി. തമ്പി പ്രിവന്റീവ് ഓഫിസർ പി.കെ. മനോജ് കുമാർ, സിവിൽ എക്സൈസ്…

Read More

ഡ്യൂട്ടി സമയത്ത് മതപരമായ തൊപ്പി ധരിച്ചത് ചോദ്യം ചെയ്ത് യുവതി 

ബെംഗളൂരു: സർക്കാർ ബസിൽ ഡ്യൂട്ടിയിലുള്ള കണ്ടക്ടറോട് തൊപ്പി ധരിച്ചതിനെ ചൊല്ലി തർക്കിക്കുന്ന സ്ത്രീയുടെ വീഡിയോ വൈറലാകുന്നു.  ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസ് കണ്ടക്ടറോടാണ് സ്ത്രീ തർക്കിക്കുന്നത്. യൂണിഫോമിന്റെ ഭാഗമായി തൊപ്പി ധരിക്കാൻ അനുവാദമുണ്ടോ എന്ന് കണ്ടക്ടറോട് സ്ത്രീ ചോദിക്കുന്നത്. വർഷങ്ങളായി തൊപ്പി ധരിക്കുന്നുണ്ടെന്നും ആരും ഇതുവരെ തടസ്സപ്പെടുത്തിയിട്ടില്ലെന്നും കണ്ടക്ടർ മറുപടി പറയുന്നു. വീട്ടിലോ പള്ളിയിലോ മതം അനുഷ്ഠിക്കണമെന്നും സർക്കാർ ജീവനക്കാരനെന്ന നിലയിൽ ഡ്യൂട്ടി സമയത്ത് തൊപ്പി ധരിക്കരുതെന്നുമാണ് ഇതിന് സ്ത്രീ മറുപടി നൽകിയത്. ഇതോടെ തൊപ്പി ധരിക്കാൻ അനുമതിയുണ്ടാകുമെന്ന് കണ്ടക്ടർ പറഞ്ഞു. നിയമങ്ങളെ…

Read More
Click Here to Follow Us