ബുർഖ ധരിക്കാത്ത വിദ്യാർത്ഥിനികൾക്ക് യാത്ര വിലക്കി ബസ് ഡ്രൈവർ

ബെംഗളൂരു: ബുർഖ ധരിക്കാത്ത മുസ്ലിങ്ങളായ സ്കൂൾ വിദ്യാർഥിനികൾക്ക്‌ യാത്ര വിലക്കി ബസ് ഡ്രൈവർ. കൽബർഗിയിലാണ് സംഭവം.

ബസവകല്യാണിൽ നിന്നം ഒകാലിയിലേക്ക് പോകുന്ന ബസിലെ ഡ്രൈവറാണ് സ്കൂളിലേക്ക് പോകാനായി എത്തിയ വിദ്യാർഥിനികളെ ബുർഖ ധരിച്ചില്ലെന്നാരോപിച്ച് തടഞ്ഞത്.

എല്ലാ മുസ്ലിം വിദ്യാർഥികളും ബുർഖ ധരിക്കണമെന്നും അല്ലാത്തപക്ഷം യാത്ര അനുവദിക്കില്ലെന്നുമായിരുന്നു ഡ്രൈവറുടെ വാദം.

  നൈസ് റോഡിന് സമീപവും ബെംഗളൂരുവിൽ ജനവാസ മേഖലയിലും പുള്ളിപ്പുലി; നാട്ടുകാർ പരിഭ്രാന്തിയിൽ സിസിടിവി വിഡിയോ പുറത്ത്

ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികൾക്കും വിലക്കുണ്ടായിരുന്നു.

ബുർഖയാണ് മതവിശ്വാസപ്രകാരം സ്ത്രീകൾ ധരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞതായി ദൃക്സാക്ഷികൾ കൂട്ടിച്ചേർത്തു.

ബസിൽ കയറാൻ കാത്തുനിന്ന കുട്ടികളുടെ പേരും ജാതിയും ചോദിച്ച ശേഷം മുസ്ലിം വിദ്യാർഥികളെ മാറ്റി നിർത്തി അവരോട് ബുർഖ ധരിക്കാൻ ഡ്രൈവർ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിദ്യാർഥികൾ  പറഞ്ഞു.

ബഹളം കേട്ട നാട്ടുകാർ എത്തിയതോടെ ബസ് പ്രവർത്തനരഹിതമാണെന്നും വിദ്യാർഥികൾ അനാവശ്യമായി ബഹളമുണ്ടാക്കുകയാണെന്നുമായിരുന്നു ഡ്രൈവറുടെ പ്രതികരണമെന്നും വിദ്യാർഥികൾ കൂട്ടിച്ചേർത്തു.

  ബെംഗളൂരുവിലേക്ക് ലോറിയിൽ കടത്തുകയായിരുന്ന നൂറിലധികം പശുക്കളുടെ മാംസം പിടികൂടി

സംഭവം സമൂഹ മാധ്യമത്തിൽ വൈറൽ ആണ് ഇപ്പോൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts