ബെംഗളൂരു: ചിത്രദ്രുഗ ജില്ലയിലെ മല്ലേനു ഗ്രാമത്തിൽ മതപരിവർത്തനം ആരോപിച്ച് സംഘപരിവാർ അനുകൂലികൾ വീട്ടിൽ അതിക്രമിച്ച് കയറി ബൈബിൾ കത്തിക്കുകയും വീട്ടുടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടുടമസ്ഥയായ 62കാരിയെ ഭീഷണിപ്പെടുത്തുകയും ബൈബിൾ കത്തിക്കുകയും ചെയ്യുന്ന വീഡിയോ ഇവർ തന്നെയാണ് പുറത്തുവിട്ടത്. സംഭവത്തിൽ പരാതിയില്ലാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി എങ്കതമ്മ എന്ന സ്ത്രീയുടെ വീട്ടിലാണ് അതിക്രമം ഉണ്ടായത്. ചില സ്ത്രീകൾ വീടിനുള്ളിൽ പ്രാർത്ഥന നടത്തുന്നതിനിടെയാണ് സംഭവം. ഇതിനിടയിൽ കാവിയണിഞ്ഞ ഒരു സംഘം വീട്ടിൽ അതിക്രമിച്ച് കയറി പ്രാർത്ഥന തടസ്സപ്പെടുത്തി. പ്രാർത്ഥിക്കാനെത്തിയ രണ്ട് സ്ത്രീകളെ ഇവർ ബലം…
Read MoreTag: bible
ബൈബിളിൽ പഠിപ്പിക്കുന്നത് ക്രിസ്ത്യാനികൾക്ക് മാത്രം: ക്ലാരൻസ് സ്കൂൾ പ്രിൻസിപ്പൽ
ബെംഗളൂരു: വിദ്യാർത്ഥികളെ ബൈബിൾ പഠിക്കാൻ നിർബന്ധിച്ചുവെന്ന വിവാദങ്ങൾക്കിടെ, തങ്ങളുടെ മോറൽ സയൻസ് ക്ലാസുകളിൽ ബൈബിളിലെ കഥകളിൽ നിന്ന് ധാർമ്മിക മൂല്യങ്ങൾ മാത്രമേ പഠിപ്പിക്കുന്നുള്ളൂവെന്ന് ക്ലാരൻസ് ഹൈസ്‌കൂൾ പ്രിൻസിപ്പൽ ഡോ. ജെറി ജോർജ് മാത്യൂസ്. രക്ഷിതാക്കൾക്ക് ഇതിനെക്കുറിച്ച് നല്ല അറിവുണ്ട്, അതുകൊണ്ടുതന്നെ ഓറിയന്റേഷനുശേഷം അവർ അത് അംഗീകരിക്കുന്ന പ്രഖ്യാപനത്തിൽ സ്വമേധയാ ഒപ്പുവക്കാരൻ പതിവെന്നും, മറ്റ് സമുദായങ്ങളിൽ നിന്നുള്ളവരുൾപ്പെടെയുള്ള വിദ്യാർത്ഥികളാരും ബൈബിൾ കൊണ്ടുവരാനോ മോറൽ സയൻസ് ക്ലാസുകളിൽ പങ്കെടുക്കാനോ നിർബന്ധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മോറൽ സയൻസ് പരീക്ഷയിൽ ലഭിച്ച മാർക്ക് പ്രൊമോഷൻ ലഭിച്ച വിദ്യാർത്ഥികൾക്കുള്ള മെറിറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും…
Read Moreബൈബിൾ വിവാദം, ക്ലാരൻസ് സ്കൂളിന് നോട്ടീസ് അയച്ചതായി, വിദ്യാഭ്യാസ മന്ത്രി
ബെംഗളൂരു: ബൈബിള്‍ സ്കൂളിലെ പാഠ്യപദ്ധതിയുടെ ഭാഗമാക്കി നിര്‍ബന്ധിത പഠനത്തിന് പ്രേരിപ്പിച്ചെന്നാരോപിച്ച് ബെംഗളൂരുവിലെ ക്ലാരന്‍സ് ഹൈസ്‌കൂളിന് നോട്ടീസ് അയച്ചതായി കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് അറിയിച്ചു. കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത ഏതൊരു വിദ്യാഭ്യാസ സ്ഥാപനവും കര്‍ണാടക വിദ്യാഭ്യാസ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും ഇതനുസരിച്ച് പാഠ്യപദ്ധതിയുടെ ഭാഗമായി ഒരു മതഗ്രന്ഥവും നിര്‍ബന്ധിതമായി പഠിപ്പിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മതഗ്രന്ഥങ്ങളുടെ നിര്‍ബന്ധിത പഠനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലാരന്‍സ് സ്കൂളിന്‍റെ വെബ്സൈറ്റില്‍ ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെയും ബൈബിള്‍ പാഠ്യപദ്ധതിയാക്കുന്നതിനെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ടെന്ന് മന്ത്രി പറയുന്നു. ഭരണപരമായ…
Read Moreഹിജാബിന് പിന്നാലെ ബെംഗളൂരുവിലെ സ്‌കൂൾ ബൈബിൽ വിവാദത്തിൽ
ബെംഗളൂരു: കിഴക്കൻ ബംഗളൂരുവിലെ സ്വകാര്യ സ്‌കൂളിൽ നിർബന്ധമായും ബൈബിൾ പഠിപ്പിക്കുന്നത് വിവാദമായി. റിച്ചാർഡ്‌സ് ടൗണിലെ ക്ലാരൻസ് ഹൈസ്‌കൂൾ, 11-ാം ഗ്രേഡിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷാ ഫോമിൽ ബൈബിൾ പഠിക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് ഉറപ്പ് നൽകാൻ മാതാപിതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെയും ലോകത്തിന്റെയും നല്ലതും ഉപകാരപ്രദവുമായ ഒരു പൗരനാകാൻ എന്റെ കുട്ടിക്ക് അക്കാദമിക് അറിവിന് പുറമേ നല്ല ധാർമ്മികവും ആത്മീയവുമായ പ്രബോധനം ആവശ്യമാണെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. ക്ലാരൻസ് ഹൈസ്‌കൂളിൽ, ബൈബിളിന്റെ ഒരു പഠനത്തിലൂടെയാണ് ഇത്തരമൊരു നിർദ്ദേശം നൽകിയിരിക്കുന്നതെന്ന് ഞങ്ങൾ മനസ്സിലാക്കുന്നു, ഞങ്ങൾക്ക് ഇതിൽ എതിർപ്പില്ലന്ന് പ്രഖ്യാപനം നടത്താനും സ്‌കൂൾ…
Read Moreസ്കൂൾ വിദ്യാർത്ഥികളുടെ മേൽ ബൈബിൾ അടിച്ചേൽപ്പിക്കുന്നു; ഹിന്ദു സംഘടനകൾ
ബെംഗളൂരു : സ്കൂൾ വിദ്യാർത്ഥികളുടെ മേൽ ബൈബിൾ അടിച്ചേൽപ്പിക്കുന്നതായി ഹിന്ദു സംഘടനകൾ ആരോപിച്ചതിനെ തുടർന്ന് ഏപ്രിൽ 25 തിങ്കളാഴ്ച കർണാടക വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ബെംഗളൂരുവിലെ സ്കൂൾ സന്ദർശിച്ചു. ബെംഗളൂരുവിലെ ക്ലാരൻസ് ഹൈസ്‌കൂൾ എല്ലാ ദിവസവും സ്‌കൂളിൽ ബൈബിൾ കൊണ്ടുവരാൻ അനുവദിക്കണമെന്ന് മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും നിർദ്ദേശം നൽകിയതായി ഹിന്ദു ജനജാഗ്രതി സമിതി ആരോപിച്ചു. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 25-ാം അനുച്ഛേദം സ്കൂൾ ലംഘിക്കുകയും ദുരുപയോഗം ചെയ്യുകയും ചെയ്തതായി ഹിന്ദു സംഘടന ആരോപിച്ചു. സുപ്രീം കോടതിയുടെയും കർണാടക വിദ്യാഭ്യാസ നിയമത്തിന്റെയും ശിശു സംരക്ഷണ നിയമങ്ങളുടെയും ലംഘനമാണ്…
Read Moreബൈബിളിനെ ചൊല്ലി കർണാടകയിൽ അടുത്ത വിവാദം
ബെംഗളൂരു: വിവാദങ്ങൾ ഒഴിയാതെ കർണാടക. സ്‌കൂളിലേക്ക് ബൈബിള്‍ കൊണ്ടുപോകുന്നത് എതിര്‍ക്കില്ലെന്ന് രക്ഷിതാക്കളേക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച സ്കൂള്‍ അധികൃതരുടെ നടപടി വിവാദത്തില്‍. ബെംഗളൂരുവിലെ ക്ലാരന്‍സ് ഹൈസ്‌കൂളിലാണ് കുട്ടികള്‍ സ്‌കൂളിലേക്ക് ബൈബിള്‍ കൊണ്ടുവരുന്നത് എതിര്‍ക്കില്ലെന്ന് രക്ഷിതാക്കളില്‍ നിന്ന് ഉറപ്പ് എഴുതിവാങ്ങിയത്. സ്കൂളിന്റെ നിര്‍ദേശം സംസ്ഥാനത്തെ വിദ്യാഭ്യാസ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു ജനജാഗ്രതി സമിതി അടക്കം ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തി. ക്രൈസ്തവരല്ലാത്ത വിദ്യാര്‍ഥികളെ ബൈബിള്‍ വായിക്കാന്‍ നിര്‍ബന്ധിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍ ചെയ്യുന്നതെന്ന് ഹിന്ദു ജനജാഗ്രതി സമിതി സംസ്ഥാന വക്താവ് മോഹന്‍ ഗൗഡ ആരോപിച്ചു. ‘നിങ്ങളുടെ കുട്ടി അവന്റെ /അവരുടെ…
Read Moreബൈബിളും ഖുറാനും പാഠപുസ്തകങ്ങളിൽ ഉണ്ടാകണം: ഡികെ ശിവകുമാർ
ബെംഗളൂരു: സ്‌കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ് ഗീതയിൽ നിന്ന് പാഠങ്ങൾ ഉൾപ്പെടുത്താനുള്ള പദ്ധതിക്ക് കോൺഗ്രസ് എതിരല്ലെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഡികെ ശിവകുമാർ വ്യക്തമാക്കി. കേന്ദ്രത്തിൽ പാർട്ടി അധികാരത്തിലിരിക്കുമ്പോൾ രാമായണ, മഹാഭാരതം സീരിയലുകൾ രാജ്യത്തുടനീളം സംപ്രേക്ഷണം ചെയ്തതിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു. രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ധാർമ്മികത ജനങ്ങളെ കാണിക്കാൻ കോൺഗ്രസ് ഇതിഹാസങ്ങളുടെ സംപ്രേക്ഷണം ഉറപ്പാക്കുകയും രാജ്യം മുഴുവൻ ആവേശഭരിതരാകുകയും ചെയ്തിരുന്നതായും അദ്ദേഹം വൃക്തമാക്കി. എന്നാലിപ്പോൾ ബിജെപി സർക്കാർ ചെയ്യുന്നത് കോൺഗ്രസിനെ പകർത്തുക മാത്രമാണെന്ന് ചൂണ്ടിക്കാട്ടിയ ഡികെ ശിവകുമാർ അവർ സ്കൂളുകളിൽ…
Read More