3 വിദ്യാർത്ഥികൾ ഡാമിൽ മുങ്ങി മരിച്ചു

ബെംഗളൂരു: ചിക്കബെല്ലാപുര ശ്രീനിവാസ സാഗർ ഡാമിൽ വീണ് മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. വിദ്യാർത്ഥികളായ ഇമ്രാൻ ഖാൻ, രാധിക, പൂജ എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെ ഉണ്ടായിരുന്ന രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. സുഹൃത്തുക്കൾക്കൊപ്പം ഡാം സന്ദർശിക്കാൻ എത്തിയതായിരുന്നു ഇവർ.

Read More

സംസ്ഥാനത്ത് ഏപ്രിൽ 9 ന് രാഹുൽ ഗാന്ധിയുടെ ജയ് ഭാരത് യാത്ര

ബെംഗളുരു: മേയ് പത്തിന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്ത് ജയ്ഭാരത് യാത്രയുമായി രാഹുല്‍ഗാന്ധി. ഏപ്രില്‍ ഒമ്പതിന് കോലാറിലാണ് മെഗാ റാലി നടത്തുക. തുടര്‍ന്ന് 11ന് വയനാട് സന്ദര്‍ശിക്കും. രാഹുല്‍ ജനങ്ങളുടെ ശബ്ദമാണെന്നും നിങ്ങള്‍ക്ക് നിശബ്ദനാക്കാനാകില്ലെന്നും ആ ശബ്ദം ശക്തവും ഉച്ചത്തിലുമാകുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു. ലോക്സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കെപ്പട്ട ശേഷം രാഹുല്‍ നടത്തുന്ന ആദ്യ പൊതുപരിപാടിയാണ് കോലാറിലേത്. എം.പി സ്ഥാനം റദ്ദാക്കപ്പെടാന്‍ കാരണമായ പ്രസംഗം 2019ല്‍ രാഹുല്‍ നടത്തിയത് കോലാറിലാണ്. ഏപ്രില്‍ ഒമ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മൈസൂരുവില്‍ എത്തുന്നുണ്ട്.…

Read More

രാമ പ്രതിമയിൽ കയറി ബിജെപി എംഎൽഎ, പരിഹസിച്ച് കോൺഗ്രസ്‌

ബെംഗളൂരു: രാമനവമി ആഘോഷത്തിനിടെ ശ്രീരാമന്റെ പ്രതിമയില്‍ കയറി മാല ചാര്‍ത്തിയ ബിജെപി എംഎല്‍എയുടെ നടപടി വിവാദത്തില്‍. പ്രതിമയില്‍ നില്‍ക്കുമ്പോള്‍ എംഎല്‍എ ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. ബസവകല്ല്യാണ്‍ മണ്ഡലം എംഎല്‍എ ശരണു സലഗര്‍ ചെയ്യുന്നത് കടുത്ത രാമനിന്ദയാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. ഹിന്ദുത്വം ഉദ്‌ഘോഷിക്കുകയും ഹിന്ദു ദൈവങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന ബിജെപി ശൈലിയുടെ തുടര്‍ച്ചയാണിതെന്ന് പാര്‍ട്ടി ആരോപിച്ചു. കര്‍ണാടക മന്ത്രി മുരുകേശ് രുദ്രപ്പ നിരണി ദൈവ നിന്ദ നടത്തി. മുന്‍ മന്ത്രിയും ബിജെപി ദേശീയ ജെനറല്‍ സെക്രടറിയുമായ…

Read More

സ്ത്രീകളുടെ വസ്ത്രം ധരിക്കുന്നു, ഭർത്താവിനെതിരെ പരാതിയുമായി യുവതി

ബെംഗളൂരു:സ്‌ത്രീകളുടെ അടിവസ്‌ത്രവും മേക്കപ്പും ധരിക്കുന്നു എന്നാരോപിച്ച്‌ ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി. 25കാരിയായ യുവതിയാണ് ബെംഗളൂരു കുമാരസ്വാമി ലോഔട്ട് പോലീസില്‍ പരാതി നല്‍കിയത്. സ്‌ത്രീകളുടെ വസ്‌ത്രവും മേക്കപ്പും ധരിച്ച്‌ ഭര്‍ത്താവ് വിചിത്രമായി പെരുമാറുന്നു എന്നും സ്‌ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവും കുടുംബവും തന്നെ ശല്യം ചെയ്യുന്നു എന്നുമാണ് യുവതിയുടെ പരാതി. യുവതിയുടെ പരാതിയിന്‍മേല്‍ ഭര്‍ത്താവിനും ഇയാളുടെ മാതാപിതാക്കല്‍ക്കും എതിരെ സ്‌ത്രീധന പീഡനം ഉള്‍പ്പെടെയുള്ള വകുപ്പ് ചുമത്തി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. മൂന്ന് വര്‍ഷം മുമ്പ് ഒരു മാട്രിമോണി വെബ്‌സൈറ്റ് വഴിയാണ് യുവതി ഇയാളെ പരിചയപ്പെടുന്നത്. താന്‍…

Read More

കോൾ വന്നപ്പോൾ പോൺ വീഡിയോ അബദ്ധത്തിൽ പ്ലേ ആയതെന്ന് എംഎൽഎ

ത്രിപുര: നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ടതില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ ജാദവ് ലാല്‍നാഥ്. ബജറ്റ് ചര്‍ച്ചക്കിടെ പോണ്‍ ചിത്രം കണ്ടെന്ന ആരോപണം ജാദവ് നിഷേധിച്ചു. മന:പൂര്‍വ്വം അശ്ലീലചിത്രം കണ്ടതല്ലെന്നും കോള്‍ വന്നപ്പോള്‍ വീഡിയോ അബദ്ധത്തിൽ പ്ലേ ആയതാണെന്നുമാണ് ജാദവ് ലാല്‍നാഥ് നല്‍കുന്ന വിശദീകരണം. നേരത്തെ ബജറ്റ് ചര്‍ച്ചക്കിടെ പോണ്‍ വീഡിയോ കാണുന്ന ജാദവിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. എംഎല്‍എക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. ഇതോടെ ബിജെപി നേതൃത്വവും ഈ വിഷയത്തില്‍ പ്രതിസന്ധിയിലായിരുന്നു. ഇതേ തുടര്‍ന്ന് എംഎല്‍എയോട് വിശദീകരണം നേടാന്‍…

Read More

കാറിൽ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി, 4 പേർ അറസ്റ്റിൽ 

ബെംഗളൂരു: ഓടിക്കൊണ്ടിരുന്ന കാറില്‍ വച്ച്‌ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. സതീഷ്, വിജയ്, ശ്രീധര്‍, കിരണ്‍ എന്നിവരെയാണ് ബെംഗളൂരു കോറമംഗല പോലീസ് അറസ്റ്റ് ചെയ്‌തത്. മാര്‍ച്ച്‌ 25നായിരുന്നു കേസിനാസ്പദമായ സംഭവം. സംഭവ ദിവസം രാത്രി 10 മണിയോടെ കോറമംഗല നാഷണല്‍ ഗെയിംസ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്നു യുവതി. അവിടെ എത്തിയ നാലംഗ സംഘം ഭീഷണി പെടുത്തി സുഹൃത്തിനെ അവിടെ നിന്നും പറഞ്ഞയച്ചു. ഇത് ചോദ്യം ചെയ്‌ത യുവതിയുമായി സംഘം വഴക്കിട്ടു. പിന്നാലെ യുവതിയെ കാറിലേക്ക് ബലമായി പിടിച്ച്‌ കയറ്റുകയായിരുന്നു.…

Read More

സിദ്ധരാമയ്യയെ നേരിടാൻ മകനെ കളത്തിൽ ഇറക്കി യെദ്യൂരപ്പ

ബെംഗളൂരു:മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയെ നേരിടാന്‍ സ്വന്തം മകനെ കളത്തിലിറക്കാനൊരുങ്ങി ബി.എസ് യെദ്യൂരപ്പ. ബെംഗളൂരുവില്‍ അടിയന്തരമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു യെദ്യൂരപ്പയുടെ പ്രഖ്യാപനം. കര്‍ണാടകയില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നത് യെദ്യൂരപ്പയാണ്. മൈസൂരു മേഖലയിലെ വരുണ മണ്ഡലത്തില്‍ നിന്നാണ് സിദ്ധരാമയ്യ മത്സരിക്കുന്നത്. നിലവില്‍ അദ്ദേഹത്തിന്റെ മകന്‍ യതീന്ദ്രയാണ് ഇവിടത്തെ എം.എല്‍.എ. കോണ്‍ഗ്രസ് ഭൂരിപക്ഷം നേടിയാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുള്ള നേതാവാണ് സിദ്ധരാമയ്യ. തന്റെ മകന്‍ ബി.വൈ വിജയേന്ദ്ര വരുണയില്‍ നിന്ന് ജനവിധി തേടുന്നത് സംബന്ധിച്ച്‌ ഉന്നതതല ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് യെദ്യൂരപ്പ പറഞ്ഞു. മുസ്‌ലിംകളുടെ നാല്…

Read More

ബിഗ് ബോസിൽ വൈബർഗുഡ് ദേവും വിഷ്ണുവും പൊരിഞ്ഞ അടി വിഷയം ‘പഞ്ചാരയടി’

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് മൂന്നാം ദിവസത്തിലൂടെ കടന്നുപോകുമ്പോള്‍ വീക്കിലി ടാസ്ക്ക് അതിഗംഭീരമായി പുരോഗമിക്കുകയാണ്. ഒപ്പം തന്നെ മത്സരാർഥികൾ തമ്മിലുള്ള പോരും മുറുകി. ഇപ്പോഴിതാ പുതിയ വഴക്ക് വൈബർ ഗുഡ് ദേവൂവും വിഷ്ണുവും ആണ്. വിഷ്ണുവിന്റെ കൈയ്യില്‍ നിന്നും ദേവു കൈക്കലാക്കിയ ഗോള്‍ഡന്‍ കട്ട തിരികെ പിടിക്കാന്‍ കിടിലൻ മൈന്‍ഡ് ഗെയിമാണ് വിഷ്ണു ഇറക്കിയത്. അതില്‍ ദേവു ഇമോഷണലാവുകയും ഗോള്‍ഡന്‍ കട്ട വലിച്ചെറിഞ്ഞ് പോവുകയുമായിരുന്നു. എന്നോട് പഞ്ചാര അടിച്ച്‌ നടന്നല്ലേ നിങ്ങള്‍ കട്ട കൈക്കലാക്കിയത് എന്നാണ് വിഷ്ണു ജോഷി ദേവുവിനോട് ചോദിച്ചത്. ഇത്…

Read More

അച്ഛന്റെ മരണശേഷം താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു, അതിൽ നിന്നും പുറത്ത് കൊണ്ട് വന്നത് രാഹുൽ ഗാന്ധി; ദിവ്യ സ്പന്ദന

ബെംഗളൂരു:തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് ദിവ്യ സ്പന്ദന. അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത് താരം രാഷ്ട്രീയത്തിലേക്കിറങ്ങി .കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാന്നിധ്യമായിരുന്നു ദിവ്യ സ്പന്ദന. ഇപ്പോള്‍ അച്ഛന്റെ മരണശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും അതില്‍ നിന്ന് പുറത്തുകൊണ്ടുവന്നത് രാഹുല്‍ ഗാന്ധിയാണെന്നും പറയുകയാണ് താരം. അച്ഛന്‍ ആര്‍ടി നാരായണ്‍ മരിച്ച സമയമായിരുന്നു ജീവിതത്തിലെ ഏറ്റവും പ്രതിസന്ധിയേറിയ ഘട്ടമെന്ന് ദിവ്യ പറയുന്നത്. ഈ സമയത്ത് തന്നെ മാനസികമായി പിന്തുണച്ചത് രാഹുല്‍ ഗാന്ധിയാണ് എന്നാണ് പറയുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനം എന്റെ അമ്മയാണ്, അടുത്തത് എന്റെ…

Read More

തൈര് പാക്കറ്റുകളിൽ ഹിന്ദി വേണം, സംസ്ഥാനത്ത് അടുത്ത വിവാദം 

ബെംഗളൂരു: നിയമസഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് വീണ്ടും ഹിന്ദി വിവാദം. നന്ദിനി തൈര് പാക്കറ്റില്‍ ദഹി എന്ന് ഹിന്ദിയില്‍ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശമാണ് വിവാദമായിരിക്കുന്നത്. ഇത് ‘ഹിന്ദി അടിച്ചേല്‍പ്പിക്കലാണെന്നാണ് ഉയര്‍ന്നുവരുന്ന വിമര്‍ശനം. കര്‍ണാടക മില്‍ക്ക് ഫെഡറേഷനോട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ തൈര് പാക്കറ്റുകളില്‍ ഹിന്ദിയില്‍ ദഹി എന്നെഴുതാനുള്ള നീക്കം ഉണ്ടായത്. ഹിന്ദി സംസാരിക്കാത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള മറ്റൊരു ശ്രമമെന്ന നിലയിലാണ് ഇതിനെ കാണുന്നത്. പാക്കറ്റുകളില്‍ ദഹി എന്ന് പ്രാധാന്യത്തോടെ പറയുകയും ബ്രാക്കറ്റില്‍ “മൊസാരു”…

Read More
Click Here to Follow Us