കുട്ടികൾക്കും മുതിർന്നവർക്കും എതിരായ അതിക്രമങ്ങൾ; ദക്ഷിണേന്ത്യയിൽ ബെംഗളൂരുവിന് ഒന്നാം സ്ഥാനം 

ബെംഗളൂരു: കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും എതിരായ അതിക്രമങ്ങൾ വർധിക്കുന്നു, കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസുകളിൽ ദക്ഷിണേന്ത്യയിൽ ബെംഗളൂരു ഒന്നാം സ്ഥാനത്ത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) പുറത്തുവിട്ട റിപ്പോർട്ടിലാണ് ഡൽഹി ഒന്നാമതെത്തിയത്.ദക്ഷിണേന്ത്യയിൽ, 1578 ബാലപീഡന കേസുകളും മുതിർന്ന പൗരന്മാർക്കെതിരെ 458 കേസുകളും രജിസ്റ്റർ ചെയ്തുകൊണ്ട് ബെംഗളൂരു കുപ്രസിദ്ധി നേടി. ഹൈദരാബാദിലും (645), ചെന്നൈയിലും (514) കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. മുതിർന്ന പൗരന്മാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ ചെന്നൈയിൽ 391 കേസുകളും ഹൈദരാബാദിൽ 331 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതുപോലെ, കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ…

Read More

കോളേജ് കെട്ടിടത്തിൽ നിന്ന് വീണ് പിയുസി വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു : നഗരത്തിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനി കോളേജിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചു. ഷിമോഗ ശരാവതി നഗർ ബാരങ്കേയിലെ സ്വകാര്യ പിയു കോളജിലെ രണ്ടാം പിയുസി വിദ്യാർഥിനി മേഘശ്രീ (18)യാണ് മരിച്ചത്. രാവിലെ കോളേജിൽ ബയോളജി പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷയ്ക്കിടെ ശുചിമുറിയിൽ പോയ വിദ്യാർത്ഥി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചതായാണ് റിപ്പോർട്ട്‌. കെട്ടിടത്തിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയെ കോളേജ് ജീവനക്കാർ ഉടൻ തന്നെ മെഗാൻ ടീച്ചിംഗ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. വിദ്യാർത്ഥിനി മരിച്ച…

Read More

ആർഎസ്എസിനെ ഭീകരവാദ സംഘടനയെന്ന് പരാമർശിച്ചു; യുവാവിനെതിരെ കേസ് 

ബെംഗളൂരു: സമൂഹമാധ്യമത്തിലൂടെ ആർഎസ്എസിനെ ഭീകരവാദ സംഘടനയെന്നു പരമാർശിച്ചതിന് കൊപ്പാൾ ഗംഗാവതി സ്വദേശിയായ അമീർ അമ്മുവിനെതിരെ പോലീസ് കേസെടുത്തു. നവംബർ 24ന് ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് കാഴ്ചാപരിമിതിയുള്ള ഹുസൈൻ സാബിനെ (63) ഹിന്ദുത്വവാദികൾ മർദിച്ചിരുന്നു. ഇതിനെ വിമർശിച്ചു കൊണ്ടുള്ള പോസ്റ്റിലാണ് പരാമർശം. ഹുസൈൻ സാബിനെ അക്രമിച്ച സംഭവത്തിൽ കൊപ്പാൾ എസ്പി ഇടപെട്ട് 3 പേർക്കെതിരെ കേസെടുത്തിരുന്നു.

Read More

നവജാതശിശുവിനെ ഓവുചാലിൽ ഉപേക്ഷിച്ച 27 കാരി അറസ്റ്റിൽ

ബെംഗളൂരു : നവജാതശിശുവിനെ ഓവുചാലിൽ ഉപേക്ഷിച്ച ജിഗനി സ്വദേശിയായ 27-കാരിയെ നെലമംഗല റൂറൽ പോലീസ് അറസ്റ്റുചെയ്തു. കുട്ടിയെ വളർത്താൻ താത്പര്യമില്ലാത്തതിനാൽ ഉപേക്ഷിച്ചതാണെന്നാണ് യുവതി പോലീസിനുനൽകിയ മൊഴി. കൂടുതൽ അന്വേഷണത്തിനായി കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ ആരംഭിച്ചു.

Read More

ലോക്സഭാ തെരഞ്ഞെടുപ്പിൽ 28 സീറ്റുകളും ബിജെപി നേടും ; യെദ്യൂരപ്പ

ബെംഗളൂരു: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് കര്‍ണാടക മുൻ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. നിയമസഭ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളിലും ബി.ജെ.പി വിജയം നേടിയ പശ്ചാത്തലത്തിലാണ് യെദ്യൂരപ്പയുടെ പ്രതികരണം. തെരഞ്ഞെടുപ്പ് വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെപി നദ്ദ എന്നിവരെ യെദ്യൂരപ്പ അഭിനന്ദിച്ചു. ബി.ജെ.പിക്ക് കോണ്‍ഗ്രസോ മറ്റു പാര്‍ട്ടികളോ എതിരാളികളല്ലെന്ന് വീണ്ടും വ്യക്തമായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കോണ്‍ഗ്രസിന്‍റെ തകര്‍ച്ചക്കു മേല്‍ മണ്ണുവാരിയിട്ടെന്നും യെദ്യൂരപ്പ പരിഹസിച്ചു.…

Read More

ഏഴ് നാടൻ ബോംബുകളുമായി 50 കാരൻ പിടിയിൽ 

ബെംഗളൂരു: ഹനഗൽ താലൂക്കിലെ അഡൂർ പോലീസ് നടത്തിയ പരിശോധനയിൽ 7 നാടൻ ബോംബുകൾ പിടിച്ചെടുത്തു. നാടൻ ബോംബ് കൈവശം വെച്ച കുറ്റത്തിന് ദുർഗപ്പ തുരാബിഗുഡ്ഡ (50)യെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടുപന്നിയെ വേട്ടയാടുക എന്ന ഉദ്ദേശത്തോടെയാണ് കുസനൂർ വനമേഖലയിൽ ബോംബ് സ്ഥാപിച്ചത്. സംഭവത്തിൽ ആഡൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

വനിതാ പിഎസ്‌ഐയോട് അപമര്യാദയായി പെരുമാറി; മൂന്ന് പേർ അറസ്റ്റിൽ 

ബെംഗളൂരു: ഡ്യൂട്ടിയിലായിരുന്ന വനിതാ പിഎസ്‌ഐയോട് അപമര്യാദയായി പെരുമാറുകയും ജീവന് ഭീഷണിയുയർത്തുകയും ചെയ്ത മൂന്ന് പ്രതികളെ അന്നപൂർണേശ്വരി നഗർ പോലീസ് അറസ്റ്റ് ചെയ്തു. അശ്വ വെജ് ആൻഡ് നോൺ വെജ് ഹോട്ടൽ ഉടമ സഞ്ജീവ് ഗൗഡ, മുദ്ദീനപാളയ മെയിൻ റോഡിലെ കാഷ്യർ സന്ദീപ് കുമാർ, ഹേമന്ത് എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അന്നപൂർണേശ്വരി നഗർ പോലീസ് സ്റ്റേഷൻ പിഎസ്ഐ പ്രതിമ അർദ്ധരാത്രി ഒന്നരയോടെ മുദ്ദിനപ്പള്ളി മെയിൻ റോഡിലെ അശ്വ വെജ് ആൻഡ് നോൺ വെജ് ഹോട്ടലിലേക്ക് പോയി. കാലാവധി കഴിഞ്ഞിട്ടും ഹോട്ടൽ തുറന്നതിനാൽ…

Read More

ഹെൽമെറ്റ്‌ വെക്കാതെ ബൈക്ക് ഓടിച്ചു; അഭിഭാഷകന് പോലീസ് മർദ്ദനം

ബംഗളൂരു: ഹെല്‍മെറ്റ് വെക്കാതെ ബൈക്ക് ഓടിച്ചതിന്റെ പേരില്‍ അഭിഭാഷകന് പോലീസ് മര്‍ദനമേറ്റതായി പരാതി. ചിക്കമംഗളൂരുവിലെ അഭിഭാഷകനായ പ്രീതമിനാണ് മര്‍ദനമേറ്റത്. സാരമായി പരിക്കേറ്റ പ്രീതമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കര്‍ണാടക ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പോലീസ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാൻ ചീഫ് ജസ്റ്റിസ് പ്രസന്ന ബി. വരാലെ, ജസ്റ്റിസ് കൃഷ്ണ എസ്. ദീക്ഷിത്‌ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു. ഒരഭിഭാഷകന് പോലീസില്‍ നിന്ന് ഇത്ര ക്രൂരത ഏറ്റുവാങ്ങേണ്ടിവന്നെങ്കില്‍ സാധാരണക്കാരുടെ അവസ്ഥയെന്തായിരിക്കുമെന്ന് കോടതി ചോദിച്ചു. ചിക്കമഗളൂരു പോലീസ് സ്റ്റേഷനിലെ എസ്.ഐ. മഹേഷ് പൂജാരി ഉള്‍പ്പെടെ…

Read More

യുവതിയെ മദ്യം നൽകിയ ശേഷം പീഡിപ്പിച്ചു; പ്രതി പിടിയിൽ 

ബെംഗളൂരു: മംഗളൂരുവിൽ യുവതിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ച ശേഷം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ പുത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. ആര്യാപ്പു ഗ്രാമവാസിയാണ് അറസ്റ്റിലായ പ്രതി. ഹാസൻ ജില്ലക്കാരിയായ യുവതി നവംബർ 24ന് രാത്രി പുത്തൂർ ബസ് സ്റ്റാൻഡിൽ എത്തിയപ്പോഴാണ് പ്രതിയെ കണ്ടത്. പിന്നീട് മദ്യം നൽകി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ഈ സംഭവത്തിൽ നവംബർ 25 ന് പുത്തൂർ നഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

Read More

അമ്മയെ വഴക്കു പറഞ്ഞ മുത്തച്ഛനെ കൊച്ചുമകൻ കൊലപ്പെടുത്തി 

ബെംഗളൂരു: കലബുർഗി താലൂക്കിലെ ഗ്രാമത്തിൽ മുത്തച്ഛനെ കൊച്ചുമകൻ കൊലപ്പെടുത്തി. അമ്മയെ നിസാര കാര്യത്തിന് മുത്തച്ഛൻ വഴക്ക് പറഞ്ഞതിന്റെ പേരിലാണ് സംഭവം. സിദ്രാമപ്പ (74) ആണ് കൊല്ലപ്പെട്ട മുത്തച്ഛൻ. ആകാശ് (22) ആണ് കൊലക്കേസ് പ്രതി. രണ്ട് ദിവസം മുമ്പാണ് ഈ സംഭവം നടന്നത്, വൈകിയാണ് പുറംലോകമറിഞ്ഞത്. ആകാശിന്റെ അമ്മ സരോജമ്മാളിയെ സിദ്രാമപ്പ അസഭ്യം പറഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. തിങ്കളാഴ്ച സിദ്രാമപ്പയുടെ സഹോദരി മരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങളെല്ലാം കുമാസി ഗ്രാമത്തിലേക്ക് പോയിരുന്നു. സംസ്കാരം കഴിഞ്ഞ് ക്രൂയിസറിൽ മടങ്ങുന്നതിനിടെയുള്ള തർക്കം ആണ് കൊലപാതകത്തിൽ കലാശിച്ചത്.…

Read More
Click Here to Follow Us