വൈദ്യുതി നിരക്ക് വർധിപ്പിക്കണം; ബെസ്കോം

ബെംഗളൂരു : അടുത്തവർഷം യൂണിറ്റിന് 49 പൈസവീതം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വൈദ്യുതി വിതരണകമ്പനിയായ ബെസ്‌കോം കർണാടക ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനെ സമീപിച്ചു. ഈ വർഷം 1738 കോടിയുടെ നഷ്ടമുണ്ടായെന്നും നിരക്കുവർധിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയില്ലെന്നുമാണ് ബെസ്‌കോമിന്റെ നിലപാട്. ഇക്കാര്യത്തിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ റെഗുലേറ്ററി കമ്മിഷൻ തീരുമാനമെടുക്കുമെന്നാണ് വിവരം അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ നിരക്കുവർധന പ്രതിഛായയെ ബാധിക്കുമെന്നതിനാൽ സർക്കാർ ഇക്കാര്യം എതിർത്തേക്കുമെന്നും സൂചനകളുണ്ട്. നേരത്തേയും നിരക്കുവർധന ആവശ്യപ്പെട്ട് ബെസ്‌കോം റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിരുന്നു.

Read More

പേപ്പട്ടിയുടെ കടിയേറ്റ് കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്ക്

ബെംഗളൂരു : നഗരത്തിൽ വീണ്ടും പേപ്പട്ടിയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. കൊപ്പാളിലെ അലവണ്ടിയിൽ പേപ്പട്ടിയുടെ കടിയേറ്റ് കുട്ടികൾ ഉൾപ്പെടെ 25 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് നായയുടെ ആക്രമണമുണ്ടായത്. നായയുടെ കടിയേറ്റ എട്ടുപേരെ കൊപ്പാൾ ജില്ലാ ആശുപത്രിയിലും മറ്റുള്ളവരെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലും പ്രവേശിപ്പിച്ചു. ഗ്രാമത്തിലെ ചന്തയിലെത്തിയാണ് പേപ്പട്ടി ആക്രമണം നടത്തിയത്. ഈ സമയം ഒട്ടേറെയാളുകൾ ചന്തയിലുണ്ടായിരുന്നു. കുട്ടികളെയുൾപ്പെടെ കടിക്കാൻ തുടങ്ങിയതോടെ ഏറെനേരത്തേ പ്രയത്നത്തിനൊടുവിൽ നായയെ നാട്ടുകാർ പിടികൂടി തല്ലിക്കൊല്ലുകയായിരുന്നു. അതേസമയം പ്രദേശത്തെ മറ്റ് തെരുവുനായകളെ നിരീക്ഷിച്ചുവരുകയാണ്. ഏതെങ്കിലും തരത്തിലുള്ള പേവിഷബാധലക്ഷണങ്ങൾ കണ്ടെത്തിയാൽ ഇവയേയും…

Read More

ജോത്സ്യന്റെ ഉപദേശത്തെ തുടർന്ന് കാൻസർ രോഗിയായ യുവതിക്ക് ചികിത്സ നിഷേധിച്ച് കുടുംബം

ബെംഗളൂരു: കാൻസർ രോഗിയായ യുവതിക്ക് ജോത്സ്യന്റെ ഉപദേശത്തെത്തുടര്‍ന്ന് കുടുംബം ചികിത്സ നിഷേധിച്ചതായി പരാതി. ബെംഗളൂരു ലഗ്ഗേരെ സ്വദേശിനിയായ 26-കാരി മമതശ്രീക്കാണ് വീട്ടുകാര്‍ ചികിത്സ നിഷേധിച്ചത്. ഇക്കാര്യം വിശദീകരിച്ച് സുഹൃത്തുക്കള്‍ക്ക് ഇവര്‍ വാട്‌സാപ്പ് സന്ദേശമയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സുഹൃത്തുക്കളുടെ ഇടപെടലിനെത്തുടര്‍ന്ന് വനിതാ- ശിശുക്ഷേമവകുപ്പിലെയും ആരോഗ്യവകുപ്പിലെയും ജീവനക്കാരെത്തി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കി. നാലുമാസം മുമ്പ് യുവതിക്ക് ശരീരവേദന വന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. വേദന കലശലായതോടെ യുവതിയുടെ സഹോദരന്‍ വീടിന് സമീപത്തെ ജോത്സ്യനെ സന്ദര്‍ശിച്ചു. സമയദോഷംകൊണ്ടാണ് രോഗമെന്നും ഭക്ഷണം കുറച്ച് മഞ്ഞള്‍വെള്ളം കുടിച്ചാല്‍ മതിയെന്നുമായിരുന്നു ജോത്സ്യന്റെ…

Read More

ആഡംബര ജെറ്റിലെ കറക്കം; മുഖ്യമന്ത്രിയെ വിമർശിച്ച് ബിജെപി 

ബെംഗളൂരു: ദുരിതാശ്വാസ നിധിയിലേക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനായി ആഡംബര ജെറ്റില്‍ പറന്ന മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി രംഗത്ത്. വരള്‍ച്ച ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയില്‍ പോകാനായാണ് സിദ്ധരാമയ്യ ലക്ഷ്വറി ജെറ്റ് എടുത്തത്. ഇവരുടെ ജെറ്റ് യാത്ര സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ധൂര്‍ത്തിന് ഒരുമുഖമുണ്ടെങ്കില്‍ അത് കര്‍ണാടക സര്‍ക്കാരായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിവൈ വിജയേന്ദ്ര പറഞ്ഞു. കര്‍ണാടക മുഴുവന്‍ കടുത്ത വരള്‍ച്ചയില്‍ നട്ടം തിരിയുമ്പോള്‍, കര്‍ഷകര്‍ ദുരിതം അനുഭവിക്കുമ്പോള്‍ എങ്ങനെയാണ് ഇത്തരമൊരു യാത്ര നടത്താന്‍ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. വരള്‍ച്ച ബാധിച്ച…

Read More

പെൺകുട്ടികളുടെ ഹോസ്റ്റലിലെ കുളിമുറിയിൽ ക്യാമറ വെച്ച 34 കാരൻ അറസ്റ്റിൽ

ബെംഗളൂരു: പെൺകുട്ടികളുടെ ഹോസ്റ്റൽ കുളിമുറിയിൽ ക്യാമറ സ്ഥാപിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ജില്ലയിലെ ജെവർഗി താലൂക്കിലാണ് സംഭവം. കുളിക്കുന്നതിനിടെയാണ് പെൺകുട്ടികൾ ക്യാമറ കണ്ടത്. 34 കാരനായ സലിം ആണ് അറസ്റ്റിലായത്. സ്വകാര്യ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലിൽ 50ലധികം വിദ്യാർഥിനികളുണ്ട്. ഹോസ്റ്റലിനോട് ചേർന്നുള്ള വീട്ടിലാണ് പ്രതി താമസിച്ചിരുന്നത്. ഇയാൾ വെളുത്തുള്ളി കച്ചവടം ആണ് ജോലി. പതിവുപോലെ വിദ്യാർഥികൾ കുളിക്കാനായി കുളിമുറിയിൽ പോയപ്പോൾ ജനലിനു പുറത്തുള്ള ക്യാമറ കണ്ട് പുറത്തിറങ്ങി. തുടർന്ന് പ്രതിയെ പിടികൂടി മർദിക്കുകയും ചെയ്തു. നാട്ടുകാർ കൂടിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് നാട്ടുകാർ…

Read More

മദ്യപിച്ചെത്തിയ യുവാവ് ഭാര്യയെയും മകളെയും ആക്രമിച്ചു 

ബെംഗളൂരു: മദ്യപിച്ചെത്തിയ യുവാവ് ഭാര്യയെയും മകളെയും മാരകമായി ആക്രമിച്ചു. ഭാര്യയുടെ മുഖം കടിച്ച് മാംസം പുറത്തെടുത്ത് വിരൂപയാക്കി. ബെൽത്തങ്ങാടിക്കടുത്ത് ശിശില എന്ന ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ഹാവേരി സ്വദേശിയായ സുരേഷ് ഗൗഡ (55) ആണ് ആക്രമിച്ചത്. കോട്ടവാതിൽക്കൽ ഭാര്യയുടെ പിതാവ് നൽകിയ സ്ഥലത്ത് താമസിച്ചു വരികയായിരുന്ന സുരേഷ് ഗൗഡ. കഴിഞ്ഞ ദിവസം രാത്രി യുവാവ് മദ്യപിച്ച് എത്തി ഭാര്യയെ മർദിക്കുകയായിരുന്നു. മുഖം കടിച്ചതിനു പുറമെ മാംസവും മുറിച്ചെടുത്തു. ആക്രമണത്തിൽ ഭാര്യയുടെ ഇടത് കണ്ണ് പൂർണമായും തകർന്നു. മകളുടെ തലയിലും കണ്ണിലും ഇടിക്കുകയും ഇരുവരെയും മാരകമായി…

Read More

വയോധികൻ മകളുടെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ

suicide

ബെംഗളൂരു : വീടിന്റെ ഭിത്തിയിൽ ചോക്കുകൊണ്ട് ആത്മഹത്യക്കുറിപ്പെഴുതിയശേഷം വയോധികൻ ജീവനൊടുക്കി. എൻ.ജി.ഇ.എഫ്. റിട്ട. ജീവനക്കാരനായ കെ.ബി. പുട്ടസുബ്ബയ്യയെയാണ് (82)  കുമാരസ്വാമി ലേഔട്ട് സെക്കൻഡ് സ്റ്റേജിലെ മകളുടെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Read More

സിൽക്ക് ബോർഡ് ജംക്‌ഷനിലെ ഗതാഗതക്കുരുക്ക്; മൂന്ന് റാംപുകൾ അടുത്ത മാസം തുറക്കും

ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ്– ബൊമ്മസന്ദ്ര, കെആർ പുരം– സിൽക്ക് ബോർഡ് പാതകൾ സംഗമിക്കുന്ന സിൽക്ക് ബോർഡ് ജംക്‌ഷനിലെ ഗതാഗതക്കുരുക്കഴിക്കാൻ നിലവിലെ മേൽപാലത്തോട് ചേർന്നുള്ള 5 റാംപുകളുടെ നിർമാണം പുരോഗമിക്കുന്നു. 3 എണ്ണം അടുത്ത മാസത്തോടെ തുറന്നു കൊടുക്കും. റാഗിഗുഡ സ്റ്റേഷനോട് ചേർന്ന് ഡബിൾ ഡെക്കർ മേൽപാലം കൂടി വരുന്നതു കണക്കിലെടുത്താണ് വാഹനങ്ങൾക്ക് പാലത്തിലേക്ക് പ്രവേശിക്കാനും ഇറങ്ങാനും കൂടുതൽ റാംപുകൾ നിർമിക്കുന്നത്. ബിടിഎം ലേഔട്ട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് ഹൊസൂർ റോഡിലേക്കും ഔട്ടർ റിങ് റോഡിൽ നിന്ന് വരുന്നവർക്കായി മഡിവാള ഭാഗത്തേക്കുമുള്ള…

Read More

അവധി ആഘോഷിക്കാൻ പോയ അഞ്ചംഗ കുടുംബം മുങ്ങി മരിച്ചു 

ബെംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഷിരാസിയിലെ ശൽമലയിൽ അവധി ആഘോഷിക്കാൻ പോയ ഒരേ കുടുംബത്തിലെ അഞ്ച് പേർ മുങ്ങിമരിച്ചു. ഷിർസിയിലെ ഭൈരുംബെയ്‌ക്ക് സമീപമുള്ള ശൽമല നദിയിലാണ് സംഭവം. മരിച്ചവരെല്ലാം ഷിർസി നഗരത്തിൽ നിന്നുള്ളവരാണ്. രമണാബായിയിലെ മൗലാന അഹമ്മദ് സലീം ഖലീൽ (44), നദിയ നൂർ അഹമ്മദ് ഷെയ്ഖ് (20), കസ്തൂരബാ നഗരത്തിലെ മിസ്ബ തബസും (21), രമണാബായിയിലെ നബീൽ നൂർ അഹമ്മദ് ഷെയ്ഖ് (22), യുവാവ് ഉമർ സിദ്ദിഖ് (23) എന്നിവരാണ് മരിച്ചത്. ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി തിരച്ചിൽ നടത്തി വൈകുന്നേരത്തോടെ മൂന്ന് പേരുടെ…

Read More

സ്കൂൾ വിദ്യാർത്ഥികളെ കൊണ്ട് ശുചിമുറി മാലിന്യം വൃത്തിയാക്കിച്ചു; വീഡിയോ പുറത്തായതോടെ വ്യാപക പ്രതിഷേധം 

ബെംഗളൂരു: കോലാർ ജില്ലയിൽ റസിഡൻഷ്യൽ സ്‌കൂളിലെ കുട്ടികളെ കൊണ്ട് മലമൂത്ര വിസർജ്ജനക്കുഴി വൃത്തിയാക്കിച്ചതായി പരാതി. മാലൂർ താലൂക്കിലെ മൊറാർജി റസിഡൻഷ്യൽ സ്കൂളിലാണ് സംഭവം. സീനിയർ അധ്യാപികയുടെ സാന്നിധ്യത്തിൽ കുട്ടികളെ മലമൂത്രവിസർജ്ജന കുഴിയിൽ ഇറക്കി വൃത്തിയാക്കിച്ചതായാണ് വിവരം. റസിഡൻഷ്യൽ സ്‌കൂളിലെ മുതിർന്ന അധ്യാപകരും ജീവനക്കാരും ചേർന്ന് മലമൂത്ര വിസർജന കുഴിയിൽ ഇറക്കി വൃത്തിയാക്കിച്ചതായി വിദ്യാർത്ഥികൾ രക്ഷിതാക്കളോട് പറഞ്ഞു. കൂടാതെ ഇത് സംബന്ധിച്ച വീഡിയോകളും വൈറലായിട്ടുണ്ട്.

Read More
Click Here to Follow Us