ബെംഗളൂരു: മെട്രോ നിർമാണം പുരോഗമിക്കുന്ന ഔട്ടർ റിങ് റോഡിലെ യാത്ര നരകതുല്യമായിട്ട് മാസങ്ങളേറെയായി. മഴയിൽ റോഡ് തകർന്ന് ചെളിക്കുളമായി മാറിയിരിക്കുന്ന സിൽക്ക്ബോർഡ്–കെആർ പുരം ഭാഗത്താണ് ഗതാഗതക്കുരുക്ക് രൂക്ഷം. കാലവർഷം കനത്തതിനെ തുടർന്ന് ടാറിങ് തകർന്ന് നിരത്തു മുഴുവൻ അപകടക്കുഴികളാണ്. ജീവൻ പണയംവച്ചു വേണം ഈ വഴി യാത്ര ചെയ്യാൻ. ഓഫിസ് സമയങ്ങളിൽ ഇവിടെ വാഹനങ്ങൾ മണിക്കൂറിലധികം കുരുങ്ങി കിടക്കുന്നത് ഇന്ന് പതിവ് കാഴ്ചയാണ്. ഒട്ടേറെ ഐടി ടെക് പാർക്കുകളും ബഹുരാഷ്ട്ര കമ്പനികളും പ്രവർത്തിക്കുന്ന മേഖലയിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണവും കഴിഞ്ഞ മാസങ്ങളിലായി വർധിച്ചിതും ഗതാഗത…
Read MoreTag: bangalore metro
ചാർജില്ലാതെ മടക്കാവുന്ന സൈക്കിളുകൾ അനുവദിക്കാൻ ഒരുങ്ങി ബെംഗളൂരു മെട്രോ
ബെംഗളൂരു: മെട്രോ യാത്രക്കാർക്ക് ലഗേജ് ചാർജ് കൂടാതെ യാത്രയ്ക്കിടെ മെട്രോ ട്രെയിനുകളുടെ അവസാന കോച്ചിൽ മടക്കാവുന്ന സൈക്കിളുകൾ കൊണ്ടുപോകാമെന്ന് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ചൊവ്വാഴ്ച അറിയിച്ചു. മടക്കാവുന്ന സൈക്കിളിന്റെ വലിപ്പം 60 സെന്റീമീറ്റർ x 45 സെന്റീമീറ്റർ x 25 സെന്റിമീറ്ററിൽ കൂടരുതെന്നും ഭാരത്തിൽ 15 കിലോയിൽ കൂടരുതെന്നും ഔദ്യോഗിക അറിയിപ്പ് പറയുന്നു. പ്രവേശന വേളയിൽ ബാഗേജ് സ്കാനർ വഴി സുരക്ഷാ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും റിലീസിൽ പറയുന്നു. ഈ നീക്കത്തെ പൊതുജനങ്ങൾ വ്യാപകമായി സ്വാഗതം ചെയ്തു എന്നാൽ എംപി പി സി…
Read Moreഒറ്റ ദിവസം കൊണ്ട് 27 മീറ്റർ ടണലിങ് ജോലി പൂർത്തിയാക്കി ടണലിംഗ് റെക്കോർഡ് സ്ഥാപിച്ച് ഊർജ
ബെംഗളൂരു: നാഗവാരയെയും കലേന അഗ്രഹാരയെയും (18 സ്റ്റേഷനുകൾ) ബന്ധിപ്പിക്കുന്ന നഗരത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഭൂഗർഭ തുരങ്കം (21 കി.മീ പിങ്ക് ലൈൻ) 2024-ഓടെ സജ്ജമാകാൻ സാധ്യത. ടണൽ ബോറിങ് മെഷീൻ ഉർജ ഏപ്രിൽ 25ന് ഒറ്റ ദിവസം കൊണ്ട് 27 മീറ്റർ ടണലിങ് ജോലി പൂർത്തിയാക്കി ഇത് നാളിതുവരെയുള്ള ഏറ്റവും മികച്ച റെക്കോർഡ് ആണെന്ന് ബിഎംആർസിഎൽ അറിയിച്ചു. എൽ ആൻഡ് ടി വിന്യസിച്ചിരിക്കുന്ന ഊർജ കന്റോൺമെന്റ്, പോട്ടറി ടൗൺ മെട്രോ സ്‌റ്റേഷനുകൾക്കിടയിൽ ടണലിങ് ജോലികൾ ചെയ്യുന്നു. സാധാരണയായി, ടിബിഎം-കൾ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളെ ആശ്രയിച്ച് ഒരു…
Read Moreബെംഗളൂരു മെട്രോയിൽ പാസെടുത്ത് യാത്ര ചെയ്യാം പരിധിയില്ലാതെ – നിരക്ക്, റീഫണ്ട് പോളിസി വിവരങ്ങൾ ഇവിടെ വായിക്കാം
ബെംഗളൂരു : ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ഏപ്രിൽ 2 മുതൽ സ്മാർട്ട് കാർഡുകളുടെ രൂപത്തിൽ യാത്രക്കാർക്കായി ഏകദിന, മൂന്ന് ദിവസത്തെ പാസുകൾ അവതരിപ്പിക്കും. ഇതുവഴി യാത്രക്കാർക്ക് പരിധിയില്ലാതെ യാത്ര ചെയ്യാൻ സാധിക്കും. ഒരു ദിവസത്തെ പാസിന് 200 രൂപയും മൂന്ന് ദിവസത്തെ പാസിന് 400 രൂപയുമാണ് നിരക്ക്. രണ്ട് പാസുകളിലും 50 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉൾപ്പെടുന്നു, മെട്രോ സ്റ്റേഷനുകളിലെ ഏതെങ്കിലും ഉപഭോക്തൃ കേന്ദ്രത്തിൽ സ്മാർട്ട് കാർഡ് തിരികെ നൽകുമ്പോൾ അത് യാത്രക്കാരന് തിരികെ നൽകും. എന്നിരുന്നാലും, ബിഎംആർസിഎൽ അനുസരിച്ച്…
Read Moreനമ്മ മെട്രോ രണ്ട് ഘട്ടങ്ങൾക്ക് കേന്ദ്രത്തിന്റെ അംഗീകാരം.
ബെംഗളൂരു: സെൻട്രൽ സിൽക്ക് ബോർഡ് ജംഗ്ഷനിൽ നിന്ന് ഹെബ്ബാൾ ജംഗ്ഷൻ വഴി ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള 58.19 കിലോമീറ്റർ ദൈർഘ്യമുള്ള ബാംഗ്ലൂർ മെട്രോ റെയിൽ പദ്ധതി ഫേസ് 2 എ, 2 ബി എന്നിവയ്ക്ക് കേന്ദ്രം തിങ്കളാഴ്ച അംഗീകാരം നൽകി. 14,788.101 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി അനുവദിച്ച തീയതി മുതൽ അഞ്ച് വർഷത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി ഡി.വി സദാനന്ദ ഗൗഡ പറഞ്ഞു. “നഗരത്തിലെ മറ്റ് ഗതാഗത സംവിധാനങ്ങളുമായി കാര്യക്ഷമമായും ഫലപ്രദമായും മെട്രോ ഗതാഗതം സംയോജിപ്പിക്കുന്നത് പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്, ഇത് നഗരത്തിലെ ഗതാഗത സംവിധാനം കാര്യക്ഷമമാക്കും. ബാംഗ്ലൂർ മെട്രോറെയിൽ പദ്ധതി…
Read Moreനമ്മ മെട്രോ സർവീസുകൾ നിർത്തുന്നു.
ബെംഗളൂരു: കോവിഡ് വൈറസ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ 2021 മെയ് 4 വരെ വാരാന്ത്യങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) ശനി, ഞായർ ദിവസങ്ങളിൽ ട്രെയിനുകൾ ഓടിക്കില്ലെന്ന് പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ വെള്ളി വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ (ഏപ്രിൽ 26 മുതൽ മെയ് 4 വരെ) രാവിലെ 7 മണിക്ക് ട്രെയിനുകൾ പതിവുപോലെ പ്രവർത്തിക്കുന്നതാണ്. എന്നിരുന്നാലും, ടെർമിനൽ സ്റ്റേഷനുകളായ നാഗസന്ദ്ര, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, മൈസുരു റോഡ്, ബയപ്പനഹള്ളി സ്റ്റേഷനുകളിൽ നിന്നുള്ള അവസാന സർവീസുകൾ രാത്രി 7.30 ന് ആയിരിക്കും…
Read More