സ്‌കൂളുകളിൽ കൊവിഡ് ക്ലസ്റ്ററുകൾ ഉണ്ടാകും, പരിഭ്രാന്തരാകേണ്ട: വിദഗ്ധർ

ബെംഗളൂരു: കർണാടകയിലുടനീളം ഏതാനും ദിവസങ്ങൾക്കുള്ളിൽ എല്ലാ സ്‌കൂളുകളും വീണ്ടും തുറക്കാനിരിക്കെ, രക്ഷിതാക്കളും ആരോഗ്യ ഉദ്യോഗസ്ഥരും അതീവ ജാഗ്രതയിലാണ്. സ്‌കൂളുകളിൽ കോവിഡ് ക്ലസ്റ്ററുകൾ ഉണ്ടാകുമെന്നും എന്നാൽ ആളുകൾ പരിഭ്രാന്തരാകേണ്ടതില്ല എന്നും വിദഗ്ധർ പറഞ്ഞു. കുട്ടികൾക്ക് കോവിഡ് -19 ടെസ്റ്റ് നടത്തുന്നു എന്ന് ആരോഗ്യ അധികാരികൾ പരിശോധിക്കണം എന്നും വിദഗ്ധർ പറഞ്ഞു. “കുട്ടികൾക്ക് എങ്ങനെയാണ് അണുബാധയെ ഉണ്ടാകുന്നത്  എന്നറിയണം. കോമോർബിഡിറ്റികളുള്ള കുട്ടികളെ തിരിച്ചറിയാനും അവർക്ക് വാക്സിനേഷൻ നൽകുന്നതിൽ പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കാനും ഇത് സഹായിക്കും,” എന്ന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ മൈക്രോബയോളജിസ്റ്റും വൈറോളജിസ്റ്റുമായ ഡോ.ഗഗൻദീപ് കാങ് പറഞ്ഞു.

Read More

ബെംഗളൂരു, ഹംഗൽ,സിന്ദ്ഗി എന്നിവിടങ്ങളിൽ കർശന കോവിഡ് പരിശോധനയ്ക്ക് നിർദ്ദേശം.

ബെംഗളൂരു : അന്തരിച്ച കന്നഡ നടൻ പുനീത് രാജ്കുമാർ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ടു കഴിഞ്ഞ നാല് ദിവസമായി എല്ലാ കോവിഡ് -19 പ്രോട്ടോക്കോളുകളും പരാജയപ്പെട്ടതോടെ, അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിൽ രോഗലക്ഷണങ്ങളുള്ള എല്ലാവരുടെയും പരിശോധന ശക്തമാക്കണമെന്നും വിദഗ്ധർ നിർദ്ദേശം . കർണാടകയിലെ കോവിഡ്-19 സാങ്കേതിക ഉപദേശക സമിതി (ടിഎസി) ഒക്ടോബർ 10-ന്, ടെസ്റ്റിംഗ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ), ഏഴ് ദിവസത്തെ ശരാശരി ഫലപ്രദമായ പുനരുൽപ്പാദന സംഖ്യ (ആർടി നമ്പർ), തുടർന്നുള്ള മേളകൾ എന്നിവ കണക്കിലെടുത്ത് ടെസ്റ്റിംഗ് ടാർഗെറ്റുകളുടെ പരിഷ്കരണം ശുപാർശ ചെയ്തിരുന്നു.

Read More

സംസ്ഥാനത്തെ സ്വകാര്യ സ്‌കൂളിൽ 32 വിദ്യാർത്ഥികൾക്ക് കൊവിഡ്

Covid Karnataka

ബെംഗളൂരു: കുടക് മടിക്കേരിയിലുള്ള ജവഹർ നവോദയ വിദ്യാലയത്തിൽ 32 വിദ്യാർത്ഥികൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആകെ 270 വിദ്യാർത്ഥികളുണ്ടായിരുന്ന സ്കൂളിൽ, ഒരു അധ്യാപകനും പോസിറ്റീവായി.കൊവിഡ് സ്ഥിരീകരിച്ച മിക്ക വിദ്യാർത്ഥികളും 9 മുതൽ 12 വരെ ക്ലാസ്സിൽ പഠിക്കുന്നവരും ലക്ഷണമില്ലാത്തവരുമാണ്. മറ്റ് വിദ്യാർത്ഥികളോട് ഏഴ് ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. സെപ്തംബർ 20 ന് ആണ് സ്കൂൾ ഓഫ്‌ലൈൻ ക്ലാസുകൾക്കായി വീണ്ടും തുറന്നത്. അഞ്ച് ദിവസത്തിന് ശേഷം രണ്ട് പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടു. തുടർന്ന്, അവർക്ക് പരിശോധന നടത്തി കോവിഡ്-19 പോസിറ്റീവായിരുന്നു.ഇതേത്തുടർന്ന്…

Read More

കർണാടകയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഇളവുകൾ; വിദേശത്ത് നിന്നു വരുന്നവരും വിദ്യാർഥികളും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ;വിശദമായി വായിക്കാം

ബെംഗളൂരു: സംസ്ഥാനത്തെ നിലവിലെ കോവിഡ് 19 സാഹചര്യം സാങ്കേതിക ഉപദേശക സമിതി (ടിഎസി) അവലോകനം ചെയ്തു. ദിവസേനയുള്ള കോവിഡ് 19 കേസുകളുടെ എണ്ണത്തിൽ നിരന്തരമായ കുറവ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്, സജീവമായ കേസുകളുടെ മൊത്തത്തിലുള്ള കുറവ് എന്നിവ പരിഗണിച്ചതിന് ശേഷം, സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നൽകാൻ ടിഎസി ശുപാർശ ചെയ്തു. ടിഎസി ശുപാർശകൾ പരിഗണിച്ച് കൂടുതൽ പ്രവർത്തനങ്ങൾ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചു.അതിനാൽ, 03-07-2021-ലെ ഉത്തരവിൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്കരിക്കുകയും തുടർന്നുള്ള ഉത്തരവുകൾ ചുവടെ കൊടുത്തിരിക്കുന്നു. 1. രാജ്യത്തിന് പുറത്തുനിന്നു വരുന്നവർക്കായി കർണാടകയിലെ വിമാനത്താവളങ്ങളിലെ പ്രവർത്തനങ്ങൾ…

Read More

കോവിഡ് കാലത്ത് സംസ്ഥാനത്തെ ലഹരി ഇടപാടുകൾ വർധിച്ചു

ബെംഗളൂരു: കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനത്ത് ലഹരി ഇടപാടുകൾ വർധിച്ചു. ലോക്ഡൗൺ സമയത്തുൾപ്പെടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കുതിച്ചുയർന്നതായി ബെംഗളൂരു സിറ്റി പോലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ഒക്ടോബർ ഏഴുവരെ സംസ്ഥാനത്ത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് 3337 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 4210 പേർ അറസ്റ്റിലായി. 3255 കിലോഗ്രാം ലഹരിമരുന്നുകൾ പിടിച്ചെടുത്തു. ബെംഗളൂരുവിൽ കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കിടയിൽ ഏറ്റവുംകൂടുതൽ കേസുകൾ റിപ്പോർട്ടുചെയ്തത് 2021-ലാണ്. 2019-ൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് 768 കേസുകളും 2020-ൽ 2766 കേസുകളുമാണ് റിപ്പോർട്ടുചെയ്തത്. ഈവർഷം തീരാൻ രണ്ടരമാസം കൂടിയുള്ളതിനാൽ…

Read More

സംസ്ഥാനത്ത് ഡോർസ്റ്റെപ്പ് ഡെലിവറി സേവനം പുനരാംഭിച്ചു

ബെംഗളൂരു :കോവിഡ് കേസുകൾ വർദ്ധിസിച്ചിരുന്ന സാഹചര്യത്തിൽ അപ്പാർട്ട്മെന്റ് കോംപ്ലക്സുകളിൽ നേരത്തേ നിരോധിച്ചിരുന്ന ഡോർസ്റ്റെപ്പ് ഡെലിവറി സേവനം ഇപ്പോൾ ബൃഹത് അനുവദിച്ചിരിക്കുന്നു. ഏറ്റവും പുതിയ സർക്കുലർ അനുസരിച്ച്, ഡോർസ്റ്റെപ്പ് ഡെലിവറി സേവനങ്ങൾ പുനരാരംഭിക്കാം.പക്ഷെ, കോവിഡ് പ്രോട്ടോക്കോളിലെ (സിഎബി ) എല്ലാ മാർഗ്ഗനിർദ്ദേശങ്ങളോടൊപ്പം എൻട്രി സ്ക്രീനിംഗ് മാർഗ്ഗനിർദ്ദേശങ്ങളും ഡെലിവറി ജീവനക്കാർക്ക് ബാധകമാണ്. കഴിയുന്നിടത്തോളം, കോൺടാക്റ്റ്-കുറവ് ഡെലിവറി ഓപ്ഷനുകൾ ഉപയോഗിക്കണം എന്നും സർക്കുലറിൽ പറയുന്നുണ്ട്. ക്ലസ്റ്റർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ റെസിഡന്റ് വെൽഫെയർ അസോസിയേഷനുകൾക്കായി ബിബിഎംപി നേരത്തെ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ബെംഗളൂരുവിൽ നിലവിലുള്ള കോവിഡ് -19 സാഹചര്യം…

Read More

കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 775 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  775 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 860 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.55%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 860 ആകെ ഡിസ്ചാര്‍ജ് : 2922427 ഇന്നത്തെ കേസുകള്‍ : 775 ആകെ ആക്റ്റീവ് കേസുകള്‍ : 13213 ഇന്ന് കോവിഡ് മരണം : 9 ആകെ കോവിഡ് മരണം : 37726 ആകെ പോസിറ്റീവ് കേസുകള്‍ : 2973395…

Read More

സ്കൂളുകൾ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങൾ മുന്നോട്ടുവെച്ച്‌ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്

ബെംഗളൂരു:പകർച്ചവ്യാധികൾക്കിടയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതിന് പ്രാദേശിക അധികാരികൾക്ക് മുമ്പിൽ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (IAP) മൂന്ന് മാനദണ്ഡങ്ങൾ വെച്ചു. കേസ് പോസിറ്റിവിറ്റി നിരക്ക് (100 ടെസ്റ്റുകളിൽ എത്ര പോസിറ്റീവ് എണ്ണം) സ്കൂൾ പുനരാരംഭിക്കുന്നതിന് മുമ്പുള്ള രണ്ട് ആഴ്ചകളിൽ 5 ശതമാനത്തിൽ കുറവാകണം അല്ലെങ്കിൽ കേസ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിൽ കൂടുതലാണെങ്കിൽ രണ്ടാഴ്ചക്കിടെയിൽ പുതിയ കേസുകൾ ക്രമാനുഗതമായി കുറയണം എന്നതാണ് ആദ്യ മാനദണ്ഡം പ്രതിദിനം ഒരു ലക്ഷം ജനസംഖ്യയിൽ പുതിയ കേസുകളുടെ എണ്ണം രണ്ടാഴ്ചത്തേക്ക് 20 ൽ താഴെയായിരിക്കണം, എന്നതാണ് രണ്ടാമത്തെ നിബന്ധന. വാക്സിൻ യോഗ്യതയുള്ള ജനസംഖ്യയുടെ വാക്സിനേഷൻ കവറേജ്(കുറഞ്ഞത്…

Read More

കോവിഡ് വീണ്ടും ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാറിനോടാവശ്യപ്പെട്ട് വിദഗ്ധർ.

ബെംഗളൂരു: ഒക്ടോബർ–നവംബർ മാസത്തെ ഉത്സവ സീസണിന് മുന്നോടിയായി, സംസ്ഥാന  സർക്കാരിനോട് കൊറോണ വൈറസ് വീണ്ടും ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു. ജനങ്ങളുടെ സംരക്ഷണം ഉറപ്പിക്കാൻ വർഷാവസാന മാസങ്ങളിൽ കോവിഡ് -19 വാക്സിന്റെ  മൂന്നാമത്തെ ഡോസ് നൽകണം എന്നും  അവർ ആവശ്യപ്പെടുന്നു. ഈ വർഷം വേനൽക്കാലത്ത് കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിൽ രോഗബാധിതരായവരിൽ ആറ് മാസത്തിനുശേഷം ആന്റിബോഡികൾ കുറയുമെന്നതിനാൽ വീണ്ടും അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ലോകത്തിന്റെ ഒറ്റപ്പെട്ട ഭാഗങ്ങളിൽ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, പ്രധാനമായും വൈറസിന്റെ സാംക്രമിക വിഭാഗമായ ഡെൽറ്റ വേരിയന്റ് കാരണം. ഈ കുതിച്ചുചാട്ടം ഇന്ത്യയിൽ വ്യാപകമായി പ്രവചിക്കപ്പെടുന്ന…

Read More

കോവിഡ് ബാധിത കുടുംബങ്ങൾക്കായി സർക്കാർ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുന്നു

ബെംഗളൂരു: കോവിഡ് -19  ബാധിച്ച പാവങ്ങളെ സഹായിക്കാൻ സംസ്ഥാന സർക്കാർ ഉടൻ തന്നെ ഒരു പ്രത്യേക പരിപാടി ആവിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ  പറഞ്ഞു. പകർച്ചവ്യാധി ധാരാളം ആളുകളിൾക്ക് ദുരിതം സമ്മാനിച്ചു, നിരവധി കുട്ടികൾ അനാഥരായി, നിരവധി കുടുംബങ്ങൾക്ക് കുട്ടികളെ നഷ്ടപ്പെട്ടു, ആ ആളുകൾക്കെല്ലാം സാമൂഹിക സുരക്ഷ ആവശ്യമാണ്, എന്ന് മുഖ്യമന്ത്രി  പറഞ്ഞു. പകർച്ചവ്യാധി ബാധിച്ച കുടുംബങ്ങളെ സഹായിക്കുന്നതിന്, മുൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ സർക്കാർ ഒരു ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും അവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നിക്ഷേപിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. നേരത്തെ പ്രഖ്യാപിച്ച…

Read More
Click Here to Follow Us