നഗരത്തിലെ കോളേജുകളിൽ കോവിഡ് കേസുകൾ വർധിക്കുന്നു; ആശങ്ക അറിയിച്ചു ബി.ബി.എം.പി

ബെംഗളൂരു: നഗരത്തിലെ നഴ്സിംഗ് കോളേജുകളിലും ഹോസ്റ്റലുകളിലും ക്ലസ്റ്ററുകൾ രൂപീകരിക്കപ്പെടുന്നതും കേസുകളുടെ എണ്ണം ഉയരുന്നതും ആശങ്കാജനകമാണെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ(ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത തിങ്കളാഴ്ച പറഞ്ഞു. തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകളുടെ വരവ് കാരണം മാത്രമല്ല കേസുകൾ വർദ്ധിക്കുന്നത് എന്നും നഗരത്തിൽ അല്ലാതെയും കേസുകൾ വർദ്ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിലേക്ക് എത്തുന്ന ആളുകളെ പരിശോധിക്കേണ്ട ആവശ്യകതയെ സംബന്ധിച്ച് സർക്കാർ, വിദഗ്ധരും ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിവരുകയാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെ രണ്ട് കോളേജുകളും അഞ്ച് ഹോസ്റ്റലുകളും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ നഴ്സിംഗ് കോളേജുകളും , ഹോസ്റ്റലുകളും , പിജി താമസസ്ഥലങ്ങളും ,…

Read More

ക്രിസ്ത്യൻ നഴ്സിംഗ് കോളേജിന് ചുറ്റുമുള്ള താമസക്കാരെ കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കും

Covid Karnataka

ബെംഗളൂരു: ഹോറമാവിലെ ക്രിസ്ത്യൻ നഴ്സിംഗ് കോളേജിന് ചുറ്റുമുള്ള 800 നടുത്ത് വരുന്ന താമസക്കാരെ കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ കെ സുധാകർ പറഞ്ഞു. മഹാദേവപുര സോണിൽ പെട്ട ഈ  പ്രദേശം സന്ദർശിച്ച ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. 34 നഴ്സിംഗ് വിദ്യാർത്ഥികൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന് ശേഷം ഇവിടെ കണ്ടൈൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചു. കെജിഎഫിലെ ഒരു നഴ്സിംഗ് കോളേജിൽ നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷമാണ് ക്ലസ്റ്റർ രൂപീകരിച്ചത്. രോഗം ബാധിച്ച വിദ്യാർത്ഥികൾ കേരളത്തിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നുമുള്ളവരാണ്. സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയച്ചിട്ടുണ്ട്. മറ്റ്…

Read More

2025 ഓടെ ക്ഷയരോഗം ഇല്ലാതാക്കുന്നതിൽ സംസ്ഥാനം പ്രതിജ്ഞാബദ്ധമാണ്

ബെംഗളൂരു: കോവിഡ് 19 അണുബാധയിൽ സുഖം പ്രാപിച്ച 29 ലക്ഷത്തിലധികം ആളുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമിടയിൽ സജീവമായ ക്ഷയരോഗബാധിതരെ കണ്ടെത്തുന്നതിനുള്ള ആദ്യ പ്രചാരണം ആരംഭിച്ച സംസ്ഥാനമാണ് കർണാടക. ഇതുവരെ, ഏകദേശം 7 ലക്ഷം ആളുകളെ പരിശോധിക്കുകയും 157 സജീവ ക്ഷയരോഗ കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ടെന്ന് ആരോഗ്യ, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. സുധാകർ വ്യാഴാഴ്ച പറഞ്ഞു. ക്ഷയരോഗത്തിനെതിരായ പോരാട്ടത്തിലെ പുരോഗതി അവലോകനം ചെയ്യുന്നതിനായി എല്ലാ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായും കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ നടത്തിയ വീഡിയോ കോൺഫറൻസിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025 ഓടെ ക്ഷയരഹിത ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…

Read More

യോഗ്യതയുള്ളവർക്കെല്ലാം പ്രതിരോധ കുത്തിവയ്പ്പ് നൽകുന്ന ആദ്യ നഗരമാക്കി ബെംഗളൂരുവിനെ മാറ്റാൻ സർക്കാർ

ബെംഗളൂരു: യോഗ്യരായ മുഴുവൻ ജനങ്ങൾക്കും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകിയ ഇന്ത്യയിലെ ആദ്യത്തെ മെട്രോ നഗരമാക്കി ബെംഗളൂരുവിനെ മാറ്റാൻ സർക്കാർ ലക്ഷ്യമിടുന്നുവെന്ന് കർണാടക ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. ഡിസംബർ അവസാനത്തോടെ യോഗ്യരായ മുഴുവൻ ജനങ്ങൾക്കും പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് നൽകുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. എല്ലാ ദിവസവും അഞ്ച് ലക്ഷം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്, ബുധനാഴ്ച 10 ലക്ഷം പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്നതിന് പ്രത്യേക വാക്സിനേഷൻ യജ്ഞം നടത്തും. ഓഗസ്റ്റിൽ കേന്ദ്രം 1.10 കോടി വാക്സിനുകൾ നൽകിയതായി സുധാകർ പറഞ്ഞു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ…

Read More

മൂന്നാം കോവിഡ് തരംഗത്തിനായുള്ള തയ്യാറെടുപ്പുകൾ സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങി പി. എച്. എ.എൻ.എ.

ബെംഗളൂരു: പ്രൈവറ്റ് ഹോസ്പിറ്റൽ ആന്റ് നഴ്സിംഗ് അസോസിയേഷൻ (പി. എച്. എ.എൻ.എ), ഡോക്ടർ ഹേമ ദിവാകറിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതിയും സ്പെഷ്യലിസ്റ്റുകളുടെ ഒരു സംഘവും തയ്യാറാക്കിയ കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകൾ വ്യക്തമാക്കുന്ന റിപ്പോർട്ട്, തിങ്കളാഴ്ച ആരോഗ്യ മന്ത്രി ഡോ കെ സുധാകറിന് സമർപ്പിക്കും. സ്വകാര്യ ആശുപത്രികളിൽ ഹെൽത്ത് കെയർ ജീവനക്കാരെ പരിശീലിപ്പിക്കുന്നത്തിനുള്ള ടീമിന്റെ ശുപാർശകൾ ഇതിൽ ഉൾപ്പെടുന്നു. കിടക്കകളുടെ എണ്ണം അപ്പപ്പോൾ പുതുക്കി രേഖപ്പെടുത്തുന്നതിനായി ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികെയുടെ ബെഡ് പോർട്ടലുമായി ഫാന ബെഡ് പോർട്ടലിനെ ബന്ധിപ്പിക്കാൻ കമ്മിറ്റി തീരുമാനിച്ചു. ഇത് ടെലിമെഡിസിൻ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും, പ്രവേശനവും ഡിസ്ചാർജുകളും ഉടൻ…

Read More

വാക്‌സിൻ കൂടുതൽ പേരിലേക്കെത്തിക്കാൻ ‘വാക്സിൻ ഉത്സവ്’

ബെംഗളൂരു: കോവിഡ് 19 പ്രതിരോധ കുത്തിവയ്‌പ്പ് കൂടുതൽ ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആഴ്ചയിൽ ഒരിക്കൽ ‘വാക്സിൻ ഉത്സവം‘ നടത്തുമെന്ന് ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ പേർക്ക് വാക്സിനേഷൻ നൽകുക എന്നതാണ് ലക്ഷ്യം. നിലവിൽ, പ്രതിദിനം നാല് ലക്ഷത്തോളം ഡോസ് വാക്സിൻ നൽകപ്പെടുന്നു, ഇത് സെപ്റ്റംബറിൽ പ്രതിദിനം അഞ്ച് ലക്ഷം ഡോസുകൾ വരെ ആയി വർദ്ധിപ്പിക്കും. ‘വാക്സിൻ ഉത്സവ്‘ നടത്തുന്നതിലൂടെ പ്രതിദിനം 15 മുതൽ 20 ലക്ഷം ഡോസുകൾ നൽകാൻ സർക്കാർ പദ്ധതിയിടുന്നതായി മന്ത്രി വിശദീകരിച്ചു. സർക്കാർ ആശുപത്രികൾ, പിഎച്ച്സികൾ, മൊബൈൽ യൂണിറ്റുകൾ,…

Read More

ബെംഗളൂരു നഗര ജില്ല ഒരു കോടി വാക്സിനേഷൻ പൂർത്തിയാക്കി

അഞ്ച് താലൂക്കുകളും 198 ബി ബി എം പി വാർഡുകളും ഉള്ള ബെംഗളൂരു നഗര ജില്ലയിൽ ബുധനാഴ്ച്ചയോടെ ഒരുകോടി കോവിഡ് വാക്സിനേഷൻ കുത്തിവയ്പ്പുകൾ നടത്തി. എട്ട് മാസം മുമ്പാണ് ഇവിടെ വാക്സിനേഷൻ തുടങ്ങിയത്. ബുധനാഴ്ച വരെ നഗര ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 1,00,34,598 പേർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകിയതായി ജില്ലാഭരണകൂടം അധികൃതർ അറിയിച്ചു. 75,90,684 പേർക്ക് ആദ്യ ഡോസ് ലഭിച്ചപ്പോൾ 24,43,914 രണ്ട് ഡോസുകളുംലഭിച്ചു. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) പ്രദേശം ഒഴികെയുള്ള നഗരജില്ല ഇപ്പോൾ 90% ലക്ഷ്യം കൈവരിച്ചതായി ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ ജെ മഞ്ജുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. ജില്ലാ ഭരണകൂടം…

Read More

കോവിഡ് 19 മൂന്നാം തരംഗം ഇത് വരെ തുടങ്ങിയിട്ടില്ല; ബി.ബി.എം.പി

ബെംഗളൂരു: നഗരത്തിൽ മൂന്നാമത്തെ കോവിഡ് തരംഗം ഇപ്പോൾ പ്രതീക്ഷിക്കുന്നില്ല എന്ന് ബിബിഎംപി വ്യക്തമാക്കി. “മൂന്നാമത്തെ തരംഗം ഉണ്ടാകുകയാണെങ്കിൽ, അത് കോവിഡിന്റെ പുതിയ വകഭേദങ്ങളിലൂടെ ആയിരിക്കണമെന്ന് വിദഗ്ദ്ധർ പ്രസ്താവിച്ചു. അതിനാൽ, മൂന്നാം തരംഗം ഇപ്പോൾ പ്രതീക്ഷിക്കുന്നില്ല,” എന്ന് ബിബിഎംപി സ്പെഷ്യൽ കമ്മീഷണർ(ആരോഗ്യം) ഡി രൺദീപ് പറഞ്ഞു. എല്ലാ മേഖലകളിൽ നിന്നും ശേഖരിച്ച കോവിഡ് സാമ്പിളുകളുടെ 10 ശതമാനം കോവിഡ് വകഭേതങ്ങൾ കണ്ടെത്താനുള്ള ടെസ്റ്റിന് ബിബിഎംപി അയയ്ക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. “ഈ സാമ്പിളുകളിൽ, ഏകദേശം 75 ശതമാനവും ഡെൽറ്റ വേരിയന്റിൽ പെട്ടവയാണ്, മൂന്ന് കേസുകളിൽ മാത്രമേ ഞങ്ങൾക്ക് ഡെൽറ്റ പ്ലസ് വേരിയന്റിന്റെ റിപ്പോർട്ടുകൾ ലഭിച്ചിട്ടുള്ളൂ,”…

Read More

പീഡിയാട്രിക് കോവിഡ് കേസുകൾക്ക് കൂടുതൽ പരിചരണം ആവശ്യമാണ്: ഡോക്ടർമാർ

ബെംഗളൂരു: മൂന്നാം തരംഗത്തിൽ പീഡിയാട്രിക് കോവിഡ് 19 കേസുകൾ കൂടും എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആശുപത്രികൾ തയ്യാറെടുക്കുന്നുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചാൽ മതിയാകില്ലെന്നും ശെരിയായ ആസൂത്രണം വേണ്ടിവരുമെന്ന് ഡോക്ടർമാർ കരുതുന്നു. കൊറോണ പോസിറ്റീവ് രോഗികൾക്കുള്ള ശിശു പരിചരണത്തിന് മുതിർന്ന രോഗികൾക്ക് ആവശ്യമായതിനേക്കാൾ കൂടുതൽ മാനവശേഷിയും സൗകര്യങ്ങളും ആവശ്യമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. “കുട്ടികളെ ഒറ്റപ്പെടുത്താൻ കഴിയില്ല, അതിനാൽ പിപിഇ സ്യൂട്ടിൽ മാതാപിതാക്കളോ ബന്ധുക്കളോ നിരന്തരം അവർക്ക് ഒപ്പം ഉണ്ടാകേണ്ടി വരും. പിപിഇ കിറ്റ് പതിവായി മാറ്റേണ്ടതുണ്ട്. പി‌പി‌ഇ സ്യൂട്ടുകൾ ധരിക്കുന്നതിലും എടുക്കുന്നതിലും കുട്ടിയെ പരിപാലിക്കുമ്പോൾ പാലിക്കേണ്ട നടപടികളിലും പരിചാരകർക്ക് പരിശീലനം നൽകേണ്ടതുണ്ട്. മാതാപിതാക്കളുടെ…

Read More

സ്വകാര്യ ആശുപത്രികളിൽ നിന്നും വൈകി എത്തിച്ചത് മൂലം കോവിഡ് രോഗികൾ മരണപ്പെട്ടതായി റിപ്പോർട്ട്

ബെംഗളൂരു: ബൗറിംഗ് ആന്റ് ലേഡി കർസൺ ഹോസ്പിറ്റലിൽ നടത്തിയ ഒന്നിലധികം മരണങ്ങളുടെ  പരിശോധനകളിൽ മറ്റ് സ്വകാര്യ ആശുപത്രികളിൽ നിന്നും വൈകി എത്തിച്ചത് മൂലം കോവിഡ് രോഗികൾ മരണപ്പെട്ടതായി കണ്ടെത്തി. ഒക്ടോബർ 1 നും നവംബർ 30 നും ഇടയിൽ, 24 മണിക്കൂറിനുള്ളിൽ 17 മരണങ്ങൾഉണ്ടായി. അതുപോലെ, ഈ വർഷം മെയ് 16 നും ജൂൺ 15 നും ഇടയിൽ, അത്തരം 32 മരണങ്ങളും ജൂൺ 16 നുംജൂലൈ 20 നും ഇടയിൽ ആറ് മരണങ്ങൾ രേഖപ്പെടുത്തി. “സ്വകാര്യ ആശുപത്രികൾ രോഗികളെ ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ ഇവിടേക്ക് റഫർ ചെയ്യുന്നു,…

Read More
Click Here to Follow Us