കോവിഡ് കാലത്ത് സംസ്ഥാനത്തെ ലഹരി ഇടപാടുകൾ വർധിച്ചു

ബെംഗളൂരു: കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനത്ത് ലഹരി ഇടപാടുകൾ വർധിച്ചു. ലോക്ഡൗൺ സമയത്തുൾപ്പെടെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കുതിച്ചുയർന്നതായി ബെംഗളൂരു സിറ്റി പോലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഈ വർഷം ഒക്ടോബർ ഏഴുവരെ സംസ്ഥാനത്ത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട് 3337 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 4210 പേർ അറസ്റ്റിലായി. 3255 കിലോഗ്രാം ലഹരിമരുന്നുകൾ പിടിച്ചെടുത്തു. ബെംഗളൂരുവിൽ കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കിടയിൽ ഏറ്റവുംകൂടുതൽ കേസുകൾ റിപ്പോർട്ടുചെയ്തത് 2021-ലാണ്.

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

2019-ൽ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് 768 കേസുകളും 2020-ൽ 2766 കേസുകളുമാണ് റിപ്പോർട്ടുചെയ്തത്. ഈവർഷം തീരാൻ രണ്ടരമാസം കൂടിയുള്ളതിനാൽ കേസുകൾ നാലായിരത്തിനടുത്തെത്താനുള്ള സാധ്യതയുണ്ട്. ഈ വർഷം ഇതുവരെ 45 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്. 2018-ലും 2019-ലും പിടിച്ചതിന്റെ രണ്ടുമടങ്ങ് വരുമിതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ കമാൽ പന്ത് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് കാലവർഷം കനക്കുന്നു; അടുത്ത 24 മണിക്കൂറിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, തീരദേശ-മലയോര മേഖലകളിൽ ജാഗ്രതാ നിർദേശം
[masterslider id="10"]

Related posts