ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്തവർക്ക് വെളുത്തുള്ളി സമ്മാനമായി നൽകി ട്രാഫിക് പോലീസ് 

ചെന്നൈ: റോഡ് നിയമങ്ങൾ പാലിക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഇരുചക്രവാഹനത്തിൽ ഹെൽമെറ്റ് ധരിച്ച് യാത്ര ചെയ്തവർക്ക് വെളുത്തുള്ളി സമ്മാനിച്ച് ട്രാഫിക് പോലീസ്. തഞ്ചാവൂരിലെ ട്രാഫിക് പോലീസാണ് ഹെൽമെറ്റ് ധരിച്ച് യാത്രചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാർക്ക് വെളുത്തുള്ളി സമ്മാനമായി നൽകിയത്. സംസ്ഥാനത്ത് വെളുത്തുള്ളിവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലായിരുന്നു വ്യത്യസ്തമായ സമ്മാനം പോലീസ് നൽകിയത്. ഒരോരുത്തർക്കും ഒരുകിലോ വെളുത്തുള്ളി വീതമാണ് നൽകിയത്. തമിഴ്‌നാട്ടിൽ ഇപ്പോൾ 500 രൂപയാണ് വെളുത്തുള്ളിയുടെ വില. വെളുത്തുള്ളി ഹൃദയത്തെ സംരക്ഷിക്കും ഹെൽമെറ്റ് പുതിയ തലമുറയെ സംരക്ഷിക്കും എന്ന സന്ദേശവുമായിട്ടായിരുന്നു സമ്മാനപദ്ധതി നടപ്പാക്കിയത്. ഒരു സന്നദ്ധസംഘടനയുമായി ചേർന്നായിരുന്നു പരിപാടി…

Read More

ഇലക്ട്രിക് വാഹന ബോധവത്കരണ പോർട്ടൽ ആരംഭിച്ച് കർണാടക സർക്കാർ

ബെംഗളൂരു: നഗരത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഇ.വികൾ വാങ്ങുന്നതും ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൗരന്മാർക്ക് നൽകുന്നതിനും നിതി ആയോഗും യുകെ (യുകെ) എന്നിവരുമായി സഹകരിച്ച് സംസ്ഥാന സർക്കാർ വ്യാഴാഴ്ച ‘ഇവി ജാഗ്രതി’ എന്ന വെബ് പോർട്ടൽ പുറത്തിറക്കി. പോർട്ടൽ (www.evkarnataka.co.in) പൗരന്മാർക്ക് ഇ-മൊബിലിറ്റിയുമായി ബന്ധപ്പെട്ട സംസ്ഥാന-നിർദ്ദിഷ്‌ട വിവരങ്ങൾ നൽകുന്നതാണ്, കൂടാതെ പ്രോത്സാഹനങ്ങൾ, പിന്തുണാ സംവിധാനങ്ങൾ, ഇ-മൊബിലിറ്റി സംരംഭങ്ങൾ എന്നിവയിൽ ഉൾക്കാഴ്ച നൽകിക്കൊണ്ട് ഇവികളിലേക്ക് മാറുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നു വിധത്തിലാണ് പോർട്ടൽ ആവിഷ്കരിച്ചിട്ടുള്ളത്. ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്‌സ് എല്ലിസും ഊർജ…

Read More

പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനം; കർണ്ണാടകയിൽ നടന്നത് റെക്കോഡ് വാക്സിനേഷൻ ക്യാംപ്

ബെം​ഗളുരു; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാൾ ദിനത്തിൽ വാക്സിനേഷൻ ക്യാംപ് നടത്തി കർണ്ണാടക. രാത്രി 08,30 വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഇത്തരത്തിൽ കർണ്ണാടകയിൽ മാത്രം മെ​ഗാ വാക്സിനേഷൻ ക്യാംപിലൂടെ നൽകിയത് 27 ലക്ഷം ഡോസുകളെന്ന് കണക്കുകൾ പുറത്ത്. 25 ലക്ഷത്തിനും 30 ലക്ഷത്തിനും ഇടയിലാണ് വാക്സിൻ ഡോസുകൾ നൽകാൻ ലക്ഷ്യം വച്ചിരുന്നത്, ഇതിൽ ബെം​ഗളുരുവിൽ മാത്രമായി നൽകിയത് 3,98,548 ലക്ഷം ഡോസുകളാണ്. 12063 ക്യാംപുകളാണ് കർണ്ണാടകയിൽ സംഘടിപ്പിച്ചത്. ഇതിൽ 415 എണ്ണം സ്വകാര്യ മേഖലയിലാണ്. അതിർത്തി പങ്കിടുന്ന ജില്ലകളിൽ ഏറെ ക്യാംപുകൾ നടത്തി. കൂടാതെ ആരോ​ഗ്യ…

Read More

എച്ച് 1 എൻ 1 വ്യാപകമാകുന്നു; ബോധവൽക്കരണവുമായി ബിഎംആർസിഎൽ

ബെം​ഗളുരു: എച്ച് 1 എൻ 1 പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണവുമായി ബിഎംആർസിഎൽ രം​ഗത്ത്. പനിയുടെ ലക്ഷണങ്ങൾ, ചികിത്സ നടത്തേണ്ട വിധം എന്നിവയെല്ലാം മെട്രോ സ്റ്റേഷനുകളിൽ കന്നഡയിലും ഇം​ഗ്ലീഷിലും എഴുതി പ്രദർശിപ്പിക്കും. പ്രതിദിനം നാല് ലക്ഷത്തോളം പേർ ഉപയോ​ഗിക്കുന്നതിനാൽ പനി പടർന്ന് പിടിക്കാൻ സാധ്യത മെട്രോസ്റ്രേഷനുകളിൽ അധികമായതിനാലാണ് ഇത്തരമൊരു മുൻകരുതൽ എടുക്കുന്നത്. ആരോ​ഗ്യ വകുപ്പിന്റെ ബുക്ക് ലറ്റുകളും വിതരണം നടത്തും. ഇതുവരെ എച്ച് 1 എൻ 1 പനി ബാധിച്ച് 17 പേരോളം മരണമടഞ്ഞ സാഹചര്യത്തിലാണ് നടപടി ഊർജിതമാക്കിയത്.

Read More
Click Here to Follow Us