ബെംഗളൂരു:മുഖ്യമന്ത്രിയായാല്‍ അമുല്‍ പാല് വാങ്ങരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുമെന്ന് സിദ്ധരാമയ്യ. ഗുജറാത്ത് ആസ്ഥാനമായുള്ള ക്ഷീര സഹകരണ സ്ഥാപനമായ അമുലും കര്‍ണാടക ആസ്ഥാനമായുള്ള നന്ദിനിയും തമ്മിലുള്ള ലയനം ഒഴിവാക്കാനാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. അമുല്‍ അതിന്റെ നിലവിലെ ഉപഭോക്തൃ അടിത്തറയില്‍ ഉറച്ചുനില്‍ക്കണം. അമുല്‍ കര്‍ണാടകയില്‍ കടന്ന് വന്ന് പ്രാദേശിക കര്‍ഷകരോട് അനീതി കാണിക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ അമുലിന്റെ പ്രവേശനത്തെ എതിര്‍ക്കും. താന്‍ മുഖ്യമന്ത്രിയായാല്‍ അമുല്‍ പാല് വാങ്ങരുതെന്ന് താന്‍ ജനങ്ങളോട് ആവശ്യപ്പെടുമെന്നും മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ടിപ്പു ജയന്തി അധികാരത്തിലെത്തിയ ശേഷം…
Read MoreTag: AMUL
അമൂലിനെ ബഹിഷ്കരിക്കേണ്ട ആവശ്യമില്ല ;ഭൂപേന്ദ്ര പട്ടേൽ
ബെംഗളൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് അമൂലിനെ ബഹിഷ്കരിക്കേണ്ടതില്ലെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ. കർണാടകയിൽ അമൂൽ എത്തുന്നതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. കർണാടകയിൽ നന്ദിനിക്ക് അമൂൽ ഭീഷണിയാകുമെന്ന വാദത്തിലാണ് തർക്കം നിലനിൽക്കുന്നത്. ഈ വിഷയത്തിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തന്റെ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. തന്റെ കാഴ്ചപ്പാടിൽ അമുലിനെ കർണാടകയിൽ ബഹിഷ്കരിക്കേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അമുൽ നന്ദിനിക്ക് ലഭിക്കുന്ന എന്തെങ്കിലും തട്ടിയെടുക്കുകയാണെങ്കിൽ അത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമൂലിൽ നിന്ന് നന്ദിനിക്ക് ഭീഷണിയില്ലെന്ന് കർണാടക സർക്കാർ ഇതിന് മുമ്പ് പറഞ്ഞിരുന്നു. എന്നാൽ പ്രശ്നങ്ങളിൽ കോൺഗ്രസ്…
Read Moreസംസ്ഥാനത്ത് അമൂലിന്റെ പേരിൽ പോര് മുറുകുന്നു
ബെംഗളൂരു: പാലുല്പന്നങ്ങള് വില്‍ക്കുമെന്ന അമൂലിന്റെ പ്രഖ്യാപനത്തില്‍ രാഷ്ട്രീയ പോര് മുറുകുന്നു. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ നന്ദിനിയെ തകര്‍ക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍, കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ ബസവരാജ് ബൊമ്മെ പ്രതികരിച്ചു. അമൂല്‍ ബ്രാന്‍ഡിനെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ല. നന്ദിനി എന്ന ബ്രാന്‍ഡിനെ കൂടുതല്‍ മത്സരാധിഷ്ഠിതമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. നന്ദിനി രാജ്യത്തെ ഒന്നാം നമ്പര്‍ ബ്രാന്‍ഡായി മാറും ബൊമ്മെ പറഞ്ഞു. കര്‍ണാടകയില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന ബ്രാന്‍ഡ് അല്ല നന്ദിനി. ആന്ധപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ തിരുപതി, തിരുമല എന്നിവിടങ്ങളിലും സൈന്യത്തിനും നന്ദിനിയുടെ…
Read Moreപാൽ വില വർധിപ്പിച്ച് അമുൽ
ഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ പാലുൽപ്പന്ന വിതരണക്കാരായ ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ പാലിന്റെ വില വര്‍ധിപ്പിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ പാൽ വിതരണക്കാരായ അമുൽ പൗച്ച് പാലിന്റെ വില ലിറ്ററിന് 3 രൂപ കൂട്ടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അമുൽ എന്ന പേരിൽ പാലും പാലുത്പന്നങ്ങളും വിപണിയിലെത്തിക്കുന്നത് ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാര്‍ക്കറ്റിങ് ഫെഡറേഷൻ ആണ്. കൂടുതൽ വിശദാംശങ്ങൾ പിന്തുടരും.
Read More