രാത്രി 10 മണിക്ക് ശേഷവും ബാറുകളിൽ അമിതവിലയിൽ മദ്യവിൽപ്പന, 6 പേർ അറസ്റ്റിൽ 

ബെംഗളൂരു: അനുവദനീയമല്ലാത്ത സമയത്ത് ബാറുകളിൽ മദ്യവിൽപ്പനയിലേർപ്പെട്ട ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗൂഡല്ലൂർ  കോത്തഗിരിക്ക് സമീപത്തെ ബാറുകളിൽ മദ്യം വിറ്റ ആറുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അനുവദനീയമായ പ്രവൃത്തിസമയത്തിന് മുമ്പും രാത്രി 10 മണിക്ക് ശേഷം പ്രവർത്തിക്കുന്നുവെന്നും ബാറുകളിൽ അധികവിലയ്ക്ക് മദ്യം വിതരണം ചെയ്യുന്നതായും ജില്ലാ പോലീസ് സൂപ്രണ്ടിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് ഉണ്ടായത്. കോത്തഗിരിക്ക് സമീപം കട്ടബെഡ്ഡു ഭാഗത്ത് പ്രവർത്തിക്കുന്ന ടാസ്മാക് ബാറിൽ നിന്ന് ബാറിലെ തൊഴിലാളികളായ ശിവഗംഗ ജില്ലയിലെ കാർത്തിക്, കോയമ്പത്തൂരിലെ മുഹമ്മദ് ബറൂക്ക്, മധുരയിലെ…

Read More

നഴ്സറി സ്കൂളിൽ ടീ ടൈമിൽ കഴിക്കാൻ കൊണ്ട് വന്നത് മദ്യം

നഴ്സറി സ്കൂളിലെ ടീ ടൈമില്‍ കഴിക്കാനായി കുട്ടികള്‍ ചെറുവിഭവങ്ങളും ജ്യൂസുമൊക്കെ കൊണ്ടുവരുന്നത് എല്ലാ നാട്ടിലും പതിവുള്ള ഒന്നാണ്. ഇങ്ങിനെ കൊണ്ടവരുന്ന വിഭവങ്ങള്‍ കുട്ടികള്‍ പരസ്പരം പങ്കുവെക്കുകയും ചെയ്യും. എന്നാല്‍, കൂട്ടുകാര്‍ക്ക് പങ്കുവെക്കാനായി മദ്യം കൊണ്ടുവരുന്ന സംഭവം ലോകത്തുതന്നെ ആദ്യമായിട്ടായിരിക്കും. അമേരിക്കയിലെ മിഷിഗനിലെ ഗ്രാന്‍ഡ് റിവര്‍ അക്കാദമിയിലാണ് സംഭവം. ടീ ടൈമില്‍ ഒരുകുട്ടി മറ്റുള്ളവര്‍ക്ക് കടലാസുകപ്പില്‍ എന്തോ ഒഴിച്ചുകൊടുക്കുന്നത് അധ്യാപികയുടെ ശ്രദ്ധയിൽ പെട്ടു. പരിശോധിച്ചപ്പോഴാണ് മനസിലായത് മെക്സിക്കന്‍ മദ്യമായ ടെക്വിലയാണ് അതെന്ന്. ചവര്‍പ്പില്ലാത്ത മദ്യമായതിനാല്‍ അതിനകം നാലുകുട്ടികള്‍ കടലാസുകപ്പില്‍ പകര്‍ന്ന മദ്യം കഴിച്ചിരുന്നു. സ്കൂൾ അധികൃതര്‍…

Read More

മദ്യത്തിനു പകരം കട്ടൻ ചായ നൽകി പറ്റിച്ചതായി പരാതി 

കായംകുളം : വിദേശമദ്യം വാങ്ങാന്‍ എത്തിയ വയോധികനെ കട്ടന്‍ചായ നല്‍കി പറ്റിച്ചതായി പരാതി. കായംകുളത്ത് വിദേശ മദ്യവില്‍പ്പന ശാലയില്‍ വരി നില്‍ക്കുമ്പോഴാണ് വയോധികന്‍റെ കയ്യില്‍ നിന്നും പണം വാങ്ങി മദ്യത്തിന് പകരം കുപ്പിയില്‍ കട്ടന്‍ചായ നിറച്ച്‌ നല്‍കി പറ്റിച്ചത്. കൃഷ്ണപുരം കാപ്പില്‍ ഭാഗത്ത് പണിക്കെത്തിയ ആറ്റിങ്ങല്‍ സ്വദേശിയെയാണ് കബളിപ്പിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്. വരിയില്‍ ഏറ്റവും പിറകില്‍ നിന്ന വയോധികനെ സമീപിച്ച്‌ മദ്യം സംഘടിപ്പിച്ച്‌ തരാം എന്ന് വിശ്വസിപ്പിച്ച്‌ പണം വാങ്ങിയ ഒരാളാണ് പറ്റിച്ചത്. ഇയാള്‍ 3 കുപ്പികള്‍ക്കായി 1200…

Read More

20 കെയ്സ് കർണാടക മദ്യവുമായി ഒരാൾ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂര്‍ ജില്ലയിലെ പള്ളിക്കുന്നില്‍ നിന്ന് വന്‍ ലഹരി വേട്ട. ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് ലഹരി വേട്ട നടന്നത്. 1100 ഗ്രാം കഞ്ചാവ്, 20 കേയ്‌സ് കര്‍ണാടക മദ്യം, 9 ചാക്കുകളിലായി പാന്‍പരാഗ് ഉള്‍പ്പെടെ വരുന്ന ലഹരിവസ്തുക്കളാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. ഇതോടൊപ്പം തന്നെ ലഹരിവസ്തുക്കള്‍ വിറ്റു കിട്ടിയത് എന്ന് കണക്കാക്കുന്ന മൂന്ന് ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. പള്ളിക്കുന്നിലെ വാടക വീട്ടില്‍ നിന്നാണ് സാധനങ്ങള്‍ കണ്ടെടുത്തിട്ടുള്ളത്. വളപട്ടണം സ്വദേശിയായ എ നാസര്‍ എന്ന വ്യക്തിയാണ് അറസ്റ്റിലായത്. മംഗലാപുരം പോലുള്ള…

Read More
Click Here to Follow Us