വിമാനയാത്രക്കിടെ 13കാരിക്ക് നേരെ മോശം പെരുമാറ്റം; 51 കാരൻ പിടിയിൽ 

ബെംഗളൂരു: വിമാനയാത്രക്കിടെ 13കാരിക്ക് നേരെ മോശം പെരുമാറ്റം നടത്തിയ 51 വയസുകാരൻ പിടിയില്‍. ദോഹ – ബെംഗളൂരു ഫ്ലൈറ്റില്‍ വച്ചായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ തമിഴ്നാട് സ്വദേശിയായ അമ്മവാസയ് മുരുഗേശനെ ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച്‌ അറസ്റ്റ് ചെയ്യുകയായിരുന്നു. ദോഹയിലെ ഒരു സ്വകാര്യ കമ്പനിയിൽ പിആര്‍ ഓഫീസറാണ് മുരുഗേശൻ. യാത്രക്കിടെ കുട്ടി മുരുഗേശൻ്റെ അടുത്താണ് ഇരുന്നത്. കുട്ടിയുമായി സംസാരിച്ച്‌ തുടങ്ങിയ ഇയാള്‍ ഭക്ഷണമോ മറ്റോ വേണോ എന്ന് അന്വേഷിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ നിരുപദ്രവകരമെന്ന് അമ്മയ്ക്ക് തോന്നിയെങ്കിലും പിന്നീട് ഇയാള്‍ കുട്ടിയെ അനുചിതമായ നിലയില്‍ സ്പര്‍ശിക്കുന്നുണ്ടെന്ന്…

Read More

ഓട്ടിസം ബാധിച്ച 15 കാരന് വിമാനയാത്ര നിഷേധിച്ചു;പരാതിയുമായി കുടുംബം

ബെംഗളൂരു: ഓട്ടിസം ബാധിച്ച 15 കാരന് യാത്ര നിഷേധിച്ച് വിമാനക്കമ്പനിയായ ശ്രീലങ്കൻ എയർലൈൻസ്. ബെംഗളൂരു എയർപോട്ടിൽ വെച്ചാണ് സംഭവം. കുട്ടി പൈലറ്റിനും മറ്റ് യാത്രക്കാർക്കും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഗ്രൗണ്ട് സ്റ്റാഫ് കുട്ടിയെ തടഞ്ഞത്. മാലിദ്വീപിലേക്ക് യാത്ര ചെയ്യാനായി കുട്ടി മാതാപിതാക്കൾക്കും സഹോദരനുമൊപ്പം ബെംഗളൂരു എയർപോർട്ടിൽ എത്തി. ശ്രീലങ്കൻ എയർലൈൻസിന്റെ യുഎൽ 174 വിമാനത്തിലാണ് ടിക്കറ്റെടുത്തത്. പുലർച്ചെ 12.30-ന് ചെക്ക് ഇൻ നടപടികളിലേക്ക് കടക്കവേയാണ് ശ്രീലങ്കൻ എയർലൈൻസ് ഗ്രൗണ്ട് സ്റ്റാഫുകൾ ഇടപെട്ടത്. മകനെ കുറിച്ച് ചോദിച്ചതിന് ശേഷം കുട്ടിയെ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്നും പൈലറ്റിനും മാറ്റ്…

Read More

വിമാനത്തിൽ പക്ഷി ഇടിച്ചു, സർവീസ് റദ്ദാക്കി

ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനം (6E 1467) പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചു. തുടര്‍ന്ന് യാത്രക്കാരെ ഇറക്കി വിമാനത്തിന്റെ സര്‍വീസ് റദ്ദാക്കി. വൻ ദുരന്തമാണ് ഒഴിവായത്. ഇന്ന് രാവിലെ 8.30തോടെയാണ് സംഭവം നടന്നത്. 160 യാത്രക്കാരുമായി വിമാനം ടാക്‌സിവേ കടന്ന് പറന്നുയരാൻ ഒരുങ്ങിയപ്പോള്‍ ചിറകുകളിലൊന്നില്‍ പക്ഷി ഇടിക്കുകയായിരുന്നു. പൈലറ്റ് ഉടൻ എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിക്കുകയും ടേക് ഓഫ് റദ്ദാക്കുകയും ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു.യാത്രക്കാര്‍ക്ക് ദുബൈയിലേക്ക് പോകുന്നതിന് ബെംഗളൂരു വഴി പകരം വിമാനം ഏര്‍പ്പെടുത്തി. ഈ വിമാനം രാവിലെ 11.05ന് പുറപ്പെട്ടു. പക്ഷിയിടിച്ച…

Read More

വിമാനത്താവളത്തിൽ ലൈംഗിക പീഡനം, വ്യവസായിക്കെതിരെ കേസ് 

ബെംഗളൂരു: വിമാനത്താവളത്തില്‍ വച്ച്‌ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചതിന് പിന്നാലെ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ വ്യവസായിക്കെതിരെ കേസെടുത്ത് വനിത കമ്മിഷന്‍. ഡിജെ ഹള്ളിയിലെ കെബി സാന്ദ്ര അംബേദ്‌കര്‍ ലേഔട്ടിലെ താമസക്കാരിയായ 33കാരിയാണ് പരാതിയുമായെത്തിയത്. വ്യവസായിയായ ഗണേഷിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ഓഗസ്റ്റിലാണ് ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച്‌ വ്യവസായി ഗണേഷ്‌ യുവതിയെ പരിചയപ്പെട്ടത്. ഓഗസ്റ്റ് 14ന് രാത്രി 12 മണിയോടെ മുംബൈയില്‍ നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തിയ യുവതി വീട്ടിലേക്ക് പോകാനായി ക്യാബ് ബുക്ക് ചെയ്‌ത് കാത്തിരിക്കുമ്പോഴാണ് വ്യവസായിയെത്തി പരിചയപ്പെട്ടത്. ഇയാള്‍ക്ക് വീട്ടിലേത്താന്‍ ക്യാബ് ബുക്ക് ചെയ്യണമായിരുന്നു. എന്നാല്‍…

Read More

മഴ, 14 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു, ഗതാഗതവും തടസം നേരിട്ടു 

ബെംഗളൂരു: കനത്ത മഴയേയും മോശം കാലവസ്ഥയേയും തുടര്‍ന്ന് ബെംഗളൂരു എയര്‍പോര്‍ട്ടില്‍ 14 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ആറ് വിമാനങ്ങള്‍ പുറപ്പെടാന്‍ വൈകുമെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. ആകെ 14 വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ഇതില്‍ 12 എണ്ണം ചെന്നൈയിലേക്കും ഒന്ന് കോയമ്പത്തൂരിലേക്കും ഒരെണ്ണം ഹൈദരാബാദിലേക്കുമാണ് തിരിച്ചുവിട്ടത്. ഏഴ് ഇന്‍ഡിഗോ വിമാനങ്ങളും, മൂന്ന് വിസ്താര, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നീ വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടവയില്‍ ഉള്‍പ്പെടുന്നു. ആറ് വിമാന സര്‍വ്വീസുകള്‍ വൈകിയതായും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു. മഴ കുറഞ്ഞതോടെ സര്‍വ്വീസുകള്‍ പുനരാരംഭിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ട വിമാനങ്ങള്‍ക്ക്…

Read More

ബെംഗളൂരു- അബുദാബി എത്തിഹാദ് വിമാനം അടിയന്തരമായി ഇറക്കി 

ബെംഗളൂരു: 200-ലധികം യാത്രക്കാരുമായി പോയ വിമാനം ബെംഗളൂരു വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. വിമാനത്തിന്റെ ക്യാബിനിലെ മര്‍ദ്ദം കുറഞ്ഞതിനെത്തുടര്‍ന്ന് പൈലറ്റുമാര്‍ മടങ്ങിപ്പോകാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. വിമാനത്തില്‍ സാങ്കേതിക തകരാര്‍ അനുഭവപ്പെടുകയും തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്ന്, നാല് മണിക്കൂറിലധികം വൈകിയതിനെ തുടര്‍ന്ന് വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 9.07ന് ബെംഗളൂരുവില്‍ നിന്ന് അബുദാബിയിലേക്കുളള എയഗര്‍വേയ്‌സിന്റെ ഇവൈ 237 വിമാനം പറന്നുയര്‍ന്നു. പിന്നീട് ടേക്ക് ഓഫ് ചെയ്ത മിനിറ്റുകള്‍ക്ക് ശേഷം യാത്രക്കാരും ഒരു ഡസനിലധികം ക്രൂ അംഗങ്ങളും നിറഞ്ഞ വിമാനത്തിനുളളില്‍ ക്യാബിന്‍ മര്‍ദ്ദം കുറയുന്നത് പൈലറ്റുമാരാണ്…

Read More

കൊച്ചിയിൽ ഹെലികോപ്റ്റർ തകർന്നു വീണു

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു. കോസ്റ്റ്ഗാര്‍ഡിന്റെ പരിശീലന പറക്കലിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീഴുകയായിരുന്നു. ആളപായമില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌.

Read More

ശിവമോഗ എയർപോർട്ട് രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയിലെ ശിവമോഗ വിമാനത്താവളം ഉദ്ഘാടനം ചെയ്‌തു. ഏകദേശം 450 കോടി രൂപ ചെലവഴിച്ചാണ് പുതിയ വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. വിമാനത്താവളം ഉദ്ഘാടനത്തിനു പുറമെ ബെളഗാവിയിലെ വിവിധ വികസന പദ്ധതികള്‍ക്ക് തറക്കല്ലിടല്‍ ഉള്‍പ്പെടെയുള്ള നിരവധി പരിപാടികളില്‍ മോദി പങ്കെടുക്കും. വിമാനത്താവളത്തിലെ താമരയുടെ ആകൃതിയിലുള്ള പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിംഗില്‍ മണിക്കൂറില്‍ 300 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയും. കര്‍ണാടകയിലെ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെദ്യൂരപ്പയുടെ ജന്മദിനത്തിലാണ് വിമാനത്താവളത്തിന്‍റെ ഉദ്ഘാടന ചടങ്ങ് നടന്നത്. കര്‍ണാടകയിലെ മലനാട് മേഖലയിലെ ശിവമോഗയില്‍ നിന്നും മറ്റ് സമീപ…

Read More

ശിവമോഗ വിമാനത്താവളം ഇന്ന് പ്രധാന മന്ത്രി നാടിന് സമർപ്പിക്കും

ബെംഗളൂരു: ശിവമോഗ വിമാനത്താവളം പ്രധാന മന്ത്രി ഇന്ന് രാവിലെ 11.45 ന് നാടിന് സമർപ്പിക്കും. ശിവമോഗയിൽ നിന്ന് 8.8 കിലോ മീറ്റർ അകലെ താമരയുടെ രൂപത്തിൽ നിർമ്മിച്ച പാസഞ്ചർ ടെർമിനൽ ഉൾപ്പെടെ 450 കോടി രൂപ ചെലവിട്ട് നിർമ്മിച്ച വിമാനത്താവളമാണിത്. ബെംഗളൂരു വിമാനത്താവളം കഴിഞ്ഞാൽ രണ്ടാമത്തെ വലിയ റൺവേയാണിത്. മൂന്നു മാസത്തിടെ പ്രധാന മന്ത്രിയുടെ കർണാടകയിലെ അഞ്ചാമത്തെ സന്ദർശനം ആണിത്.

Read More

ശിവമോഗയിലെ വിമാനത്താവളം വാണിജ്യവും കണക്റ്റിവിറ്റിയും ടൂറിസവും മെച്ചപ്പെടുത്തും ; പ്രധാനമന്ത്രി 

ബെംഗളൂരു: ശിവമോഗയിലെ വിമാനത്താവളം വാണിജ്യവും കണക്റ്റിവിറ്റിയും ടൂറിസവും മെച്ചപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ശിവമോഗയില്‍ വിമാനത്താവളമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന് അറിയിച്ച ശിവമോഗ മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗം ശ്രീ ബി വൈ രാഘവേന്ദ്രയുടെ ട്വീറ്റി നോട്‌ പ്രതികരിക്കുകയായിരുന്നു മോദി. ശിവമോഗ വിമാനത്താവളം കേവലം ഒരു വിമാനത്താവളമായി മാത്രമല്ല, മലനാട് മേഖലയുടെ പരിവര്‍ത്തനത്തിലേക്കുള്ള യാത്രയുടെ കവാടമായി മാറും. ശിവമോഗയിലെ വിമാനത്താവളം വാണിജ്യവും കണക്റ്റിവിറ്റിയും ടൂറിസവും വര്‍ദ്ധിപ്പിക്കും. കര്‍ണാടകത്തില്‍ വരാനിരിക്കുന്ന ശിവമോഗ വിമാനത്താവളത്തെക്കുറിച്ച്‌ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Read More
Click Here to Follow Us