പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികളെ പിന്തുണച്ച് നടൻ ചേതൻ അഹിംസ

ബെംഗളൂരു: പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിന് അറസ്റ്റിലായ 3 എഞ്ചിനീയറിംഗ് വിദ്യാർത്ഥികളെ പിന്തുണച്ച് നടൻ ചേതൻ അഹിംസ രംഗത്ത് വന്നത് വിവാദത്തിന് വഴിയൊരുക്കി. കോളേജ് ഫെസ്റ്റിന്റെ ഭാഗമായി തമാശയ്ക്കാണ് വിദ്യാർഥികൾ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയത്. ഇതിനെതിരെ അറസ്റ്റ് ചെയ്തത് പരിഹാസ്യമായ നടപടിയാണെന്നും അഭിപ്രായ സ്വാതന്ത്രം മാനിക്കണമെന്നും നടൻ ചേതൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. പാക്ക് അനുകൂല മുദ്രാവാക്യം മുഴക്കുന്ന വീഡിയോ പുറത്തു വന്നതിനു പിന്നാലെ വിദ്യാർത്ഥികളിൽ ഒരുസംഘം കന്നഡ അനുകൂല മുദ്രാവാക്യം മുഴക്കുകയും മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പാക്ക് അനുകൂല മുദ്രാവാക്യം വിളിച്ച വിദ്യാർത്ഥികളിൽ…

Read More

ഹിന്ദു വിരുദ്ധ പരാമർശം, നടനെതിരെ കേസ്

ബെംഗളൂരു: ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയെന്ന ബജ്‌റംഗ്‌ദള്‍ നേതാവിന്റെ പരാതിയെത്തുടര്‍ന്ന് നടന്‍ ചേതന്‍ കുമാറിനെതിരേ ബെംഗളൂരു പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം കന്നഡ സിനിമയായ ‘കാന്താര’ കാണിക്കുന്ന ‘ഭൂത കോലം’ ഹിന്ദുസംസ്കാരത്തിന്റെ ഭാഗമല്ലെന്നും ഹിന്ദുക്കള്‍ ഇന്ത്യയില്‍ വരുന്നതിനുമുമ്പേ ഇവിടത്തെ ആദിവാസികള്‍ക്കിടയിലുണ്ടായിരുന്ന ആചാരമാണെന്നും ചേതന്‍ പറഞ്ഞിരുന്നു. ഇതിനെതിരേയാണ് സാമൂഹികമാധ്യമങ്ങളില്‍ ഹിന്ദുത്വസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബജ്റംഗ്‌ദള്‍ ബെംഗളൂരു നോര്‍ത്ത് കണ്‍വീനര്‍ ശിവകുമാറാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇതേ പരാമര്‍ശത്തിന്റെപേരില്‍ ഹിന്ദു ജാഗരണവേദികെ ഉഡുപ്പിയില്‍ മറ്റൊരു പരാതിയും നല്‍കിയിട്ടുണ്ട്. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ചേതനെതിരേ ശേഷാദ്രിപുരം പോലീസ്…

Read More

തിരമാലയിൽ അകപ്പെട്ട സിനിമ നടനെ രക്ഷപ്പെടുത്തി

ബെംഗളൂരു: കര്‍ണാടക ഗോകര്‍ണയിലെ കുഡ്‌ലെ ബീച്ചിൽ തിരമാലയില്‍ അകപ്പെട്ട തെലുഗു സിനിമ നടന്‍ അഖില്‍ രാജിനെ രക്ഷപ്പെടുത്തി. കടലില്‍ കുളിക്കുന്നതിനിടെ താരം മുങ്ങിപ്പോകുകയായിരുന്നു. ഗോകര്‍ണ അഡ്വഞ്ചര്‍ ഓര്‍ഗനൈസേഷന്‍ ജീവനക്കാരും ലൈഫ് ഗാര്‍ഡുകളും ചേര്‍ന്നാണ് നടനെ രക്ഷപ്പെടുത്തിയത്. തിരമാലകള്‍ക്കിടയില്‍ നടന്‍ മുങ്ങി താഴുന്നത് ശ്രദ്ധയില്‍പ്പെട്ട ലൈഫ് ഗാര്‍ഡുകള്‍ ജൂട്ട് സ്‌കീ വാട്ടര്‍ ബൈക്കുമായി എത്തിയാണ് ഇയാളെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ ഗോകര്‍ണ പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.

Read More

നടൻ എം രവി പ്രസാദ് അഥവാ മണ്ഡ്യ രവി അന്തരിച്ചു

ബെംഗളൂരു: മണ്ഡ്യ രവി എന്നറിയപ്പെട്ടിരുന്ന നടൻ എം രവി പ്രസാദ് (43) അസുഖത്തെ തുടർന്ന് ബുധനാഴ്ച അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കല്ലഹള്ളി ശ്മശാനത്തിൽ. പിതാവ് എച്ച്എസ് മുദ്ദെ ഗൗഡയും അമ്മയും ഭാര്യയും മകനും രണ്ട് സഹോദരിമാരുമുണ്ട്. മാണ്ഡ്യയിലെ ‘ഗെലേയാര ബലഗ’, ‘ജനദാനി’ എന്നീ ട്രൂപ്പുകളിലൊപ്പമാണ് അദ്ദേഹം നാടക ജീവിതം ആരംഭിച്ചത്. ടി എസ് നാഗാഭരണ സംവിധാനം ചെയ്ത ‘മഹാമയി’ എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് അദ്ദേഹം സ്‌ക്രീനിലേക്ക് പ്രവേശിച്ചത്. ടി.എൻ.സീതാറാം സംവിധാനം ചെയ്ത ‘മിഞ്ചു’, ‘മുക്ത, മുക്ത, മുക്ത’, ‘മഗളു ജാനകി’,…

Read More

ഹണി ട്രാപ്, നടൻ അറസ്റ്റിൽ 

ബെംഗളൂരു: ഹണി ട്രാപ്പ് കേസിൽ കന്നഡ ചലച്ചിത്ര താരം യുവരാജിനെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ സഹായികളായ കവന, നിധി തുടങ്ങിയ യുവതികൾക്കെതിരെയും 2 അജ്ഞാതർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഹണി ട്രപ്പിൽ കുടുങ്ങി 14.40 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് 73 വയസ്സുകാരനായ വ്യവസായി അൾസൂർ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണിത്. കവനയും നിധിയും വ്യവസായിക്ക് അർദ്ധനാഗ്ന ചിത്രങ്ങൾ വാട്സാപ്പിൽ അയച്ചുകൊടുത്താണു കെണിയൊരുക്കിയത്.  എന്നാൽ ഇരുവരെയും ചോദ്യം ചെയ്തപ്പോൾ തങ്ങളുടെ പേരിൽ യുവരാജാണ് ചിത്രങ്ങൾ അയച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു താരത്തെ അറസ്റ്റ് ചെയ്തത്.…

Read More

നടൻ സജീദ് പട്ടാളം അന്തരിച്ചു

ചലച്ചിത്ര നടൻ സജീദ് പട്ടാളം (54 ) അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗാവസ്ഥയാൽ സജീദ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കൊച്ചിൻ സ്വദേശിയാണ്. ഫോർട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്തതോടെ സജീദ് പട്ടാളമെന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. വെബ് സീരീസിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകൻ മൃദുൽ നായരിലേക്കും വെബ് സീരീസിലേക്കു പോകുകയായിരുന്നു. പിന്നീട് ‘കള’, ‘കനകം കാമിനി കലഹം’ തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകർക്ക് സുപരിചിതനായി. കളയിലെ വാറ്റുകാരൻ, കനകം കാമിനി…

Read More

യുവ നടനെ മരിച്ച നിലയിൽ കണ്ടെത്തി

പിറവം : അങ്കമാലി ഡയറീസ് സിനിമയിലൂടെ ശ്രദ്ധേയനായ യുവ നടൻ ശരത് ചന്ദ്രനെ (37) മരിച്ച നിലയിൽ കണ്ടെത്തി. കൂടെ, മെക്സിക്കൻ അപാരത, സിഐഎ എന്നിവയാണ് മറ്റ് സിനിമകൾ. ശരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങലിന്റെ ഞെട്ടലിലാണ് സഹപ്രവർത്തകരും കുടുംബാംഗങ്ങളും. നടൻ ആന്റണി വർഗീസ് ഉൾപ്പെടെയുള്ള സിനിമാ മേഖലയിൽ ഉള്ളവർ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ശരത്തിന് ആദരാഞ്ജലികൾ നേരുന്നു. പിറവം കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത്. സഹോദരൻ: ശ്യാംചന്ദ്രൻ.

Read More

ടൈറ്റാനിക്കിലെ നടൻ അന്തരിച്ചു

ടൈറ്റാനിക് നടന്‍ ഡേവിഡ് വാര്‍ണര്‍ (80) അന്തരിച്ചു. ഏറെ നാളായി ക്യാന്‍സര്‍ ബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. 1997-ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്കില്‍ വില്ലനായ ബില്ലി സെയ്‌നിന്റെ അസിസ്റ്റന്റ് സ്‌പൈസര്‍ ലവ്‌ജോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഡേവിഡ് വാര്‍ണര്‍ ആണ്. തേട്ടി നയന്‍ സ്‌റ്റെപ്സ്, ടൈം ബാന്‍ഡിറ്റ്സ്, വാലാന്‍ഡര്‍ തുടങ്ങിയ സിനിമകളിലെ വേഷങ്ങളിലൂടെ ഡേവിഡ് പ്രശസ്തനാണ്. സ്റ്റാര്‍ ട്രെക്ക് ഫ്രാഞ്ചൈസിയിലെ വിവിധ കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. അഞ്ച് പതിറ്റാണ്ടിലേറെയായി നിരവധി ഹിറ്റ് സിനിമകളും സംഗീതവും ഡേവിഡ് വാര്‍ണറുടെ കരിയറില്‍ ഉള്‍പ്പെടുന്നു.

Read More

വിവാഹ വാർത്തയോട് പ്രതികരിച്ച് നടി നിത്യ മേനോൻ

വിവാഹവാർത്ത നിഷേധിച്ച് നടി നിത്യ മേനോൻ. തന്നെ സംബന്ധിച്ചു പുറത്ത് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് താരം പ്രതികരിച്ചു. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി നിത്യ വിവാഹിതയാകാൻ പോകുന്നുവെന്നാണ്  ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ‘എന്നെക്കുറിച്ച് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകളിൽ ഒരു സത്യവുമില്ല. സത്യമല്ലാത്ത വാർത്തകൾ പ്രചരിപ്പിക്കുന്നതിനു മുമ്പ് മാധ്യമങ്ങൾ, ലഭിച്ച വിവരം ശരിയാണോ എന്ന് പരിശോധിച്ചിരുന്നെങ്കിൽ ഞാൻ ആഗ്രഹിച്ചു പോവുകയാണ്” നിത്യ മേനോൻ വ്യക്തമാക്കി.

Read More

ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ കെജിഎഫ് നടൻ ബിഎസ് അവിനാഷ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു

ബെംഗളൂരു: ബുധനാഴ്ച പുലർച്ചെ അനിൽ കുംബ്ലെ സർക്കിളിന് സമീപം ജിമ്മിലേക്ക് പോവുകയായിരുന്ന മെഴ്‌സിഡസ് ബെൻസ് കാർ കണ്ടെയ്‌നറിലിടിച്ചതിനെ തുടർന്ന് ഉണ്ടായ അപകടത്തിൽ കെജിഎഫിൽ വില്ലൻ വേഷം ചെയ്ത നടൻ ബിഎസ് അവിനാഷ് അത്ഭുതകരമായി രക്ഷപ്പെട്ടു. കണ്ടെയ്‌നർ സിഗ്നൽ മറികടന്ന് തന്റെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് അപകടത്തെക്കുറിച്ച് പ്രസ്താവന പോസ്റ്റ് ചെയ്ത് നടൻ പറഞ്ഞു. കാറിന്റെ ബോണറ്റ് പൂർണമായും തകർന്നിട്ടുണ്ട്. രാവിലെ 6.05 ഓടെയായിരുന്നു അപകടം ഉണ്ടായത്. കണ്ടെയ്‌നർ ഡ്രൈവറെ കബ്ബൺ പാർക്ക് ട്രാഫിക് പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 279…

Read More
Click Here to Follow Us